പ്രതീകാത്മക ചിത്രം
കാസർകോട്: വിവാഹമോചനം വേഗത്തിലാക്കാമെന്നും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസന്റാണ് കൊല്ലം തെന്മലയിൽ കാസർകോട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കാസർകോട് ഉദുമ സ്വദേശിയായ സ്ത്രീയിൽനിന്ന് പ്രതി പണം തട്ടിയത്.
2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞ സ്ത്രീയെ ഫേസ്ബുക് വഴി പരിചയപ്പെട്ട പ്രതി വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് വിവാഹമോചനം ഹൈക്കോടതിവഴി എളുപ്പത്തിലാക്കി നൽകാമെന്നും പ്രശ്നങ്ങൾക്ക് പൂജകൾ നടത്തി പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചാണ് 13,16,731 രൂപ തട്ടിയത്.
Tags : Rituals divorce Fraudster arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash