Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morocco

Europe

സീ​യു​ട്ട അ​തി​ർ​ത്തി ക​ട​ന്നു​ക​യ​റ്റം: ഭൂ​രി​ഭാ​ഗം അ​ഭ​യാ​ർ​ഥി​ക​ളും മ​ട​ങ്ങി; നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ

മാ​ഡ്രി​ഡ്: ഉ​ത്ത​ര ആ​ഫ്രി​ക്ക​യി​ലെ സ്പാ​നി​ഷ് പ്ര​ദേ​ശ​മാ​യ സീ​യു​ട്ട​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന വ​ൻ അ​തി​ർ​ത്തി ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും മൊ​റോ​ക്കോ​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി സ്പാ​നി​ഷ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും ക​ട​ലി​ൽ മു​ങ്ങി​യു​മ​ട​ക്കം കു​റ​ഞ്ഞ​ത് 72 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി 50,000 മു​ത​ൽ 60,000 വ​രെ ആ​ളു​ക​ൾ അ​തി​ർ​ത്തി വേ​ലി​ക​ളും ക​ട​ൽ​മാ​ർ​ഗ​വും മ​റി​ക​ട​ന്ന് സീ​യു​ട്ട​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ചു.

ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളാ​യി​രു​ന്നു. സ്പാ​നി​ഷ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​പ്ര​കാ​രം, മ​ര​ണ​പ്പെ​ട്ട​വ​രി​ൽ കൂ​ടു​ത​ലും ക​ട​ലി​ൽ മു​ങ്ങു​ക​യോ അ​തി​ർ​ത്തി വേ​ലി​ക്കു സ​മീ​പ​മു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ടു​ക​യോ ചെ​യ്ത​വ​രാ​ണ്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി.

കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യു​ള്ള തെര​ച്ചി​ൽ ക​ട​ലി​ൽ തു​ട​രു​ക​യാ​ണ്. സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 500 മീ​റ്റ​ർ നീ​ള​മു​ള്ള ഫ്ലോ​ട്ടിം​ഗ് ബാ​രി​യ​ർ സ്ഥാ​പി​ക്കു​ക​യും സ്പാ​നീ​ഷ് സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ഇ​ത്ര​യും വ​ലി​യ ജ​ന​ക്കൂ​ട്ടം അ​തി​ർ​ത്തി​യി​ലേ​ക്ക് എ​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് മൊ​റോ​ക്കോ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മൊ​റോ​ക്കോ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം ഏ​ക​ദേ​ശം 40,000 പേ​രാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്പെ​യി​നി​ലെ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​ന്‍റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തി​ന​ക​ത്തും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ൽ​ബ​ർ​ട്ടോ നൂ​നെ​സ് ഫെ​യ്ജൂ​യും വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ വോ​ക്സ് നേ​താ​വ് സാ​ന്‍റി​യാ​ഗോ അ​ബാ​സ്ക​ലും സീ​യു​ട്ട സ​ന്ദ​ർ​ശി​ച്ച് സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

ഇ​തി​നി​ടെ, സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ മു​ൻ​നി​ർ​ത്തി ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അ​തി​ർ​ത്തി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Sports

മൊ​റോ​ക്കോ ക്വാ​ർ​ട്ട​റി​ലേ​ക്ക്; കാ​ന​ഡ​യെ ത​ക​ർ​ത്ത​ത് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക്

ഹൂ​സ്റ്റ​ൺ: എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കാ​ന​ഡ​യെ ത​ക​ർ​ത്ത് മൊ​റോ​ക്കോ. ഇ​തോ​ടെ മൊ​റോ​ക്കോ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ കാ​ന​ഡ ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ 50ാം മി​നി​ട്ടി​ൽ മൊ​റോ​ക്കോ ലീ​ഡ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​ല​തു​വിം​ഗി​ൽ നി​ന്നും ല​ഭി​ച്ച ഫ്രീ​കി​ക്ക് അ​ഷ്‌​റ​ഫ് ഹ​ക്കി​മി നീ​ട്ടി ന​ൽ​കി​യ​ത് ബോ​ക്സി​ലു​ണ്ടാ​യി​രു​ന്ന ഔ​നാ​ഹി​യു​ടെ കാ​ലു​ക​ളി​ലേ​ക്ക്. ല​ക്ഷ്യം പി​ഴ​ക്കാ​ത്ത ഔ​നാ​ഹി കൃ​ത്യ​മാ​യി അ​ത് കാ​ന​ഡ​യു​ടെ വ​ല​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് 82ാം മി​നി​ട്ടി​ൽ ല​ഭി​ച്ച കൗ​ണ്ട​ർ അ​റ്റാ​ക്ക് ക​ലാ​ശി​ച്ച​ത് മൊ​റോ​ക്കോ​യു​ടെ ര​ണ്ടാം ഗോ​ളി​ൽ ആ​യി​രു​ന്നു. ബോ​ക്സി​ൽ നി​ന്നും ബ്രാ​ഹിം ഡി​യാ​സ് നീ​ട്ടി​ന​ൽ​കി​യ പ​ന്ത് ഔ​നാ​ഹി​യി​ലൂ​ടെ കാ​ന​ഡ​യു​ടെ വ​ല കു​ലു​ക്കി.

