x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി ബ്യൂറോ
Published: August 13, 2026 11:28 AM IST | Updated: August 13, 2026 11:28 AM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ ആറോളം പള്ളികള്‍ക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ പോലീസ് സുരക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും. യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുക.

എറണാകുളം പുളിന്താനം സെന്‍റ് ജോണ്‍സ് ബെസ്ഫാഗെ, ഓടക്കാലി സെന്‍റ് മേരീസ്, മഴുവന്നൂര്‍ സെന്‍റ് തോമസ്, പാലക്കാട് മംഗലംഡാം സെന്‍റ് മേരീസ്, എരിക്കിന്‍ചിറ സെന്‍റ് മേരീസ്, ചെറുകുന്നം സെന്‍റ് തോമസ് എന്നീ പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കോടതിയിലുള്ളത്.

പോലീസ് സംരക്ഷണം ഉണ്ടായിട്ടും പള്ളികളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും തര്‍ക്കങ്ങളും കോടതി പരിഗണിക്കും. കഴിഞ്ഞ ഞായറാഴ്ച പിറമാടം പള്ളിയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥയും കോടതിയെ അറിയിക്കും. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുമെന്ന സര്‍ക്കാരിന്‍റെ സത്യവാഗ്മൂലവും ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും.

ഒരു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരമാണ് ലക്ഷ്യം. സഭാ നേതൃത്വങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് എത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ട ഇടപെടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Tags : Orthodox Jacobite Church Dispute HighCourt Verdict

Recent News

Corehub Up