ചക്കിട്ടപാറ: പാതയോരത്തെ മണ്ണിടിഞ്ഞിടത്ത് അപകട നിലയിൽ നിൽക്കുന്ന തെങ്ങുകൾ ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറിച്ചു തുടങ്ങി. ദീപിക വാർത്തയെ തുടർന്നാണ് നടപടി.
ചെമ്പ്ര - ചക്കിട്ടപാറ പാതയോരത്ത് വെട്ടുകല്ലേൽ തോമസിന്റെ പുരയിടത്തിലെ അപകട ഭീഷണി ഉയർത്തിയിരുന്ന തെങ്ങ് മുറിച്ചു. കേരളാ റോഡ് ഫണ്ട് ബോർഡിനെ കാക്കാതെ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരംക്ഷണം നൽകാനാണ് നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വാർഡ് അംഗം മൊയ്തി കോടേരി എന്നിവർ പറഞ്ഞു.
സ്ഥലത്ത് ശേഷിക്കുന്ന അപകടമുണ്ടാക്കുന്ന തെങ്ങുകളടക്കമുള്ള മരങ്ങളും ഉടൻ മുറിക്കും. മലയോര ഹൈവേക്കായി റോഡിനു വീതി കൂട്ടാനാണ് തോമസിന്റെ സ്ഥലം കെആർഎഫ്ബി ഇടിച്ചത്.