x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം ചേ​ർ​ന്നു


Published: June 15, 2026 06:58 AM IST | Updated: June 15, 2026 06:58 AM IST

നെ​ടും​പു​റം​ചാ​ൽ: യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ് ചേം​ബ​ർ നെ​ടും​പു​റം​ചാ​ൽ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ​ ബോ​ഡി​യോ​ഗ​വും 2026-28 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും നെ​ടും​പു​റം​ചാ​ൽ വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു.

30 വ​ർ​ഷം വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി​യ വി.​വി. തോ​മ​സ്, ചാ​ൾ​സ് ജോ​സ​ഫ്, ആ​ന്‍റ​ണി ഇ​ല്ല​ത്ത്പ​റ​മ്പി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു. യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ് ചേം​ബ​ർ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ൾ​സ് ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

യു​എം​സി ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ, പേ​രാ​വൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം. ബ​ഷീ​ർ, ലി​സി ജോ​സ​ഫ്, സ​ജി കോ​ട​ന്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: വി.​വി. തോ​മ​സ്-​പ്ര​സി​ഡ​ന്‍റ്, ചാ​ൾ​സ് ജോ​സ​ഫ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി.​കെ. ആ​ണ്ടി-​ട്ര​ഷ​റ​ർ. 18 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nattu vishesham Annual General Body

Recent News

Corehub Up