x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യും സു​ഹൃ​ത്തും പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 11:29 AM IST | Updated: August 13, 2026 11:29 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സം​ഗം വി​ഹാ​റി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. മു​ന്ന ലാ​ലി (55) നെ​യാ​ണ് ഭാ​ര്യ നാ​സി​യ (45), കാ​മു​ക​ൻ ച​മ​ൻ (20) എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യും മു​ന്ന ലാ​ലി​ന് പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കി​ട​ന്നി​രു​ന്ന മു​ന്ന ലാ​ലി​നെ ഉ​ട​ൻ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മു​ന്ന ലാ​ൽ മു​ൻ​വ​ശ​ത്തെ മു​റി​യി​ലും താ​നും മ​ക്ക​ളും മ​റ്റൊ​രു മു​റി​യി​ലു​മാ​ണ് കി​ട​ന്ന​തെ​ന്നും, രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ വീ​ട് അ​ടി​ച്ചു ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ലും ഭ​ർ​ത്താ​വി​നെ പ​രി​ക്കേ​റ്റു കി​ട​ക്കു​ന്ന​തു​മാ​ണ് ക​ണ്ട​തെ​ന്നു​മാ​ണ് നാ​സി​യ ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് ഇ​വ​ർ വ​രു​ത്തി​തീ​ർ​ത്ത​ത്.

ര​ക്ത​ക്ക​റ​ക​ൾ തു​ട​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​തും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി വ​ച്ച​തും മോ​ഷ​ണ​ശ്ര​മ​മ​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മു​ഖം​മൂ​ടി ധ​രി​ച്ച ഒ​രാ​ൾ വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം പു​റ​ത്തു​പോ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് നാ​സി​യ കു​റ്റം സ​മ്മ​തി​ച്ച​ത്.

ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് നാ​സി​യ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ച​മ​നെ പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ഇ​യാ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യും ചെ​യ്ത​ത്. മു​ന്ന​യെ കൊ​ല​പ്പെ​ടു​ത്താ​ൻ നാ​സി​യ ഇ​യാ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം മു​ന്ന ലാ​ലി​ന് ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം നാ​സി​യ​യും ച​മ​നും ചേ​ർ​ന്ന് ക​ഴു​ത്തു​ഞെ​രു​ച്ചു. തു​ട​ർ​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പി​ച്ച് വ​ടി​യു​പ​യോ​ഗി​ച്ച് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika Crime Police Friend Arrest

Recent News

Corehub Up