x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്; 16 പ്ര​തി​ക​ളും ഹാ​ജ​രാ​യി, കു​റ്റം നി​ഷേ​ധി​ച്ചു 

വെബ് ഡെസ്ക്
Published: August 13, 2026 12:40 PM IST | Updated: August 13, 2026 12:59 PM IST

അ​ഭി​മ​ന്യു

കൊ​ച്ചി: അ​ഭി​മ​ന്യു കൊ​ല​ക്കേ​സി​ൽ 16 പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ര​ണ്ട് ത​വ​ണ കോ​ട​തി ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടും പ്ര​തി​ക​ൾ ലം​ഘി​ച്ചി​രു​ന്നു. ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന വി​ചാ​ര​ണ കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ക്യാ​മ്പ​സ് ഫ്ര​ണ്ട്, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക‌​രാ​യ പ്ര​തി​ക​ൾ എ​ത്തി​യ​ത്.

പു​തു​താ​യി ചു​മ​ത്തി​യ കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്ക് വാ​യി​ച്ചു കേ​ൾ​പ്പി​ച്ച​ത്. എ​ന്നാ​ൽ കു​റ്റം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. കേ​സ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. വി​ചാ​ര​ണ 17ന് ​ഷെ​ഡ്യൂ​ൾ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

2018 ജൂ​ലൈ ര​ണ്ടി​നാ​ണ് കാ​മ്പ​സി​ലെ ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ അ​ഭി​മ​ന്യു കു​ത്തേ​റ്റ് മ​രി​ച്ച​ത്. കേ​സി​ലെ സു​പ്ര​ധാ​ന രേ​ഖ​ക​ൾ കോ​ട​തി ക​സ്റ്റ​ഡി​യി​ൽ നി​ന്ന് കാ​ണാ​താ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. പി​ന്നീ​ട് രേ​ഖ​ക​ൾ വീ​ണ്ടും ത​യാ​റാ​ക്കി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. വി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ അ​ഭി​മ​ന്യു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ‍​ർ​ത്തി​യാ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

Tags : Abhimanyu murder case accused guilty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up