x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി റ​ഷ്യ


Published: March 5, 2026 11:02 PM IST | Updated: March 5, 2026 11:02 PM IST

മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നെ​തി​രാ​യി ന​ട​ക്കു​ന്ന യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി റ​ഷ്യ. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാ​നെ പ്ര​കോ​പി​പ്പി​ച്ച് അ​റ​ബ് രാ​ജ്യ​ങ്ങ​ളെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും റ​ഷ്യ ആ​രോ​പി​ച്ചു.

അ​റ​ബ് രാ​ജ്യ​ങ്ങ​ളെ കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​ൻ യു​എ​സും ഇ​സ്ര​യേ​ലും മ​നഃ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. യു​എ​സും ഇ​സ്ര​യേ​ലും വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന​തി​ന്‍റെ ഒ​രു സൂ​ച​ന​യും ഇ​ല്ലെ​ന്നും റ​ഷ്യ അ​റി​യി​ച്ചു.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ നാ​ല് അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​തി​കാ​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് യു​എ​സും ഇ​സ്ര​യേ​ലും ഇ​റാ​നെ മ​നഃ​പൂ​ർ​വം പ്ര​കോ​പി​പ്പി​ച്ചെ​ന്നും റ​ഷ്യ ആ​രോ​പി​ച്ചു.

യു​എ​സി​ന്‍റെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ന​ട​പ​ടി മ​നു​ഷ്യ ജീ​വ​നു​ക​ൾ അ​പ​ക​ട​ത്തി​ലാ​വാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. പ​ശ്ചി​മേ​ഷ്യ​യി​ലു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ റ​ഷ്യ അ​ഗാ​ധ​മാ​യി ഖേ​ദി​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : russia iran israel united states

Recent News

Corehub Up