x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​രീ​ടം നി​ല​നി​ർ​ത്താ​ൻ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്; കെ​സി​എ​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 13, 2026 05:09 PM IST | Updated: August 13, 2026 05:09 PM IST

കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് മൂ​ന്നാം സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു. 20ന് ​ആ​രം​ഭി​ക്കു​ന്ന സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ടീം. 

​കി​രീ​ടം നി​ല​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ‌ടീം ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. താ​ര​ങ്ങ​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത, മ​ത്സ​ര​സ​ജ്ജ​ത, ടീം ​കോ​മ്പി​നേ​ഷ​ൻ, ത​ന്ത്ര​പ​ര​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് ക്യാ​മ്പി​ൽ പ്ര​ധാ​ന പ​രി​ഗ​ണ​ന. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം മി​ക​ച്ച യു​വ​താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സ​ന്തു​ലി​ത​മാ​യ ടീ​മി​നെ​യാ​ണ് ബ്ലൂ ​ടൈ​ഗേ​ഴ്സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

സാ​ലി സാം​സ​ൺ ക്യാ​പ്റ്റ​നാ​യും ബേ​സി​ൽ ത​മ്പി വൈ​സ് ക്യാ​പ്റ്റ​നു​മാ​ണ്. ഹെ​ഡ് കോ​ച്ച് റൈ​ഫി വി​ൻ​സെ​ൻ ഗോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സീ​സ​ൺ മൂ​ന്നി​നാ​യു​ള്ള  ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ടീ​മം​ഗ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച് മി​ക​ച്ച ടീം ​കോ​മ്പി​നേ​ഷ​ൻ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം ക്യാ​മ്പ് നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. 

Tags : Kochi Blue Tigers Kerala Cricket League Training camp Thiruvananthapuram

Recent News

Corehub Up