ന്യുഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ആരംഭിച്ചു.
ഡൽഹിയിലെ ജന്തർമന്ദിറിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് എത്തിയത്. നാല് വരെ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കേ രണ്ടോടെയാണ് പ്രതിഷേധ വേദിയിലേക്ക് എത്തിയത്.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട പ്രതിഷേധമാണ് ഇന്നത്തേത്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിരവധി സംഘടനകളും പ്രതിഷേധത്തിനെത്തിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ചിത്രം പതിച്ച ബോർഡ് ഉദ്ഘാടന വേദിയിൽ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജന്തർ മന്തറിന് ചുറ്റുമുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി നഗരത്തിലെ പ്രധാനസ്ഥലങ്ങളിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്
ഡൽഹിയിലെ ക്രമസമാധാന നില ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. റിസർവ് സേനയെയും സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
Tags : cockroach Janta Party protest