ക​ളി അ​വ​സാ​നി​ക്കാ​ൻ മി​നി​ട്ടു​ക​ൾ ശേ​ഷി​ക്കേ സോ​ഫി​യാ​ൻ റ​ഹി​മി മൊ​റോ​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി. പു​ല​ർ​ച്ചെ ന​ട​ക്കു​ന്ന പാ​ര​ഗ്വാ​യ്- ഫ്രാ​ൻ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യാ​ണ് മൊ​റോ​ക്കോ ക്വാ​ർ​ട്ട​റി​ൽ നേ​രി​ടു​ക.

Sports

ഹെ​യ്തി​യെ ത​ക​ർ​ത്ത് മൊ​റോ​ക്കോ​യും നോ​ക്കൗ​ട്ടി​ൽ

അ​റ്റ്ലാ​ന്‍റ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി ​പോ​രാ​ട്ട​ത്തി​ൽ ഹെ​യ്തി​യെ ത​ക​ർ​ത്ത് മൊ​റോ​ക്കോ. അ​റ്റ്ലാ​ന്‍റ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് മൊ​റോ​ക്കോ വി​ജ​യി​ച്ച​ത്.

മൊ​റോ​ക്കോ​യ്ക്ക് വേ​ണ്ടി അ​ഷ്റ​ഫ് ഹ​ക്കീ​മി​യും ഇ​സ്മാ​യി​ൽ സാ​യ്ബാ​രി​യും സൗ​ഫി​യാ​നെ റ​ഹീ​മി​യും ജെ​സീം യാ​സി​നു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹെ​യ്തി​ക്ക് വേ​ണ്ടി വി​ൽ​സ​ൺ ഇ​സി​ഡോ​റാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മൊ​റോ​ക്കോ ഗോ​ൾ​കീ​പ്പ​ർ യാ​സി​ൻ ബോ​ണോ​യു​ടെ ഓ​ൺ​ഗോ​ളും ഹെ​യ്തി​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ജ​യ​ത്തോ​ടെ ഏ​ഴ് പോ​യി​ന്‍റാ​യ മൊ​റോ​ക്കോ ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി.
ബ്ര​സീ​ലി​നും ഏ​ഴ് പോ​യി​ന്‍റാ​ണ് ഉ​ള്ള​തെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ ബ്ര​സീ​ൽ ആ​ണ് മു​ന്നി​ലു​ള്ള​ത്.

 

 

Sports

മൊ​റോ​ക്കോ​യ്ക്ക് മു​ന്നി​ൽ പ​ത​റി സ്‌​കോ​ട്ട്‌​ല​ൻ​ഡ്; സ​യ്ബാ​രി​യു​ടെ മി​ന്ന​ൽ ഗോ​ളി​ൽ മൊ​റോ​ക്കോ​യ്ക്ക് ജ​യം

മ​സാ​ച്യു​സെ​റ്റ്‌​സ്: ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ സ്‌​കോ​ട്ട്‌​ല​ൻ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി മൊ​റോ​ക്കോ. മ​ത്സ​ര​ത്തി​ന്‍റെ 70-ാം സെ​ക്ക​ൻ​ഡി​ൽ ഇ​സ്മാ​യി​ൽ സ​യ്ബാ​രി നേ​ടി​യ മി​ന്ന​ൽ ഗോ​ളാ​ണ് മൊ​റോ​ക്കോ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ക​ടു​ത്ത ചൂ​ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ മൊ​റോ​ക്ക​ൻ ടീ​മി​ന്റെ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വ​മാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.

