ഷാലോം ചെറിയാന്
കൊച്ചി: അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ ഫെഡറേഷന്റെ (ഫിബ) സര്‍ട്ടിഫൈഡ് ബാസ്കറ്റ്ബോള്‍ സ്റ്റാറ്റിസ്റ്റീഷ്യനായി എറണാകുളം സ്വദേശി ഷാലോം ചെറിയാന് തെരഞ്ഞെടുക്കപ്പെട്ടു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ ഫെഡറേഷന്റെ ലൈസന്‍സ് പരീക്ഷ വജയകരമായി പൂര്‍ത്തിയാക്കിയാണ് ഈ അംഗീകാരം ഷാലോം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ ഫിബ അണ്ടർ 18 ഏഷ്യ കപ്പ് വേദിയില്‍ വച്ചാണ് പരീക്ഷ നടന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഇവൈ കമ്പനിയില്‍ ടാക്സ് അനലിസ്റ്റാണ് ഷാലോം ചെറിയാന്.
ഇദ്ദേഹത്തെക്കൂടാതെ കോഴിക്കോട് സ്വദേശിയായ ഷാസ്, കുറിയന്നൂര്‍ സ്വദേശി എഡ്വിന് ജോണ്‍ ജോസഫ്, തിരുവല്ല സ്വദേശി കെനി സൂസന് ലാലു എന്നിവര്‍ക്കും പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ സാധിച്ചു.
Tags : Shalom FIBA Certified Statistician Sports