x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാം - അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് പോ​ലീ​സ്

വെബ് ഡെസ്ക്
Published: August 13, 2026 02:50 PM IST | Updated: August 13, 2026 02:50 PM IST

പ്രതീകാത്മക ചിത്രം

ഗോ​ഹ​ട്ടി: ആ​സാം - അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ഇ​രു​സം​സ്ഥാ​ന​ക്കാ​ർ ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​നാ​യി പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു. സ്വ​ന്തം ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശ് പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി‍​ർ​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് ആ​സാം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

കൈ​യേ​റ്റ​ത്തെ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ആ​സാം സ്വ​ദേ​ശി​ക​ൾ​ക്ക് നേ​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് വെ​ടി​വ​യ്‌​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മേ​ഖ​ല​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന അ​സ​മി​ലെ ദേ​മാ​ജി ജി​ല്ല​യി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ആ​സാം സ്വ​ദേ​ശി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന് സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​പ​രോ​ധം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

അ​സ​മി​ലെ മി​സിം​ഗ് സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ട​കാം മി​സിം​ഗ് പോ​റി​ൻ കെ​ബാ​ങ്ങും (ടി​എം​പി​കെ) മ​റ്റ് പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. ഉ​പ​രോ​ധ​ത്തി​നി​ടെ, അ​സ​മി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് ചി​ല​യാ​ളു​ക​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ക​ല്ലേ​റി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Clashes Assam Arunachal Pradesh border police fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up