ബ്രാ​ഹിം ഡ​യ​സ് ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ പാ​സ് സ്വീ​ക​രി​ച്ച് സ്‌​കോ​ട്ടി​ഷ് പ്ര​തി​രോ​ധ താ​രം ഗ്രാ​ന്‍റ് ഹാ​ൻ​ലി​യെ മ​റി​ക​ട​ന്ന് സ​യ്ബാ​രി പ​ന്ത് വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫ്‌​സൈ​ഡി​നാ​യി സ്‌​കോ​ട്ട്‌​ല​ൻ​ഡ് താ​ര​ങ്ങ​ൾ വാ​ദി​ച്ചെ​ങ്കി​ലും റ​ഫ​റി ഗോ​ൾ അ​നു​വ​ദി​ച്ചു. ഗോ​ൾ​കീ​പ്പ​ർ അം​ഗ​സ് ഗ​ണ്ണി​ന് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ​യാ​യി​രു​ന്നു സ​യ്ബാ​രി​യു​ടെ ഫി​നി​ഷിം​ഗ്.

യൂ​റോ 2024-ൽ ​ജ​ർ​മ​നി​ക്കെ​തി​രെ നേ​രി​ട്ട ക​ടു​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ‌ നി​ഴ​ലി​ലാ​യി​രു​ന്നു ആ​ദ്യ പ​കു​തി​യി​ൽ സ്‌​കോ​ട്ട്‌​ല​ൻ​ഡ്. പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ​ത്തി​ലാ​യ സ്കോ​ട്ടി​ഷ് പ​ട​യ്ക്ക് ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ആ​വ​ശ്യ​ത്തി​ന് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​തു​മി​ല്ല. മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ജോ​ൺ മ​ക്ഗി​ന്നി​ന് ഒ​രു സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

 

Sports

ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് മൊ​റോ​ക്കോ

ന്യൂ​ജേ​ഴ്സി: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് മൊ​റോ​ക്കോ. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.

മൊ​റോ​ക്കോ​യ്ക്കാ​യി ഇ​സ്മാ​യി​ല്‍ സാ​യി​ബാ​രി​യാ​ണ് ആ​ദ്യം ഗോ​ള്‍ അ​ടി​ച്ച​ത്. ബ്ര​സീ​ലി​നാ​യി വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍ സ​മ​നി​ല ഗോ​ള്‍ നേ​ടി.

ക​ളി​യി​ല്‍ തു​ട​ക്കം മു​ത​ല്‍ മൊ​റോ​ക്കോ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. ബ്ര​സീ​ലി​ന് 14-ാം മി​നു​ട്ടി​ല്‍ കി​ട്ടി​യ ഒ​രു അ​വ​സ​രം തു​ല​ച്ചു. സാ​യി​ബാ​രി കൃ​ത്യ​മാ​യി കി​ട്ടി​യ അ​വ​സ​രം വി​നി​യോ​ഗി​ച്ച് 21-ാം മി​നി​റ്റി​ല്‍ സ്‌​കോ​ര്‍ ചെ​യ്തു.

പ​ക്ഷേ വൈ​കാ​തെ ത​ന്നെ ബ്ര​സീ​ലി​ന്‍റെ ഗോ​ളു​മെ​ത്തി. ക​ളി​യു​ടെ 32-ാം മി​നി​ട്ടി​ല്‍ വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍ ത​ക​ര്‍​പ്പ​ന്‍ ഗോ​ളി​ലൂ​ടെ ടീ​മി​നെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ള്‍​ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു​വെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Sports

മൊറോക്കൻ നാ​യ​ക​ന്‍ ഹ​ക്കീ​മി

റ​ബാ​ത്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള മൊ​റോ​ക്ക​ന്‍ ടീ​മി​നെ പ്ര​തി​രോ​ധ​താ​രം അ​ച്‌​റ​ഫ് ഹ​ക്കി​മി ന​യി​ക്കും.

