കുണ്ടറ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോസ്റ്റ് മാസ്റ്റര്‍ മരിച്ചു.
കുണ്ടറ പോസ്റ്റ് മാസ്റ്റര്‍ അഞ്ചാലുംമൂട് നീരാവില്‍ അപ്പൂസ് സ്മൃതിയില്‍ എ.അംജിത്ത് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് ചെറുമൂട് കുന്നത്ത് ജംഗ്ഷനിലായിരുന്നു അപകടം.
ഇളമ്പള്ളൂരില്‍ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പോയ സ്വകാര്യ ബസ് വീട്ടില്‍ നിന്ന് പോസ്റ്റ് ഓഫീസിലേക്ക് പോയ അഞ്ജിത്തിന്റെ സ്കൂട്ടറില്‍ ഇടുകയായിരുന്നു. ഉടനേ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് 12.30 ന്. ഭാര്യ: ഗീതു. മകള്‍: ധ്വനി .
Tags : school bus Postmaster biker Ajith