മൊറോക്കോ: സൈനികാഭ്യാസത്തിനിടെ മൊറോക്കോയില്‍ കാണാതായ രണ്ട് യുഎസ് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 14 എ എയര്‍ ഡിഫന്‍സ് ആര്‍ട്ടിലറി ഓഫീസറായ ഒന്നാം ലെഫ്റ്റനന്റ് കെന്‍ഡ്രിക് ലാമോണ്ട് കീ ജൂനിയറിന്റെ മൃതദേഹമാണു കണ്ടെത്തിയത്.
കാണാതായ രണ്ടാമത്തെ സൈനികനായുള്ള തെരച്ചില്‍ തുടരുകയാണ്. കാപ് ഡ്രാ പരിശീലന മേഖലയ്ക്കു സമീപം കഴിഞ്ഞ മേയ് രണ്ടിന് പ്രാദേശിക സമയം രാത്രി 8:55 ഓടെയാണ് ഇരുവരെയും കാണാതായത്.
മൊറോക്കോയില്‍ നടന്ന വാര്‍ഷിക ബഹുരാഷ്ട്ര സൈനികാഭ്യാസമായ ആഫ്രിക്കന്‍ ലയണില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
Tags : Morocco US soldier Body found