x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ന്യു​വ​ബി​ൾ എ​ന​ർ​ജി എ​ക്‌​സ്‌​പോ സെ​പ്റ്റം​ബ​റി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 05:29 PM IST | Updated: August 13, 2026 05:47 PM IST

റിന്യുവബിള്‍ എനര്‍ജി എക്‌സപോയുടെ ലോഗോ പ്രകാശനം വൈദ്യുതി ബോര്‍ഡ് സിഎംഡി എം.ജി രാജമാണിക്യം നിർവഹിക്കുന്നു.

തു​രു​വ​ന​ന്ത​പു​രം: പു​ന​രു​പ​യോ​ഗ ഊ​ര്‍​ജ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു ദി​വ​സ​ത്തെ റി​ന്യു​വ​ബി​ള്‍ എ​ന​ര്‍​ജി എ​ക്‌​സ​പോ സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ 13 വ​രെ കൊ​ച്ചി​യി​ല്‍ ന​ട​ത്തും. എ​ക്‌​സ്‌​പോ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം വൈ​ദ്യു​തി ബോ​ര്‍​ഡ് സി​എം​ഡി എം.​ജി രാ​ജ​മാ​ണി​ക്യം നി​ർ​വ​ഹി​ച്ചു.ഇ​ന്ത്യ​യി​ലെ പു:​ന​രു​പ​യോ​ഗ ഊ​ര്‍​ജ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളെ  സം​സ്ഥാ​ന​ത്തേ​യ്ക്ക് കൂ​ടു​ത​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റി​ന്യു​വ​ബി​ള്‍ എ​ന​ര്‍​ജി​യാ​ണ്(​കോ​ര്‍) എ​ക്‌​സ്‌​പോ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

 ക​ല്ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന എ​ക്‌​സ്‌​പോ​യി​ല്‍ രാ​ജ്യ​ത്തി​ന്‍റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും പു​ന​രു​പ​യോ​ഗ ഊ​ര്‍​ജ ക​മ്പ​നി​ക​ള്‍,  പ്ര​മു​ഖ ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശി​യ ബ്രാ​ന്‍​ഡു​ക​ള്‍, നി​ര്‍​മാ​താ​ക്ക​ള്‍, ടെ​ക്‌​നോ​ള​ജി ഇ​ന്നൊ​വേ​റ്റ​ര്‍​മാ​ര്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ന​യ​രൂ​പീ​ക​ര​ണ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ള്‍, നി​ക്ഷേ​പ​ക​ര്‍, പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍, സം​രം​ഭ​ക​ര്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 

സെ​പ്റ്റം​ബ​ര്‍ 12  എ​ക്‌​സി​ബി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. 11 ന്  ​എ​ക്‌​സി​ബി​ഷ​ന്‍ സ്റ്റാ​ള്‍ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍  പി​എം സൂ​ര്യ​ഘ​ര്‍ പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ നോ​ഡ​ല്‍ ഓ​ഫീ​സ​ർ നൗ​ഷാ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. 

 കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റി​ന്യു​വ​ബി​ള്‍ എ​ന​ര്‍​ജി(​കോ​ര്‍) പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫ​യാ​സ് സ​ലാം , സെ​ക്ര​ട്ട​റി റോ​യി ക്രി​സ്റ്റി, എ​ന​ര്‍​ജി കോ​ണ്‍​ക്ലേ​വ് ക​ണ്‍​വീ​ന​ര്‍ മ​ധു പ​ത്ത​നി​പ്പാ​ടം എ​ക്‌​സ്‌​പോ ക​മ്മി​റ്റി  ചെ​യ​ര്‍​മാ​ന്‍ അ​ല്‍ നി​ഷാ​ന്‍ ഷാ​ഹു​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭാ​വി​യി​ലെ ഊ​ര്‍​ജ മേ​ഖ​ല​യെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​യി പ്ര​ത്യേ​ക കോ​ണ്‍​ക്ലേ​വു​ക​ളും ന​ട​ക്കും. എ​ക്‌​സി​ബി​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് 50 ല​ക്ഷം രൂ​പ​യു​ടെ സോ​ളാ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഭാ​ഗ്യ​ശാ​ലി​ക​ള്‍​ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.

Tags : Renewable Energy Expo Kochi Jawaharlal Nehru Stadium

Recent News

Corehub Up