Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transformer

ഹ​രി​യാ​ന​യി​ൽ ട്രാ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വൈ​ദ്യു​തി ത​ട​സം

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ട്രാ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വൈ​ദ്യു​തി ത​ട​സം നേ​രി​ട്ടു. വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് റാ​പ്പി​ഡ് മെ​ട്രോ സ​ർ​വീ​സു​ക​ളെ ഒ​രു മ​ണി​ക്കൂ​റോ​ളം ബാ​ധി​ച്ചു. നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് മെ​ട്രോ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഓ​യി​ൽ ചോ​ർ​ച്ച​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ​ർ​ക്യൂ​ട്ടി​ൽ സ്ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​ക്കു​ക​യാ​യി​രു​ന്നു.

അ​മി​ത​മാ​യ ചൂ​ട് കാ​ര​ണ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മെ​ട്രോ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഗു​രു​ഗ്രാ​മി​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത്.

District News

ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ കി​ള്ളി തൂ​ങ്ങാ​പാ​റ റോ​ഡി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് തീ ​കെ​ടു​ത്താ​നാ​യ​ത്. തീ​യും പു​ക​യും ക​ണ്ട് നാ​ട്ടു​കാ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചു. കി​ള്ളി​യി​ൽ​നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.


റോ​ഡി​ലെ കൊ​ടും വ​ള​വി​ലാ​ണ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി ഈ ​ട്രാ​ൻ​സ്ഫോ​മ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നു പ​രാ​തി​ക​ളും ഉ​ണ്ട്. ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ഈ ​ട്രാ​ൻ​സ്ഫോ​മ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​പ്പോ​യ​ത്. ഇ​തി​ലാ​ണ് ഇ​പ്പോ​ൾ തീ ​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up