x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വെബ് ഡെസ്ക്
Published: August 24, 2026 09:51 AM IST | Updated: August 24, 2026 09:51 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ട് മുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് അപകടം. തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽഎത്തിച്ചപ്പോഴേക്കും ബൈക്കോടിച്ചിരുന്ന ഷോൺ മരിച്ചിരുന്നു.

Tags : Biker Collision Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up