Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athletics

റി​ക്കാ​ർ​ഡ് ആ​ൻ​സി

റാ​ഞ്ചി: ദേ​ശീ​യ സീ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ അ​ത്‌​ല​റ്റി​ക്സി​ൽ നേ​വി​യു​ടെ മ​ല​യാ​ളി താ​രം ആ​ൻ​സി സോ​ജ​നു വ​നി​താ ലോം​ഗ്ജം​പി​ൽ മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം.

2025ൽ ​ഷൈ​ലി സിം​ഗ് കു​റി​ച്ച 6.64 മീ​റ്റ​ർ എ​ന്ന റി​ക്കാ​ർ​ഡ്, ആ​ൻ​സി 6.75 മീ​റ്റ​റാ​ക്കി തി​രു​ത്തി. അ​ഞ്ജു ബോ​ബി സ്പോ​ർ​ട്സി​ലെ ഷൈ​ലി സിം​ഗി​നാ​ണ് (6.58) വെ​ള്ളി.

അ​തേ​സ​മ​യം, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് യോ​ഗ്യ​താ മാ​ർ​ക്കാ​യ 6.84 താ​ണ്ടാ​ൻ ആ​ൻ​സി​ക്കാ​യി​ല്ല.

വ​നി​താ ഡി​സ്ക​സ് ത്രോ​യി​ൽ ജെ​എ​സ്ഡ​ബ്ല്യു​വി​ന്‍റെ സീ​മ പൂ​നി​യ കോ​മ​ൺ​വെ​ൽ​ത്ത് യോ​ഗ്യ​ത​യോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.

Sports

സംസ്ഥാന സ്കൂൾ കായികമേള: ട്രാ​ക്കി​ല്‍ പാ​ല​ക്കാ​ട്, ഓ​വ​റോ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ട പോ​രാ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മു​ന്നേ​റ്റം. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ പാ​ല​ക്കാ​ടി​ന്‍റെ ആ​ധി​പ​ത്യം തു​ട​രു​മ്പോ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ പ​ട്ട​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളി​ല്ല. 165 സ്വ​ര്‍​ണ​വും 122 വെ​ള്ളി​യും 139 വെ​ങ്ക​ല​വു​മാ​യി 1472 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​ര്‍ ശ​ക്ത​മാ​യ നി​ല​യി​ല്‍.

76 സ്വ​ര്‍​ണ​വും 38 വെ​ള്ളി​യും 79 വെ​ങ്ക​ല​വു​മാ​യി 694 പോ​യി​ന്‍റോ​ടെ തൃ​ശൂ​ര്‍ ര​ണ്ടാ​മ​തും 47 സ്വ​ര്‍​ണ​വും 66 വെ​ള്ളി​യും 73 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 615 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ 16 സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 134 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​പ്പോ​ള്‍ 10 സ്വ​ര്‍​ണ​വും 12 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​യി 106 പോ​യി​ന്‍റോ​ടെ മ​ല​പ്പു​റം ര​ണ്ടാം സ്ഥാ​ന​ത്തും എ​ട്ടു സ്വ​ര്‍​ണ​വും എ​ട്ടു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി 70 പോ​യി​ന്‍റോ​ടെ കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​ത്ത്.


സ്കൂൾ നില

വ്യ​ക്തി​ഗ​ത സ്‌​കൂ​ളു​കു​ക​ളി​ല്‍ പു​ല്ലൂ​രം​പാ​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ് 37 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തും 34 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ​യും പാ​ലാ​ക്കാ​ട് മു​ണ്ടൂ​ര്‍ സ്‌​കൂ​ളു​ക​ളും തൊ​ട്ടു പി​ന്നി​ലു​മു​ണ്ട്.

ട്രാ​ക്കി​ല്‍ ഇ​ന്ന​ലെ അ​ഞ്ചു റി​ക്കാ​ര്‍​ഡു​ക​ള്‍ പി​റ​ന്നു. മ​ല​പ്പു​റം നാ​വാ​മു​കു​ന്ദ​യി​ലെ ആ​ദി​ത്യ അ​ജി ട്രി​പ്പി​ള്‍ സ്വ​ര്‍​ണ​ത്തി​ന് അ​വ​കാ​ശി​യാ​യി.

ആ​ല​പ്പു​ഴ ചാ​ര​മം​ഗ​ലം ഗ​വ. ഡി.​വി.​എ​ച്ച്എ​സ്എ​സി​ലെ ടി.​എം അ​തു​ല്‍ കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്‌​സി​ലെ ദേ​വ​ന​ന്ദ പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ ജെ. ​നി​വേ​ദ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ഇ​ര​ട്ട സ്വ​ര്‍​ണ​ത്തി​ന് അ​വ​കാ​ശി​യാ​യി.

Latest News

Corehub Up