Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crude

സെ​ൻ​സെ​ക്സ് 800 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു; നി​ഫ്റ്റി 23,450ന് ​താ​ഴെ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ക​ന​ത്ത ഇ​ടി​വ്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ന​ഷ്ടം നേ​രി​ട്ട പ്ര​ധാ​ന സൂ​ചി​ക​ക​ളാ​യ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും മൂ​ന്നു മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി.

ഐ​ടി ഓ​ഹ​രി​ക​ളി​ലെ വി​റ്റ​ഴി​ക്ക​ലും വി​ദേ​ശ നി​ക്ഷേ​പം പി​ൻ​വ​ലി​ച്ച​തും വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടി.ഇ​ന്ന​ലെ വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 813.35 പോ​യി​ന്‍റ് (1.08 ശ​ത​മാ​നം) താ​ഴ്ന്ന് 74,764. 23ലും ​എ​ൻ​എ​സ്ഇ നി​ഫ്റ്റി 203.60 പോ​യി​ന്‍റ് (0.86 ശ​ത​മാ​നം) ഇ​ടി​ഞ്ഞ് 23,431.50ലു​മാ​ണ് ക്ലോ​സ് ചെ​യ്ത​ത്.

ബി​എ​സ്ഇ​യി​ൽ 1,805 ഓ​ഹ​രി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി​യ​പ്പോ​ൾ 2,382 ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ട്ടു. 173 ഓ​ഹ​രി​ക​ളു​ടെ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല. നി​ഫ്റ്റി സ്മോ​ൾ​ക്യാ​പ് സൂ​ചി​ക 0.48 ശ​ത​മാ​ന​വും മി​ഡ്ക്യാ​പ് സൂ​ചി​ക 0.51 ശ​ത​മാ​ന​വും താ​ഴ്ന്നു.

പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ

ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റം: ആ​ഗോ​ള എ​ണ്ണ സൂ​ചി​ക​യാ​യ ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്ന​ത് ജൂ​ലൈ​ക്ക് ശേ​ഷം ഇ​താ​ദ്യ​മാ​ണ്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം രൂ​ക്ഷ​മാ​യ​തും മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളും ആ​ഗോ​ള ഊ​ർ​ജ വി​ത​ര​ണ​ത്തി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​ത് ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര​ക്ക​മ്മി വ​ർ​ധി​പ്പി​ക്കാ​നും പ​ണ​പ്പെ​രു​പ്പ​ത്തി​നു വ​ഴി​വ​യ്ക്കാ​നും ഇ​ട​യാ​ക്കും.

ദു​ർ​ബ​ല​മാ​യ ആ​ഗോ​ള വി​പ​ണി: ജ​പ്പാ​ന്‍റെ നി​ക്കി, ഹോങ്കോ​ങ്ങി​ന്‍റെ ഹാം​ഗ് സെ​ങ് തു​ട​ങ്ങി​യ ഏ​ഷ്യ​ൻ സൂ​ചി​ക​ക​ളും അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളും ന​ഷ്ട​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഭൗ​മ​രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന റി​സ്ക് പ്രീ​മി​യം കാ​ര​ണം വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വം തു​ട​രു​മെ​ന്നാ​ണ് വി​ദ​ഗ്ധരു​ടെ വി​ല​യി​രു​ത്ത​ൽ.

വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വി​റ്റ​ഴി​ക്ക​ൽ: വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഓ​ഹ​രി​ക​ൾ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കാ​ൻ തു​ട​ങ്ങി​യ​ത് വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത​യെ ബാ​ധി​ച്ചു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് മാ​ത്രം 123.19 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​ർ വി​റ്റൊ​ഴി​ഞ്ഞ​ത്.

രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച: യു​എ​സ് ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം 21 പൈ​സ ഇ​ടി​ഞ്ഞ് 94.95ലേ​ക്കു താ​ഴ്ന്നു.

