x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മം; ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി


Published: June 20, 2026 02:47 PM IST | Updated: June 20, 2026 02:50 PM IST

മ​ല​പ്പു​റം: ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി. ക​രു​ളാ​യി പാ​ലാ​ങ്ക​ര വ​ലി​യ​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്.

പു​ല​ർ​ച്ചെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് കേ​ട്ട ആ​ന​യു​ടെ അ​സ്വാ​ഭാ​വി​ക​മാ​യ ചി​ഹ്നം വി​ളി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ ഇ​വി​ടെ എ​ത്തി​യ​ത്. കി​ണ​റ്റി​ൽ കാ​ട്ടാ​ന കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തോ​ടെ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കി​ണ​റി​ന്‍റെ ഒ​രു വ​ശം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ക​യും, ആ​ന​യ്ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ന്നു ക​യ​റാ​ൻ സാധിക്കുന്ന വിധം മ​ണ്ണു​കൊ​ണ്ട് ച​രി​വ് നി​ർ​മ്മി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​ൺ​തി​ട്ട​യി​ലൂ​ടെ ആ​ന കി​ണ​റ്റി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി. പു​റ​ത്തു​ക​ട​ന്ന ഉ​ട​ൻ ത​ന്നെ കാ​ട്ടാ​ന അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു.

Tags : Wild Elephant rescue Nilambur

Recent News

Corehub Up