x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിം​ബാ​ബ്‌​വെ​യി​ൽ ബോ​ട്ട​പ​ക​ടം; 44 പേ​ര്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 13, 2026 08:51 AM IST | Updated: August 13, 2026 09:16 AM IST

അപകടത്തിൽപ്പെട്ട ബോട്ട്

ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യി​ല്‍ ക​രീ​ബ ത​ടാ​ക​ത്തി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ 44  പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. സാം​ബി​യ തീ​ര​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ത​ടാ​ക​ത്തി​ൽ രൂ​പ​പ്പെ​ട്ട ശ​ക്ത​മാ​യ കാ​റ്റും പേ​മാ​രി​യു​മാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

അ​നു​വ​ദ​നീ​യ​മാ​യ​തി​ലും അ​ധി​കം ആ​ളു​ക​ളെ ക​യ​റ്റി​യ​താ​ണ് ബോ​ട്ട് മ​റി​യാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 90 യാ​ത്ര​ക്കാ​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ബോ​ട്ടി​ൽ സം​ഭ​വ​ദി​വ​സം 120 പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സിം​ബാ​ബ്‌​വെ റൂ​റ​ല്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ൻ​സി​ക്ക് കീ​ഴി​ലു​ള്ള​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോട്ട്. നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഏ​ജ​ൻ​സി ന​ട​ത്തി​യ ഊ​ർ​ജി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ഇ​തു​വ​രെ എ​ഴു​പ​ത്തി​യേ​ഴ് പേ​രെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെര​ച്ചി​ൽ ദേ​ശീ​യ പോലീ​സി​ന്‍റെയും സൈ​ന്യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Boat accident Zimbabwe 44 died Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up