കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് പാറക്കൽ താഴെ സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്.
പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്.
സ്ഥിരമായി വീട്ടില്‍ ഇവർക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Tags : koyilandy poilkaavu murder