Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koyilandy

ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണു; അ​ഞ്ചു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

കൊ​യി​ലാ​ണ്ടി: കോ​ഴി​ക്കോ​ട് അ​ക​ലാ​പ്പു​ഴ​യി​ൽ ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഓ​മ​ശേ​രി ന​ട​മ്മ​ൽ പൊ​യി​ൽ മേ​ലെ തി​രി​യം കൊ​ട്ടു​മ്മ​ൽ കു​ന്നു​മ്മ​ൽ ഹാ​രി​സി​ന്‍റെ​യും മ​റി​യം സു​നൈ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ്‌ ഐ​സാ​മാ​ണ് മ​രി​ച്ച​ത്.

ആ​ലി​ൻ​ത​റ റ​ബ്ബാ​നി​യ കി​ൻ​സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബോ​ട്ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന് കു​ട്ടി വീ​ഴു​ന്ന​ത് ക​ണ്ട ഉ​ട​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പു​ഴ​യി​ലി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ച്ചു.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

പേ​രാ​മ്പ്ര​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും സ്‌​ട്രോം​ഗ് റൂം ​തു​റ​ന്നി​ട്ടി​ല്ല: യു​ഡി​എ​ഫ് ആ​രോ​പ​ണം ത​ള്ളി ജി​ല്ലാ ക​ള​ക്ട​ർ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും സ്‌​ട്രോം​ഗ് റൂം ​തു​റ​ന്നെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ള്ളി​യ​താ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍. ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി വ​ര​ണാ​ധി​കാ​രി​ക​ളെ മാ​റ്റി​ല്ലെ​ന്നും മ​റ്റ് ന​ട​പ​ടി​ക​ളു​ണ്ടാ​കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. കൊ​യി​ലാ​ണ്ടി വ​ര​ണാ​ധി​കാ​രി സ്‌​ട്രോം​ഗ് റൂ​മി​ന​ടു​ത്ത് പോ​യ​ത് പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി​യാ​ണെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ച​ട്ട ലം​ഘ​ന​മു​ണ്ടാ​യി​ട്ടി​ല്ല. സ്‌​ട്രോം​ഗ് റും ​തു​റ​ന്നി​ട്ടി​ല്ല. വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ണ്. ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ മെ​യ് നാ​ലി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ​യാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​തി​രു​വി​ട്ട ആ​ഘോ​ഷ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് നി​രോ​ധ​നാ​ജ്ഞ​യെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

പേ​രാ​മ്പ്ര​യി​ലും കൊ​യി​ലാ​ണ്ട​യി​ലും സ്‌​ട്രോ​ങ് റൂ​മു​ക​ള്‍ തു​റ​ന്നു എ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്റെ ആ​രോ​പ​ണം. സം​ഭ​വം വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. എ​ന്നാ​ല്‍ യു​ഡി​എ​ഫ് ആ​രോ​പ​ണം ത​ള്ളി റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ര്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​റ​ന്ന​ത് മെ​റ്റീ​രി​യ​ല്‍ റൂ​മാ​ണെ​ന്നും സ്‌​ട്രേം​ഗ് റൂ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ര്‍​മാ​ര്‍ പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ വ​ര​ണാ​ധി​കാ​രി​ക​ള്‍ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞ​ത്.

യു​ഡി​എ​ഫി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്നും പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

Kerala

സ്കൂ​ട്ട​ർ പോ​സ്റ്റി​ലി​ടി​ച്ചു; മൂ​ന്ന് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ചു മ​റി​ഞ്ഞ് മൂ​ന്ന് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം.

സംസ്ഥാന ഹൈവേയിൽ കുറുവങ്ങാട് ഇലട്രിക് സ്കൂട്ടർ ആദ്യം പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം വിട്ടു. തുടർന്നു മതിലിലിടിച്ചാണ് മൂന്നു യുവാക്കൾ തത്ക്ഷണം മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം

മൂ​ന്നു​ പേ​രും മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻത​ന്നെ മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കേരള- കർണാടക സർക്കാർ ബസുകൾ കൂട്ടിയിടിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ കർണാടക ആർടിസി ബസും കേരള ആർടിസി സിഫ്റ്റ് ബസും കൂട്ടിയിടിച്ചു. ഇന്നു പുലർച്ചെയായിരുന്നു അപകടം ഏതാനും പേർക്കു പരിക്കേറ്റു.

