Kerala
കൊച്ചി: തൃക്കാക്കര തോപ്പില്‍ സ്കൂള്‍ ജംഗ്ഷന് സമീപം ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം.
ഇതോടെ തൃക്കാക്കര തോപ്പില്‍, ബിഎം നഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. തൃക്കാക്കര ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. സംഭവം പുലര്‍ച്ചെ ആയതിനാല്‍ വലിയൊരു ദുരന്തം വഴിമാറി.
District News
കാട്ടാക്കട: കാട്ടാക്കട 110 കെവി സബ്സ്റ്റേഷന്റെ കിള്ളി തൂങ്ങാപാറ റോഡിലെ ട്രാൻസ്ഫോർമറിന് തീപിടിച്ചു. നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് തീ കെടുത്താനായത്. തീയും പുകയും കണ്ട് നാട്ടുകാർ അഗ്നിരക്ഷാ സേനയെയും കെഎസ്ഇബി അധികൃതരെയും അറിയിച്ചു. കിള്ളിയിൽനിന്നും അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.
റോഡിലെ കൊടും വളവിലാണ് റോഡിലേക്ക് ഇറങ്ങി ഈ ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത് ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ടെന്നു പരാതികളും ഉണ്ട്. ആഴ്ചകൾക്കു മുമ്പാണ് കെഎസ്ഇബി അധികൃതർ ഈ ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണി നടത്തിപ്പോയത്. ഇതിലാണ് ഇപ്പോൾ തീ പിടിച്ചിരിക്കുന്നത്.