Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biker

ബൈ​ക്ക് യാ​ത്രി​ക​യെ കാ​ര്‍ ഇ​ടി​ച്ചി​ട്ട സം​ഭ​വം: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ബൈ​ക്ക് യാ​ത്രി​യെ കാ​ർ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മു​ഖ്യ പ്ര​തി​ ക​ല്യാ​ൺ ബൈ​ൻ​സ​ല​യെ​യാ​ണ് രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ൽ നി​ന്ന് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഉ​ട​ൻ ഗു​രു​ഗ്രാ​മി​ൽ എ​ത്തി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​യ​യു​ടെ കു​ടും​ബം പൊ​ലി​സി​നെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​ടി​ച്ചി​ട്ട കാ​റി​നു​ള്ളി​ൽ നാ​ല് പേ​രു​ണ്ടാ​യി​രു​ന്ന​താ​യും അ​തി​ൽ ര​ണ്ട് പേ​രു​ടെ മു​ഖം വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞ​താ​യും സി​യ പ​റ​ഞ്ഞു. ദൗ​സ​യി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ ഗു​രു​ഗ്രാ​മി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

National

ഛത്തീ​സ്‌​ഗ​ഡി​ൽ വാ​ഹ​നാ​പ​ക​ടം; മും​ബൈ സ്വ​ദേ​ശി​നി​യാ​യ ബൈ​ക്ക് യാ​ത്രി​ക മ​രി​ച്ചു

റാ​യ്പൂ​ർ: ഛത്തീ​സ്‌​ഗ​ഡി​ലെ ധാം​ത​രി​യി​ൽ ട്രെ​യി​ല​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​നി റി​ദ്ധി താ​ക്ക​ർ (24) ആ​ണ് മ​രി​ച്ച​ത്.

മും​ബൈ​യി​ൽ നി​ന്ന് ബ​സ്ത​റി​ലേ​ക്ക് 23 പേ​രോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര പോ​യ​താ​യി​രു​ന്നു റി​ദ്ധി. മാ​ർ​ക്ക ടോ​ല​യ്ക്ക് സ​മീ​പം എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ട്രെ​യി​ല​ർ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​തേ​ദ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്രി​ക​രാ​യ സ്ത്രീ​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

District News

സ്കൂ​ൾ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ പോ​സ്റ്റ് മാ​സ്റ്റ​ര്‍ മ​രി​ച്ചു

കു​ണ്ട​റ: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പോ​സ്റ്റ് മാ​സ്റ്റ​ര്‍ മ​രി​ച്ചു.

കു​ണ്ട​റ പോ​സ്റ്റ് മാ​സ്റ്റ​ര്‍ അ​ഞ്ചാ​ലും​മൂ​ട് നീ​രാ​വി​ല്‍ അ​പ്പൂ​സ് സ്മൃ​തി​യി​ല്‍ എ.​അംജി​ത്ത് (41) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​ചെ​റു​മൂ​ട് കു​ന്ന​ത്ത് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ള​മ്പ​ള്ളൂ​രി​ല്‍ നി​ന്ന് അ​ഞ്ചാ​ലും​മൂ​ട്ടി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ല്‍ നി​ന്ന് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പോ​യ അ​ഞ്ജി​ത്തി​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നേ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30 ന്. ​ഭാ​ര്യ: ഗീ​തു. മ​ക​ള്‍‌: ധ്വ​നി .

Kerala

ബസുകളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.

മനോജ് ആണ് മരിച്ചത്.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു.

മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്കുകളും പെട്ടന്ന് നിര്‍ത്തിയിരുന്നു. ഈ സമയം പിന്നില്‍ അമിത വേഗതയിലെത്തിയ ബസ് ബൈക്കുകളില്‍ വന്നിടിച്ചാണ് അപകടം.

ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

National

ബൈ​ക്കി​ന്‍റെ വേ​ഗം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​രി​ൽ ബൈ​ക്കി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. മ​ണി​റാം സ്വ​ദേ​ശി​യും ക​ർ​ഷ​ക​നു​മാ​യ ഗ്യാ​നേ​ന്ദ്ര ചൗ​ധ​രി (35) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗ്യാ​നേ​ന്ദ്ര​യു​ടെ വ​യ​ലി​ന് സ​മീ​പം ഒ​രു യു​വാ​വ് അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പൊ​ടി ഉ​യ​ർ​ന്നു. ബൈ​ക്കി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ ഗ്യാ​നേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

ബൈ​ക്ക് യാ​ത്രി​ക​ൻ ചി​ല സു​ഹൃ​ത്തു​ക്ക​ളെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ഗ്യാ​നേ​ന്ദ്ര​യെ വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ്യാ​നേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു.

പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥ​ന​ത്തി​ൽ ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സ​ന്ദീ​പ് നി​ഷാ​ദ്, ശേ​ഷ്നാ​ഥ് നി​ഷാ​ദ്, ഗൗ​തം നി​ഷാ​ദ്, ര​മേ​ശ് നി​ഷാ​ദ്, വി​ക്കി രാ​ജ്ഭ​ർ, രാ​ജ​ൻ നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

National

പ​ട്ട​ത്തി​ന്‍റെ ച​ര​ട് കു​രു​ങ്ങി ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വ്; ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

ബം​ഗു​ളു​രു: പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ഞ്ജു, മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്.

സം​ഭ​വം ക​ണ്ട ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ൻ സ​ഞ്ജു കു​മാ​റി​ന്‍റെ മു​റി​വി​ൽ തു​ണി അ​മ​ർ​ത്തി ര​ക്ത​സ്രാ​വം ത​ട​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് വി​ളി​ച്ചു. എ​ന്നാ​ൽ വാ​ഹ​നം എ​ത്തി​യ​പ്പോ​ഴേ​ക്കും സ​ഞ്ജു കു​മാ​ർ മ​രി​ച്ചു.

ആം​ബു​ല​ൻ​സ് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഹൊ​സാ​മ​ണി ര​ക്ഷ​പ്പെ​ട്ടേ​നെ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ​ട്ടം പ​റ​ത്തു​ന്ന നൈ​ലോ​ൺ ച​ര​ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജു കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​പ​ക​ട സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

സം​ഭ​വ​ത്തി​ൽ മ​ന്ന എ​ഖെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് ബൈ​ക്ക് യാ​ത്രി​ക​ന് ക്രൂ​ര​മ​ർ​ദ​നം; വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

 

മ​ല​പ്പു​റം: മ​ങ്ക​ട​യി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ക്രൂ​ര​മ​ർ​ദ​നം. മ​ങ്ക​ട ഞാ​റ​ക്കാ​ട് സ്വ​ദേ​ശി ഹ​രി​ഗോ​വി​ന്ദ​നാ​ണ് (48) മ​ർ​ദ്ദ​ന​മേ​റ്റ​ത്.

ഹെ​ൽ​മെ​റ്റ് കൊ​ണ്ട് യു​വാ​വി​ന്‍റെ ത​ല​ക്ക​ടി​ക്കു​ന്ന​തും മു​ഖ​ത്ത് ക്രൂ​ര​മാ​യി പ്ര​ഹ​രി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ചാ​വി കൊ​ണ്ട് കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ചു. ബൈ​ക്കി​ൽ ഇ​ട​ത് വ​ശ​ത്ത് കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്തെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ക്ര​മി​ച്ച​ത്.

നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് ഹ​രി​ഗോ​വി​ന്ദ​നെ മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് എ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി മ​ങ്ക​ട പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up