x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ക്കു​ന്നു; പു​ടി​ൻ


Published: May 10, 2026 01:17 AM IST | Updated: May 10, 2026 01:17 AM IST

മോ​സ്കോ: റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ. നാ​ല് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നീ​ണ്ടു​നി​ന്ന പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച യു​എ​സി​ന് ന​ന്ദി​യെ​ന്നും പു​ട്ടി​ൻ പ​റ​ഞ്ഞു. യു​ക്രെ​യ്നും റ​ഷ്യ​യും മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും യു​ദ്ധ​ത്ത​ട​വു​കാ​രെ കൈ​മാ​റ​ണ​മെ​ന്നു​മു​ള്ള ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പു​ടി​ന്‍റെ പ്ര​തി​ക​ര​ണം.

‘‘ച​ർ​ച്ച​ക​ൾ സു​ഗ​മ​മാ​ക്കി​യ​തി​ന് യു​എ​സി​ന് ഞ​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണ്. പ​ക്ഷെ ഇ​ത് റ​ഷ്യ​യ്ക്കും യു​ക്രെ​യ്നും വേ​ണ്ടി​യു​ള്ള കാ​ര്യ​മാ​ണ്. യു​ക്രെ​യ്ൻ സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ക​യാ​ണ്. ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശി​ച്ച യു​ദ്ധ​ത്ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​നാ​യി, യു​ക്രെ​യ്‌​നി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് റ​ഷ്യ. ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് യു​ക്രെ​യ്ൻ പ്ര​തി​ക​രി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഇ​തു​വ​രെ ഞ​ങ്ങ​ൾ​ക്ക് ഒ​രു നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ല’’ - പു​ട്ടി​ൻ പ​റ​ഞ്ഞു.

മേ​യ് ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ മൂ​ന്ന് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. 1000 യു​ദ്ധ​ത്ത​ട​വു​കാ​രെ പ​ര​സ്പ​രം കൈ​മാ​റാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Tags : Russia Ukraine war ending Putin

Recent News

Corehub Up