x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ഴി​മ​തി കേ​സി​ൽ സെ​ന്തി​ൽ ബാ​ലാ​ജി​ക്ക് തി​രി​ച്ച​ടി: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ടു


Published: April 29, 2026 12:00 PM IST | Updated: April 29, 2026 12:00 PM IST

ചെ​ന്നൈ: ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ഴി​മ​തി കേ​സി​ൽ മു​ൻ മ​ന്ത്രി​യും ഡി​എം​കെ എം​എ​ൽ​എ​യു​മാ​യ സെ​ന്തി​ൽ ബാ​ലാ​ജി​ക്ക് തി​രി​ച്ച​ടി. കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ടു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ടെ​ണ്ട​ർ ക്ര​മ​ക്കേ​ടി​ൽ 397 കോ​ടി​യു​ടെ ന​ഷ്ടം ഖ​ജ​നാ​വി​ന് ഉ​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി. അ​ഴി​മ​തി വി​രു​ദ്ധ സം​ഘ​ട​ന അ​റ​പ്പോ​ർ ഇ​യ​ക്കം ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. 2021നും 2023​നും ഇ​ട​യി​ൽ ബാ​ലാ​ജി വൈ​ദ്യു​തി​മ​ന്ത്രി ആ​യി​രി​ക്കെ ന​ട​ന്ന ഇ​ട​പാ​ടി​ലാ​ണ് പ​രാ​തി.

ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​ൻ ആ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് രേ​ഖ​ക​ൾ ര​ണ്ടാ​ഴ​ച​യ്ക്കു​ള്ളി​ൽ സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട‌​തി നി​ർ​ദേ​ശി​ച്ചു.

 

 

Tags : transformer scam case investigation cbi senthil balaji

Recent News

Corehub Up