x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ക​ള്‍​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി മു​ഖ്യ​മ​ന്ത്രി 

വെബ് ഡെസ്ക്
Published: August 13, 2026 02:29 PM IST | Updated: August 13, 2026 02:29 PM IST

തി​രു​വ​ന​ന്ത​പു​രം: സ​മാ​ശ്വാ​സ തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​ര​ഞ്ജ​ന നാ​യ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി. എ​ഡി​എ​മ്മാ​യി​രു​ന്ന അ​ന്ത​രി​ച്ച ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ക​ള്‍ നി​ര​ഞ്ജ​ന​യ്ക്കാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് നി​ര​ഞ്ജ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റി​യ​ത്. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഡി. ​മ​ഞ്ജു​ഷ, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ആ​യാ​ണ് നി​ര​ഞ്ജ​ന​യ്ക്കു നി​യ​മ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

2024 ഒ​ക്ടോ​ബ​ര്‍ 15നാ​ണ് ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ന​വീ​ന്‍ ബാ​ബു​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ദ്ദേ​ഹ​ത്തെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​ക്ക് വി​ട്ടി​രു​ന്നു. സി​പി​എം നേ​താ​വും ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദി​വ്യ​യാ​ണ് പ്ര​തി.

Tags : Chief Minister appointment Naveen Babu daughter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up