ന്യൂഡൽഹി: റഷ്യയിൽനിന്ന് മൂന്ന് കോടി (30 ദശലക്ഷം) ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യന്‍ കമ്പനികള്‍. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ വിതരണം തടസപ്പെട്ടതോടെ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ റഷ്യയെ വീണ്ടും ആശ്രയിച്ചത്. അമേരിക്കന്‍ വിലക്കുകളില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെയാണ് റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങിയത്.
അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍നിന്നുള്ള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ‘ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണമായും അടഞ്ഞ അവസ്ഥയിലാണ്. ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വരവ് നിലച്ചിരുന്നു. ഈ വലിയ വിടവ് നികത്താനാണ് ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണയിലേക്ക് തിരിഞ്ഞത്.
Tags : India millionx barrels oil crude Russia