യൂ​സ​ഫ് എ​ന്‍ നെ​സി​രി, ഹ​ക്കിം സി​യെ​ച്ച് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​താ​ണ് ശ്ര​ദ്ധേ​യം. അ​തേ​സ​മ​യം, ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ല​യു​ടെ മി​ഡ്ഫീ​ല്‍​ഡ​റാ​യ അ​യൂ​ബ് ബൗ​ഡി​യെ 26 അം​ഗ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. 18കാ​ര​നാ​യ ബൗ​ഡി ഫ്രാ​ന്‍​സി​ലാ​ണ് ജ​നി​ച്ചു വ​ള​ര്‍​ന്ന​ത്. മൊ​റോ​ക്കോ​യ്ക്കാ​യി ക​ളി​ക്കാ​നു​ള്ള ഫി​ഫ അ​നു​മ​തി മേ​യി​ലാ​ണ് ബൗ​ഡി​ക്കു ല​ഭി​ച്ച​ത്.

ഹ​ക്കീ​മി​യു​ടെ മൂ​ന്നാം ഫി​ഫ ലോ​ക​ക​പ്പാ​ണ്. ഗ്രൂ​പ്പ് സി​യി​ല്‍ ബ്ര​സീ​ല്‍, ഹ​യ്തി, സ്‌​കോ​ട്‌​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് മൊ​റോ​ക്കോ.

International

മൊ​റോ​ക്കോയിൽ കാണാതായ യുഎസ് സൈനികന്‍റെ മൃതദേഹം കണ്ടെത്തി

മൊ​​​​​റോ​​​​​ക്കോ: സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മൊ​​​​​റോ​​​​​ക്കോ​​​​​യി​​​​​ല്‍ കാ​​​​​ണാ​​​​​താ​​​​​യ ര​​​​​ണ്ട് യു​​​​​എ​​​​​സ് സൈ​​​​​നി​​​​​ക​​​​​രി​​​​​ല്‍ ഒ​​​​​രാ​​​​​ളു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി. 14 എ ​​​​​എ​​​​​യ​​​​​ര്‍ ഡി​​​​​ഫ​​​​​ന്‍​സ് ആ​​​​​ര്‍​ട്ടി​​​​​ല​​​​​റി ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യ ഒ​​​​​ന്നാം ലെ​​​​​ഫ്റ്റ​​​​​ന​​​​​ന്‍റ് കെ​​​​​ന്‍​ഡ്രി​​​​​ക് ലാ​​​​​മോ​​​​​ണ്ട് കീ ​​​​​ജൂ​​​​​നി​​​​​യ​​​​​റി​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മാ​​​​​ണു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.

കാ​​​​​ണാ​​​​​താ​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സൈ​​​​​നി​​​​​ക​​​​​നാ​​​​​യു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ല്‍ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. കാ​​​​​പ് ഡ്രാ ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന മേ​​​​​ഖ​​​​​ല​​​​​യ്ക്കു സ​​​​​മീ​​​​​പം ക​​​​​ഴി​​​​​ഞ്ഞ മേ​​​​​യ് ര​​​​​ണ്ടി​​​​​ന് പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം രാ​​​​​ത്രി 8:55 ഓ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രെ​​​​​യും കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്.

മൊ​​​​​റോ​​​​​ക്കോ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന വാ​​​​​ര്‍​ഷി​​​​​ക ബ​​​​​ഹു​​​​​രാ​​​​​ഷ്‌​​​​ട്ര സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സ​​​​​മാ​​​​​യ ആ​​​​​ഫ്രി​​​​​ക്ക​​​​​ന്‍ ല​​​​​യ​​​​​ണി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​രു​​​​​വ​​​​​രും.