ഐ​ടി ഓ​ഹ​രി​ക​ളി​ലെ വീ​ഴ്ച: ഐ​ടി സൂ​ചി​ക​യി​ൽ മൂ​ന്നു ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റി​ലെ ചി​ല ക​ണ്ടെ​ത്ത​ലു​ക​ളെ​ത്തു​ട​ർ​ന്ന് ചെ​യ​ർ​മാ​ൻ ഓം ​പ്ര​കാ​ശ് ഭ​ട്ട് രാ​ജി സ​മ​ർ​പ്പി​ച്ച​തോ​ടെ കോ​ഫോ​ർ​ജ് (Coforge) ഓ​ഹ​രി​ക​ൾ ആ​റു ശ​ത​മാ​നം ഇ​ടി​ഞ്ഞു. അ​തേ​സ​മ​യം, ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​ത്പ​ന്ന വി​ല വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രാ​ഫൈ​റ്റ് ഇ​ന്ത്യ ഓ​ഹ​രി​ക​ൾ 13 ശ​ത​മാ​ന​ത്തി​ല​ധി​കം മു​ന്നേ​റി.

National

എ​ണ്ണ ക​പ്പ​ലു​ക​ള്‍ ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: മാ​ര്‍​ച്ച് അ​ഞ്ചി​ന് മു​ന്‍​പ് ക​പ്പ​ലു​ക​ളി​ല്‍ ക​യ​റ്റി​യ​തും ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ വാ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തു​മാ​യ എ​ണ്ണ​യ്ക്കാ​ണ് അ​മേ​രി​ക്ക​ന്‍ ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ സിം​ഗ​പ്പൂ​രി​ലേ​ക്കും ചൈ​ന​യി​ലേ​ക്കും പോ​യ്‌​ക്കൊ​ണ്ടി​രു​ന്ന പ​ല എ​ണ്ണ​ക്ക​പ്പ​ലു​ക​ളും പാ​തി​വ​ഴി​യി​ല്‍ ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു.

റ​ഷ്യ​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ തു​റ​മു​ഖ​ങ്ങ​ളി​ല്‍​നി​ന്ന് യു​റ​ല്‍​സ് എ​ണ്ണ​യു​മാ​യി സിം​ഗ​പ്പൂ​രി​ലേ​ക്ക് പോ​യി​രു​ന്ന ‘മൈ​ലോ', ‘സാ​റ' എ​ന്നീ ക​പ്പ​ലു​ക​ള്‍ ഇ​പ്പോ​ള്‍ ഇ​ന്ത്യ ല​ക്ഷ്യ​മാ​ക്കി​യാ​ണ് നീ​ങ്ങു​ന്ന​ത്. റ​ഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍‌​നി​ന്ന് ചൈ​ന​യി​ലേ​ക്ക് പോ​യി​രു​ന്ന ‘ഒ​യാ​സി​സ്', ‘നോ​ബി​ള്‍ വാ​ക്ക​ര്‍' എ​ന്നീ ക​പ്പ​ലു​ക​ളും ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. 2022ല്‍ ​ഉ​ക്രെ​യ്ന്‍ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ റ​ഷ്യ​യി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ എ​ണ്ണ വാ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

National

വി​ല കൂ​ടു​ത​ലെങ്കിലും റഷ്യൻ എണ്ണ സ്വന്തമാക്കി റി​ല​യ​ന്‍​സും ഇ​ന്ത്യ​ന്‍ ഓ​യി​ലും

ന്യൂ​ഡ​ൽ​ഹി: വി​ല കൂ​ടുതലായിട്ടും സ്‌​പോ​ട്ട് മാ​ര്‍​ക്ക​റ്റി​ല്‍ വി​ല്‍​ക്ക​പ്പെ​ടാ​തെ കി​ട​ന്നി​രു​ന്ന മു​ഴു​വ​ന്‍ റ​ഷ്യ​ന്‍ എ​ണ്ണ​യും സ്വന്തമാക്കി ഇന്ത്യൻ എണ്ണക്കന്പനികൾ. അ​മേ​രി​ക്ക​ന്‍ ഇ​ള​വ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെയാണ് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​നും റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സും ചേ​ര്‍​ന്ന് റഷ്യൻ എണ്ണ വാങ്ങിയത്.

