കൊച്ചി: റോഡരികിലെ ട്രാന്‍സ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള അരിമ്പിള്ളി കവലയിലെ ട്രാന്‍സ്ഫോമറിനാണ് ശനിയാഴ്ച രാവിലെ 11.30ന് തീപിടിച്ചത്.
ഉടൻ തന്നെ നാട്ടുകാർ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൃത്യസമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
Tags : Transformer Fire kochi