x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x ലങ്ക ഒന്നാം ടെസ്റ്റ് ശനിയാഴ്ച; നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല​ ടീമിൽ

വെബ്ഡെസ്ക്
Published: August 13, 2026 12:19 AM IST | Updated: August 13, 2026 12:19 AM IST

നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല​

ഗാ​ലെ: ഇ​ന്ത്യ​ക്ക് എ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു​ള്ള ശ്രീ​ല​ങ്ക​ന്‍ ടീ​മി​ലേ​ക്കു വെ​റ്റ​റ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല​യെ തി​രി​ച്ചുവി​ളി​ച്ചു.

മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഡി​ക്‌​വെ​ല്ല ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള 16 അം​ഗ ടീ​മി​നെ ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച ഗാ​ലെ​യി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ്.

ഡി​ക്‌​വെ​ല്ല​യ്‌​ക്കൊ​പ്പം ഇ​ടം​കൈ സ്പി​ന്ന​ര്‍ ദി​ല്‍​ഷ​ന്‍ മ​ധു​ശ​ങ്ക​യെ​യും തി​രി​കെ വി​ളി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം. മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മ​ധു​ശ​ങ്ക​യും ഒ​രു ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ​യാ​ണ് ല​ങ്ക​യു​ടെ ക്യാ​പ്റ്റ​ന്‍. ക​മി​ന്ധു മെ​ന്‍​ഡി​സ് വൈ​സ് ക്യാ​പ്റ്റ​നും. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് കു​ശാ​ല്‍ മെ​ൻഡി​സ് ആ​ദ്യ ടെ​സ്റ്റി​ന് ഇ​ല്ലാ​ത്ത​താ​ണ് ഡി​ക്‌​വെ​ല്ല​യെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ കാ​ര​ണം.

2023 മാ​ര്‍​ച്ചി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് ഡി​ക്‌​വെ​ല്ല അ​വ​സാ​ന​മാ​യി ടെ​സ്റ്റ് ക​ളി​ച്ച​ത്. ല​ങ്ക​യ്ക്കാ​യി 54 ടെ​സ്റ്റി​ല്‍​നി​ന്ന് 2757 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

ദി​ല്‍​ഷ​ന്‍ മ​ധു​ശ​ങ്ക ഒ​രു ടെ​സ്റ്റ് മാ​ത്ര​മേ ഇ​തു​വ​രെ ക​ളി​ച്ചി​ട്ടു​ള്ളൂ, 2023 ജൂ​ലൈ​യി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രേ. പാ​ത്തും നി​സാ​ങ്ക​യും പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ല​ങ്ക​ന്‍ ടീ​മി​ല്‍ ഇ​ല്ല.

Tags : India SriLanka NiroshanDickwella Sports C TestCricket

Recent News

Corehub Up