x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട് മാ​സം മു​മ്പ് ചെ​റു​മ​ക​ന് ജോ​ലി ന​ൽ​കി; സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ഗ​ണേ​ഷ് കു​മാ​ർ

വെബ് ഡെസ്ക്
Published: August 13, 2026 02:36 PM IST | Updated: August 13, 2026 02:36 PM IST

സുകുമാരൻ നായർ

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് കേ​സ് കൊ​ടു​ക്കാ​മെ​ന്ന എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​ടെ വെ​ല്ലു​വി​ളി​ക്ക് മ​റു​പ​ടി​യു​മാ​യി മു​ൻ​മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​ർ. താ​ൻ കേ​സ് കൊ​ടു​ത്താ​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ ആ​യു​ഷ്കാ​ല​ത്ത് അ​ത് തീ​ർ​പ്പാ​കി​ല്ല. കേ​സി​നാ​യി അ​ദ്ദേ​ഹം സ്വ​ന്തം പ​ണ​ത്തി​ന് പ​ക​രം എ​ൻ​എ​സ്എ​സി​ന്‍റെ പ​ണം ചെ​ല​വ​ഴി​ക്കു​മെ​ന്നും ഗ​ണേ​ഷ് വി​മ​ർ​ശി​ച്ചു.

മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ പി​ടി​യ​രി ശേ​ഖ​രി​ച്ച് ഉ​ണ്ടാ​ക്കി​യ എ​ൻ​എ​സ്എ​സി​ന്‍റെ പ​ണ​മെ​ടു​ത്താ​ണ് അ​ദ്ദേ​ഹം കേ​സ് ന​ട​ത്തു​ന്ന​ത്. മു​മ്പൊ​രു കേ​സി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ പ​ണം ഉ​പ​യോ​ഗി​ച്ച് 89 ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ കേ​സ് മാ​റ്റി​വെ​പ്പി​ച്ച​തെ​ന്നും ഗ​ണേ​ഷ് വി​മ​ർ​ശി​ച്ചു.

സു​കു​മാ​ര​ൻ നാ​യ​ർ ര​ണ്ട് മാ​സം മു​മ്പ് ചെ​റു​മ​ക​ന് പ്ല​സ് ടൂ ​ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ന​ൽ​കി​യെ​ന്നും ഗ​ണേ​ഷ് ആ​രോ​പി​ച്ചു. ഒ​രു സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്ന് എ​ന്തി​നാ​ണ് പ​ണം എ​ടു​ത്ത​തും തി​രി​കെ​യി​ട്ട​തും? ത​മി​ഴ്‌​നാ​ട്ടി​ൽ 'ശ്രീ ​അ​യ്യ​പ്പ' എ​ന്ന കോ​ള​ജ് വാ​ങ്ങി​യ​താ​യി മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ജീ​വ​ച​രി​ത്ര​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ആ ​കോ​ള​ജ് ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്നും ഗ​ണേ​ഷ് ചോ​ദി​ച്ചു.

കേ​സു​കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​തു​കൊ​ണ്ട് ത​ൽ​ക്കാ​ലം താ​ൻ കേ​സി​ന് പോ​കു​ന്നി​ല്ലെ​ന്നും, എ​ന്നാ​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ തെ​റ്റു​ക​ൾ ഇ​നി​യും ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

 

Tags : Ganesh Kumar Sukumaran Nair Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up