അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
കൊച്ചി: സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. കളമശേരി സ്വദേശി ആന്റണി ഡാനിയേൽ (25) ആണ് വ്യാഴാഴ്ച രാവിലെ മഞ്ഞുമ്മലിൽ വച്ച് മരിച്ചത്.
സുഹൃത്തുക്കൾ മാത്രമുള്ള സ്വകാര്യ അക്കൗണ്ടിലാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ തന്നെ മാനസികമായി ഏറെ പ്രയാസപ്പെടുത്തുന്നതായി വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ ഊർജിത തെരച്ചിലിനൊടുവിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർനടപടികളും ഇൻക്വസ്റ്റും പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Tags : posting video social media Deepika DeepikaNewspaper NewsUpdate Headlines