ബസിനുള്ളിൽ ഉണ്ടായിരുന്ന വരെ നാട്ടുകാർ എമർജൻസി വാതിൽ വഴി പുറത്തിറക്കി. പരിക്കുകൾ ഗുരുതരമല്ല. കർണാടകയിലെ ഹാസനിൽനിന്ന് ഏറണാകുളത്തേക്കു പോവുകയായിരുന്ന കർണാടക ആർടിസി ബസും കണ്ണൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സിഫ്റ്റ് ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്നു നിയന്ത്രണം വിട്ട സിഫ്റ്റ് ബസ് സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. മുൻഭാഗം പാടെ തകർന്നു. കർണാടക ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിനു സമീപത്തേക്ക് ഇരമ്പിക്കയറി. ഒാടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.

Kerala

നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ക​ഴി​യു​ന്പോ​ൾ മൂ​ന്ന് ഒ​ഴി​വു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​ന​​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​വ​​​സാ​​​ന സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ സ​​​ഭ​​​യി​​​ൽ മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ൾ. വാ​​​ഴൂ​​​ർ സോ​​​മ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പീ​​​രു​​​മേ​​​ട്ടി​​​ലും കാ​​​ന​​​ത്തി​​​ൽ ജ​​​മീ​​​ല​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​ ​​തു​​​ട​​​ർ​​​ന്ന് കൊ​​​യി​​​ലാ​​​ണ്ടി സീ​​​റ്റി​​​ലും നി​​​ല​​​വി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യി​​​ല്ല.

തൊ​​​ണ്ടി​​​മു​​​ത​​​ൽ കൃ​​​ത്രി​​​മ കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യ ആ​​​ന്‍റ​​​ണി രാ​​​ജു അ​​​യോ​​​ഗ്യ​​​നാ​​​യി. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു കാ​​​ലാ​​​വ​​​ധി ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നി​​​ല്ല.

എ​​​ന്നാ​​​ൽ, മ​​​ര​​​ണ​​​വും രാ​​​ജി​​​യും മൂ​​​ലം ഒ​​​ഴി​​​വു വ​​​ന്ന അ​​​ഞ്ചു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. പി.​​​ടി. തോ​​​മ​​​സി​​​ന്‍റെ വേ​​​ർ​​​പാ​​​ടി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ പി.​​​ടി​​​യു​​​ടെ ഭാ​​​ര്യ ഉ​​​മ തോ​​​മ​​​സ് വി​​​ജ​​​യി​​​ച്ചു. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പു​​​തു​​​പ്പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ക​​​ൻ ചാ​​​ണ്ടി ഉ​​​മ്മ​​​ൻ വി​​​ജ​​​യി​​​ച്ചു.

ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ രാ​​​ജി​​വ​​​ച്ച​​​പ്പോ​​​ൾ പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു. കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ​​​തി​​നെ​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് വി​​​ജ​​​യി​​​ച്ചു.

സി​​​പി​​​എം സ്വ​​​ത​​​ന്ത്ര​​​നാ​​​യി​​​രു​​​ന്ന പി.​​​വി. അ​​​ൻ​​​വ​​​ർ സി​​​പി​​​എ​​​മ്മു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജി​​​വ​​​ച്ചൊ​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​ല​​​ന്പൂ​​​ർ സീ​​​റ്റ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ നി​​​ന്നു യു​​​ഡി​​​എ​​​ഫി​​​ലെ ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഇ​​​വി​​​ടെ പി.​​​വി. അ​​​ൻ​​​വ​​​ർ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ന​​​ട​​​ന്ന അ​​​ഞ്ച് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സി​​​റ്റിം​​​ഗ് സീ​​​റ്റ് നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​തെ വ​​​ന്ന​​​തു നി​​​ല​​​ന്പൂ​​​രി​​​ൽ മാ​​​ത്ര​​​മാ​​​ണ്.

സ്പീ​​​ക്ക​​​റാ​​​യി​​​രു​​​ന്ന എം.​​​ബി. രാ​​​ജേ​​​ഷ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് എ.​​​എ​​​ൻ. ഷം​​​സീ​​​ർ സ്പീ​​​ക്ക​​​ർ ആ​​​യ​​​താ​​​യി​​​രു​​​ന്നു പ​​​തി​​​ന​​​ഞ്ചാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന സം​​​ഭ​​​വം.

Latest News

Corehub Up