x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു​തെ​ങ്ങി​ൽ കാ​ർ ഇ​ടി​ച്ചു ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 30, 2026 12:47 AM IST | Updated: July 30, 2026 12:47 AM IST

ചി​റ​യി​ൻ​കീ​ഴ്: അ​ഞ്ചു​തെ​ങ്ങ് മൂ​ല​യ്ത്തോ​ട്ട​ത്ത് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു. വ​ഴി​യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്ക്. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ഷി​ബി​നാ (17)ണു ​പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഇ​ടി​ച്ച കാ​റി​ൽ സ​ഞ്ച​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മു​ത​ല​പ്പൊ​ഴി ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ടു ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ട്രാ​ൻ​സ്ഫോ​മ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ​മീ​പ​ത്തെ നി​ര​വ​ധി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മ​റി​യു​ക​യും വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. നി​ല​വി​ൽ അ​ലു​മി​നി​യം ക​മ്പി​ക​ൾ മാ​റ്റി കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Tags : Nattuvishesham Districtnews transformer

Recent News

Corehub Up