x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രോ​ലി​ൻ ലീ​വി​റ്റ് വൈ​റ്റ് ഹൗ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്നു; റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഉ​പ​ദേ​ശ​ക​യാ​യി തുടരും

വെബ് ഡെസ്‌ക്
Published: August 13, 2026 06:13 AM IST | Updated: August 13, 2026 06:13 AM IST

ക​രോ​ലി​ൻ ലീ​വി​റ്റ്

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഓ​ഗ​സ്റ്റ് അ​വ​സാ​നം ക​രോ​ലി​ൻ സ്ഥാ​ന​മൊ​ഴി​യു​മെ​ന്നാ​ണ് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ച​ത്.

ത​ന്‍റെ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ക​രോ​ലി​ൻ പ്ര​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യു​ന്ന​തെ​ന്നും എ​ന്നാ​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞാ​ലും അ​വ​ർ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്‌​ടാ​വാ​യി തു​ട​രു​മെ​ന്നും ട്രം​പ് ഇ​തോ​ടൊ​പ്പം അ​റി​യി​ച്ചു.

ക​രോ​ലി​ന്‍റെ തീ​രു​മാ​ന​ത്തെ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​വ​ർ ത​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ്‌​ത​രാ​യ സ​ഹാ​യി​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്നും വി​ശേ​ഷി​പ്പി​ച്ചു. വ​രാ​നി​രി​ക്കു​ന്ന മി​ഡ്-​ടേം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ മു​ഖ്യ ഉ​പ​ദേ​ശ​ക​യാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : KarolineLeavitt USA America DonaldTrump NewsUpdate Headlines

Recent News

Corehub Up