Sports

ആ​​ഫ്രി​​ക്ക ക​​പ്പി​​ല്‍ അ​​ടി​​പി​​ടി

റ​​ബ​​ത്ത് (മൊ​​റോ​​ക്കോ): 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ ചാ​​മ്പ്യ​​നെ​​ച്ചൊ​​ല്ലി അ​​ടി​​പി​​ടി. ഈ ​​വ​​ര്‍​ഷം ജ​​നു​​വ​​രി 18നു ​​ന​​ട​​ന്ന ഫൈ​​ന​​ലി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ മൊ​​റോ​​ക്കോ​​യെ അ​​ധി​​ക സ​​മ​​യ​​ത്തെ ഗോ​​ളി​​ല്‍ 1-0നു ​​കീ​​ഴ​​ട​​ക്കി സാ​​ദി​​യൊ മാ​​നെ​​യു​​ടെ സെ​​ന​​ഗ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍, ഫൈ​​ന​​ലി​​ല്‍ സെ​​ന​​ഗ​​ല്‍ ടീ​​മി​​ന്‍റെ അ​​സ്വാ​​ഭാ​​വി​​ക പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ല്‍ ആ​​ഫ്രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള്‍ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍റെ അ​​പ്പീ​​ല്‍ ബോ​​ര്‍​ഡ് മൊ​​റോ​​ക്കോ​​യെ ജേ​​താ​​ക്ക​​ളാ​​യി ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. മൊ​​റോ​​ക്കോ ഫൈ​​ന​​ലി​​ല്‍ 3-0ന് ​​സെ​​ന​​ഗ​​ലി​​നെ കീ​​ഴ​​ട​​ക്കി എ​​ന്നാ​​ണ് ദ ​​കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ആ​​ഫ്രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള്‍ (കാ​​ഫ്) പ്ര​​സ്താ​​വി​​ച്ച​​ത്.

എ​​ന്നാ​​ല്‍, കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍റെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ സാ​​നി​​യോ മാ​​നെ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ രം​​ഗ​​ത്തെ​​ത്തി. രാ​​ജ്യാ​​ന്ത​​ര ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്ന് സെ​​ന​​ഗ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ അ​​റി​​യി​​ച്ചു. സെ​​ന​​ഗ​​ല്‍ സ​​ര്‍​ക്കാ​​ര്‍ ഈ ​​നീ​​ക്ക​​ത്തി​​നു പി​​ന്തു​​ണ​​യേ​​കി.

ഫൈ​​ന​​ലി​​ന്‍റെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ മൊ​​റോ​​ക്കോ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി റ​​ഫ​​റി പെ​​നാ​​ല്‍​റ്റി വി​​ധി​​ച്ചു. പെ​​നാ​​ല്‍​റ്റി വി​​ധി​​ക്കു​​ന്ന​​തി​​നു മി​​നി​​റ്റു​​ക​​ള്‍​ക്കു മു​​മ്പ് സെ​​ന​​ഗ​​ലി​​ന്‍റെ ഗോ​​ള്‍ റ​​ഫ​​റി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ​​യെ​​ല്ലാം പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ സെ​​ന​​ഗ​​ല്‍ ടീം ​​പ്ര​​തി​​ഷേ​​ധി​​ച്ച് മൈ​​താ​​നം​​വി​​ട്ടു. കാ​​ണി​​ക​​ള്‍ ക​​യ്യാ​​ങ്ക​​ളി ന​​ട​​ത്തി.

വി​​വി​​ധ ച​​ര്‍​ച്ച​​ക​​ള്‍​ക്കൊ​​ടു​​വി​​ല്‍ 15 മി​​നി​​റ്റ് വൈ​​കി സെ​​ന​​ഗ​​ല്‍ ടീം ​​ക​​ള​​ത്തി​​ലെ​​ത്തി. മൊ​​റോ​​ക്ക​​ന്‍ ഫോ​​ര്‍​വേ​​ഡാ​​യ ബ്രാ​​ഹിം ഡി​​യ​​സ് എ​​ടു​​ത്ത പ​​നേ​​ങ്ക സ്റ്റൈ​​ല്‍ പെ​​നാ​​ല്‍​റ്റി കി​​ക്ക് സെ​​ന​​ഗ​​ല്‍ ഗോ​​ള്‍ കീ​​പ്പ​​ര്‍ എ​​ഡ്വാ​​ര്‍​ഡ് മെ​​ന്‍​ഡി ര​​ക്ഷ​​പ്പെ​​ടു​​ത്തി. അ​​തോ​​ടെ മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക്. അ​​ധി​​ക സ​​മ​​യ​​ത്തെ ഗോ​​ളി​​ല്‍ സെ​​ന​​ഗ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യി.

അ​​പ​​ക്വ​​മാ​​യ പെ​​രു​​മാ​​റ്റ​​ത്തി​​ന് ഇ​​രു​​ടീ​​മി​​ലെ​​യും താ​​ര​​ങ്ങ​​ള്‍​ക്ക് കാ​​ഫ് വി​​ല​​ക്കും പി​​ഴ​​യും ചു​​മ​​ത്തി​​യി​​രു​​ന്നു.

