x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യയിൽനിന്നു നാലാമത്തെ എസ് 400 വ്യോമപ്രതിരോധ സംവിധാനം എത്തി


Published: June 5, 2026 02:03 AM IST | Updated: June 5, 2026 02:03 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​ൻ​​​നി​​​ർ​​​മി​​​ത വ്യോ​​​മ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മാ​​​യ എ​​​സ് 400ന്‍റെ നാ​​​ലാ​​​മ​​​ത്തെ സ്ക്വാ​​​ഡ്ര​​​ണ്‍ ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റി.

പ്ര​​​തി​​​രോ​​​ധ​​​സേ​​​ന​​​യ്ക്കു​​​വേ​​​ണ്ടി അ​​​ഞ്ച് എ​​​സ് 400 വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം വാ​​​ങ്ങു​​​ന്ന​​​തി​​​ന് 2018ലാ​​​ണ് റ​​​ഷ്യ​​​യു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. ഇ​​​തി​​​നോ​​​ട​​​കം മൂ​​​ന്നെ​​​ണ്ണം സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.

മേ​​​യ് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ നാ​​​ലാ​​​മ​​​ത്തെ എ​​​സ് 400 ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ സം​​​ഘ​​​ർ​​​ഷം ക​​​ടു​​​ത്ത​​​തോ​​​ടെ കൈ​​​മാ​​​റ്റ​​​ത്തി​​​ന് കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ടു. അ​​​വ​​​സാ​​​ന​​​മെ​​​ത്തി​​​യ എ​​​സ് 400 വൈ​​​കാ​​​തെ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. ശേ​​​ഷി​​​ക്കു​​​ന്ന ഒ​​​രെ​​​ണ്ണം 2027 ഓ​​​ടെ കൈ​​​മാ​​​റും.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​തി​​​നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​കും എ​​​സ് 400 സൈ​​​ന്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കു​​​ക. ലോ​​​ക​​​ത്തി​​​ലെ​​​ത​​​ന്നെ മി​​​ക​​​ച്ച വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മാ​​​യ എ​​​സ് 400 സം​​​വി​​​ധാ​​​നം 2021ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്.

പി​​​ന്നീ​​​ട് പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തീ​​​വ്ര​​​വാ​​​ദ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​ൽ വ്യോ​​​മാ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ് 400 വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ച്ചു.

Tags : S 400 defense system Russia air defense system

Recent News

Corehub Up