തിരുവനന്തപുരം: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കാര്യവട്ടം പേരൂരിൽ നടന്ന സംഭവത്തിൽ ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ആളെ കണ്ടത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ രാജീവിനെ കണ്ടത്.
ശനിയാഴ്ചയാണ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Tags : Body Car thiruvananthapuram