Sports

ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: സെ​മി പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന്

റ​ബാ​ത്ത്: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ലെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ സെ​ന​ഗ​ൽ ഈ​ജി​പ്തി​നെ നേ​രി​ടും. ടാ​ൻ​ഗ​യ​റി​ലെ ഇ​ബ്ന്ബ​ത്തൂ​ത്ത സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ര​ണ്ടാം സെ​മി​യി​ൽ മൊ​റോ​ക്കോ നൈ​ജീ​രി​യ​യെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 1.30 നാ​ണ് മ​ത്സ​രം. റ​ബാ​ത്തി​ലാ​ണ് സെ​മി പോ​രാ​ട്ടം ന​ട​ക്കു​ക.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30നാ​ണ് മ​ത്സ​രം.

Sports

ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: മൊ​റോ​ക്കോ സെ​മി​യി​ൽ

റ​ബാ​ത്ത്: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ൽ സെ​മി​യി​ലെ​ത്തി മൊ​റോ​ക്കോ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കാ​മ​റൂ​ണി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് മൊ​റോ​ക്കോ സെ​മി​യി​ലെ​ത്തി​യ​ത്.

ബ്രാ​ഹിം ഡ​യ​സും ഇ​സ്മ​യി​ൽ സൈ​ബ​രി​യും ആ​ണ് മൊ​റോ​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡ​യ​സ് 26-ാം മി​നി​റ്റി​ലും സൈ​ബ​രി 74-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

അ​ൾജീ​രി​യ​യും നൈ​ജീ​രി​യ​യും ത​മ്മി​ലു​ള്ള ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ വി​ജ​യി​യെ ആ​യി​രി​ക്കും മൊ​റോ​ക്കോ സെ​മി​യി​ൽ നേ​രി​ടു​ക. ബു​ധ​നാ​ഴ്ച​യാ​ണ് മൊ​റോ​ക്കോ​യു​ടെ സെ​മി പോ​രാ​ട്ടം.

Sports

ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പ്: അ​ർ​ജ​ന്‍റീ​ന​യെ വീ​ഴ്ത്തി; മൊ​റോ​ക്കോ ചാ​മ്പ്യ​ന്മാ​ർ

സാ​ന്തി​യാ​ഗോ: ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത് മൊ​റോ​ക്ക​യ്ക്ക് കി​രീ​ടം. ക​ലാ​ശ​പ്പോ​രി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ർ അ​ർ​ജ​ന്‍റീ​ന​യെ മു​ട്ടു​കു​ത്തി​ച്ച​ത്.

12-ാം മി​നി​റ്റി​ൽ നി​ർ​ണാ​യ​ക​മാ​യ പെ​നാ​ൽ​റ്റി​യി​ലൂ​ടെ യാ​സി​ർ സാ​ബി​രി​യാ​ണ് മൊ​റോ​ക്കോ​യ്ക്ക് ആ​ദ്യം ലീ​ഡ് ന​ൽ​കി​യ​ത്. 29-ാം മി​നി​റ്റി​ൽ ഒ​ത്മാ​ൻ മാ​മ​യി​ൽ നി​ന്ന് ല​ഭി​ച്ച പാ​സ് ഗോ​ളാ​ക്കി മാ​റ്റി സ​ബി​രി വീ​ണ്ടും അ​ർ​ജ​ന്‍റീ​ന​യെ ഞെ‌​ട്ടി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ൽ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി അ​ർ​ജ​ന്‍റീ​ൻ താ​ര​ങ്ങ​ൾ മൊ​റോ​ക്ക​ൻ ഗോ​ൾ മു​ഖ​ത്തേ​ക്ക് ഇ​ര​ച്ചെ​ത്തി​യെ​ങ്കി​ലും ഗോ​ൾ​മാ​ത്രം പി​റ​ന്നി​ല്ല. ഇ​തോ​ടെ മൊ​റോ​ക്കോ ച​രി​ത്ര​വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു.

ഏ​ഴാം കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഇ​റ​ങ്ങി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഏ​ല്‍​ക്കു​ന്ന ആ​ദ്യ തോ​ല്‍​വി കൂ​ടി​യാ​ണി​ത്. 1983ല്‍ ​ബ്ര​സീ​ലി​നോ​ട് തോ​റ്റ ശേ​ഷം ഫൈ​ന​ലി​ല്‍ അ​ര്‍​ജ​ന്‍റീ​ന പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ്.

Latest News

Corehub Up