x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ന്‍റെ ചി​ല്ലു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സൗ​ദി ട്രാ​ഫി​ക് വ​കു​പ്പ്; നി​യ​മം ലം​ഘി​ച്ചാ​ൽ 900 റി​യാ​ൽ വ​രെ പി​ഴ


Published: June 20, 2026 02:49 PM IST | Updated: June 20, 2026 02:49 PM IST

റി​യാ​ദ്: കാ​റി​ന്‍റെ ചി​ല്ലു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന​തി​നെ​തി​രെ ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി അ​റേ​ബ്യ. നി​യ​മം ലം​ഘി​ച്ച് സ്റ്റി​ക്ക​റു​ക​ൾ പ​തി​ക്കു​ന്ന​വ​ർ​ക്ക് 500 റി​യാ​ൽ മു​ത​ൽ 900 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് സൗ​ദി ട്രാ​ഫി​ക് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ, വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​നാ​ല​ക​ളി​ൽ 30 ശ​ത​മാ​നം വ​രെ കൂ​ളിം​ഗ് സ്റ്റി​ക്ക​റു​ക​ൾ പ​തി​ക്കാ​ൻ പാ​ടു​ള്ളൂ. വാ​ഹ​ന​ത്തി​നു​ള്ളി​ലെ താ​പ​നി​ല കു​റ​യ്ക്കാ​നും ദോ​ഷ​ക​ര​മാ​യ സൂ​ര്യ​ര​ശ്മി​ക​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​നും ഇ​ത്ത​രം സ്റ്റി​ക്ക​റു​ക​ൾ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​യെ യാ​തൊ​രു വി​ധ​ത്തി​ലും ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ ദൃ​ശ്യ​പ​ര​ത ഉ​റ​പ്പാ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള മ​റ്റെ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു.

നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ജ​നാ​ല​ക​ളി​ൽ സ്റ്റി​ക്ക​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ ഇ​വ പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​പ​ര​ത മ​റ​യ്ക്കാ​ത്ത വി​ധം പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​യി​രി​ക്ക​ണം. ഡ്രൈ​വ​റു​ടെ കാ​ഴ്ച​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളോ മ​റ്റ് അ​ല​ങ്കാ​ര​ങ്ങ​ളോ ഗ്ലാ​സു​ക​ളി​ൽ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു.

Tags : Saudi Traffic Department sticker car window fine

Recent News

Corehub Up