x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ണി​ക​ൾ പഠിപ്പിക്കും വലിയ പാഠങ്ങൾ; നിസാരക്കാരല്ല, തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ വ​ൻ ത​ന്ത്ര​ങ്ങ​ൾ

റിസെർച്ച് ഡെസ്‌ക്
Published: August 13, 2026 01:53 PM IST | Updated: August 13, 2026 01:53 PM IST

തേനീച്ചക്കൂട്ടം.

തീരുമാനങ്ങളെടുക്കുന്നതിൽ മനുഷ്യനാണ് ഏറ്റവും സമർഥരെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കു തെറ്റി! ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്, അങ്ങനെയല്ല എന്നാണ്! ഇക്കാര്യത്തിൽ മനുഷ്യനേക്കാൾ സമർഥരാണ് നമ്മൾ നിസാരമെന്നു കരുതുന്ന പ്രാണികൾ എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. മ​നു​ഷ്യ​ൻ പ​ല​പ്പോ​ഴും സ​ങ്കീ​ർണ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ മ​ടി​ക്കു​മ്പോ​ഴും അല്ലെങ്കിൽ വൈ​കുമ്പോഴും, നിസാരമായ പ്രാ​ണി​ക​ൾ കൃ​ത്യ​തയാർന്ന, കാ​ര്യ​ക്ഷ​മമാ​യ തീ​രു​മാ​ന​ങ്ങ​ൾ നി​മി​ഷ​നേ​രം കൊ​ണ്ടു കൈ​ക്കൊ​ള്ളു​ന്നുവെത്രെ! മ​സ്തി​ഷ്കത്തിന്‍റെ വ​ലി​പ്പ​മ​ല്ല, മ​റി​ച്ച് ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ ല​ളി​ത​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന രീ​തി​യാ​ണു ശ​രി​യാ​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്ന​ത്.

 

തേ​നീ​ച്ച​കൾ പു​തി​യ കൂ​ടു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഇ​തി​നൊ​രു മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. പു​തി​യ ഇടം ക​ണ്ടെ​ത്തു​ന്ന സ്കൗ​ട്ട് ഈ​ച്ച​ക​ൾ (Scout bees) മ​ട​ങ്ങി​യെ​ത്തിയശേഷം, പ്ര​ത്യേ​ക​ത​രം വാഗിൾ ഡാ​ൻ​സി​ലൂ​ടെ (Waggle Dance) പുതിയ സ്ഥലത്തിന്‍റെ ദി​ശ​യും ഗു​ണ​നി​ല​വാ​ര​വും തേനീച്ചക്കൂട്ടവുമായി പങ്കിടുന്നു. ശേഷം, കൂടുകൂട്ടാൻ കണ്ടെത്തിയ ഇടത്തേക്കു നിശ്ചി​ത എ​ണ്ണം ഈ​ച്ച​ക​ൾ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​മ്പോ​ൾ മാ​ത്ര​മാ​ണ് തേനീച്ചക്കൂട്ടം പുതിയ ഇടത്തേക്കു പൂർണമായും മാറുന്നത്. ഒ​രു നേ​താ​വി​ല്ലാ​തെ ത​ന്നെ, കേ​വ​ലം വോ​ട്ടെ​ടു​പ്പ് പോ​ലു​ള്ള ​ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ കൂ​ട് തേനീച്ചകൾ അങ്ങനെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.

അതേസമയം, ഉറുന്പുകളിലും അതിശയകരമായ വസ്തുതകളുണ്ട്. ഉ​റു​മ്പു​ക​ൾ, ഫെ​റോ​മോ​ൺ എ​ന്ന രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ഏറ്റവും എളുപ്പത്തിൽ ശരിയായ സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തു​ന്നു. കു​റ​ഞ്ഞ സ​മ​യ​വും ഊ​ർജ​വും മാ​ത്രം വി​നി​യോ​ഗി​ച്ച് കൂ​ട്ട​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ഇ​വ​രു​ടെ ​വി​കേ​ന്ദ്രീ​കൃ​ത ശൃം​ഖ​ല സ​ഹാ​യി​ക്കു​ന്നു.

ആ​വ​ശ്യ​മി​ല്ലാ​ത്തവയിൽനിന്ന് ഒഴിഞ്ഞുമാറി, നി​ല​വി​ലു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സൂ​ച​ന​ക​ൾ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​ണു പ്രാ​ണി​ക​ളു​ടെ വി​ജ​യ​ര​ഹ​സ്യമെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. പ്രാ​ണി​ക​ളു​ടെ ​മ​സ്തി​ഷ്ക പ്ര​വ​ർ​ത്ത​നം മാ​തൃ​ക​യാ​ക്കി കു​റ​ഞ്ഞ ഊ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രോ​ണു​ക​ളും സ്വ​യം നി​യ​ന്ത്രി​ത റോ​ബോ​ട്ടു​ക​ളും നി​ർ​മിതബു​ദ്ധി അ​ൽ​ഗോ​രി​ത​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​ൻ ശാ​സ്ത്ര​ലോ​കം ഇപ്പോൾ ശ്രമിക്കുന്നുണ്ട്. മ​നു​ഷ്യ​ർ​ക്കു ത​ങ്ങ​ളു​ടെ ആശയക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും പ്രാ​ണി​ക​ളു​ടെ ​പെ​രു​മാ​റ്റ​രീ​തി മാതൃകയാണെന്നു ഗവേഷകർ പറയുന്നു.

Tags : BugBrain Insects Honeybee Scoutbees WaggleDance

Recent News

Corehub Up