ക​പ്പ​ലു​ക​ളി​ല്‍ ക​യ​റ്റി​യ നി​ല​യി​ലുള്ള ​എ​ണ്ണ വ​ലി​യൊ​രു ശ​ത​മാ​നവും ഏ​ഷ്യ​ന്‍ സ​മു​ദ്ര​പ​രി​ധി​യി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ന്‍​പ് കു​റ​ഞ്ഞ വി​ല​യ്ക്കാ​യി​രു​ന്നു റ​ഷ്യ​ന്‍ എ​ണ്ണ ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ല​ണ്ട​നി​ലെ ബ്രെ​ന്‍റ് നി​ര​ക്കി​നേ​ക്കാ​ള്‍ ബാ​ര​ലി​ന് രണ്ട് മു​ത​ല്‍ എട്ട് ഡോ​ള​ര്‍ വ​രെ അ​ധി​ക തു​ക ന​ല്‍​കി​യാ​ണ് ഇ​ന്ത്യ വാ​ങ്ങി​യ​ത്.

യു​റ​ല്‍​സ്, ഇ​എ​സ്​പി​ഒ, വ​രാ​ന്‍​ഡെ തു​ട​ങ്ങി​യ വി​വി​ധ​യി​നം റ​ഷ്യ​ന്‍ ക്രൂ​ഡ് ഓ​യി​ലു​ക​ളാ​ണ് ഈ ​കൂ​ട്ട​ത്തി​ലു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ഏ​ക​ദേ​ശം ഒ​രു കോ​ടി ബാ​ര​ലും റി​ല​യ​ന്‍​സ് അ​ത്ര​ത​ന്നെ അ​ള​വി​ലും എ​ണ്ണ വാ​ങ്ങി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​ന്നാ​ല്‍ ഇ​രു ക​മ്പ​നി​ക​ളും ഇ​തി​നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

റ​ഷ്യ​യി​ൽ​നി​ന്ന് മൂ​ന്ന് കോ​ടി ബാ​ര​ല്‍ റ​ഷ്യ​ന്‍ എ​ണ്ണ വാ​ങ്ങി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് മൂ​ന്ന് കോ​ടി (30 ദ​ശ​ല​ക്ഷം) ബാ​ര​ല്‍ റ​ഷ്യ​ന്‍ എ​ണ്ണ വാ​ങ്ങി​ക്കൂ​ട്ടി ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തെ​ത്തു​ട​ര്‍​ന്ന് എ​ണ്ണ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ഇ​ന്ത്യ റ​ഷ്യ​യെ വീ​ണ്ടും ആ​ശ്ര​യി​ച്ച​ത്. അ​മേ​രി​ക്ക​ന്‍ വി​ല​ക്കു​ക​ളി​ല്‍ പ്ര​ത്യേ​ക ഇ​ള​വ് ല​ഭി​ച്ച​തോ​ടെ​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്നു​ള്ള അ​സം​സ്കൃ​ത എ​ണ്ണ ഇ​ന്ത്യ വാ​ങ്ങി​യ​ത്.

അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാ​നി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ‘ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക്' ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തോ​ടെ സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ എ​ണ്ണ വ​ര​വ് നി​ല​ച്ചി​രു​ന്നു. ഈ ​വ​ലി​യ വി​ട​വ് നി​ക​ത്താ​നാ​ണ് ഇ​ന്ത്യ വീ​ണ്ടും റ​ഷ്യ​ന്‍ എ​ണ്ണ​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

Latest News

Corehub Up