Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Putin

യുക്രെയ്നിൽ വെടി നിർത്തണം: പു​ടി​നോട് മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ർ പു​​ടി​​നു​​മാ​​യി ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചു. യു​​ക്രെ​​യ്നി​​ലെ ഖേ​​ർ​​സ​​ൺ മേ​​ഖ​​ല​​യി​​ലു​​ള്ള ഒ​​ലേ​​ഷ്കി ന​​ഗ​​ര​​ത്തി​​ലെ ഗു​​രു​​ത​​ര​​മാ​​യ മാ​​നു​​ഷി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ മാ​​ർ​​പാ​​പ്പ ത​​ന്‍റെ തീ​​വ്ര​​മാ​​യ ആ​​ശ​​ങ്ക രേ​​ഖ​​പ്പെ​​ടു​​ത്തി.

ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​ടി​​യ​​ന്ത​​ര ഭ​​ക്ഷ​​ണ​​വും വൈ​​ദ്യ​​സ​​ഹാ​​യ​​വും എ​​ത്തി​​ക്കു​​ന്ന​​തി​​നും സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നും വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് മാ​​ർ​​പാ​​പ്പ പു​​ടി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

"ഒ​​ലേ​​ഷ്കി​​യി​​ലെ ദ​​യ​​നീ​​യ​​മാ​​യ മാ​​നു​​ഷി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മാ​​ർ​​പാ​​പ്പ അ​​ത്യ​​ധി​​കം ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ചതായും, സ​​ഹാ​​യ​​മെ​​ത്തി​​ക്കു​​ന്ന​​തി​​നും ജ​​ന​​ങ്ങ​​ളെ സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നും വെ​​ടി​​നി​​ർ​​ത്ത​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത​​താ​​യും വ​​ത്തി​​ക്കാ​​ൻ പ്ര​​സ് ഓ​​ഫീ​​സ് പു​​റ​​ത്തി​​റ​​ക്കി​​യ വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി.

ലോ​​ക​​ത്തു സ​​മാ​​ധാ​​ന​​വും സ​​ഭാ​​പ​​ര​​മാ​​യ ച​​ർ​​ച്ച​​ക​​ളും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ൽ വ​​ത്തി​​ക്കാ​​ന്‍റെ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​ത മാ​​ർ​​പാ​​പ്പ വീ​​ണ്ടും ആ​​വ​​ർ​​ത്തി​​ച്ച​​താ​​യും വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ പ​​റ​​യു​​ന്നു.

International

സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് പു​ടി​ൻ; ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടെ​​​​ന്ന് യു​​​​ക്രെ​​​​യ്നും

മോ​​​​​​​സ്കോ: റ​​​​​​​ഷ്യ-​​​​​​​യു​​​​​​​ക്രെ​​​​​​​യ്ൻ യു​​​​​​​ദ്ധം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള സ​​​​​​​മാ​​​​​​​ധാ​​​​​​​ന ക​​​​​​​രാ​​​​​​​റി​​​​​​​ലെ​​​​​​​ത്താ​​​​​​​ൻ ഇ​​​​​​​പ്പോ​​​​​​​ഴും സാ​​​​​​​ധ്യ​​​​​​​ത നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ന്ന് റ​​​​​​​ഷ്യ​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് വ്ലാ​​​​​​​ഡി​​​​​​​മി​​​​​​​ർ പു​​​​​​​ടി​​​​​​​ൻ. റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ ന​​​​​​​ഗ​​​​​​​ര​​​​​​​മാ​​​​​​​യ വ്ലാ​​​​​​​ഡി​​​​​​​വോ​​​​​​​സ്റ്റോ​​​​​​​ക്കി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഈ​​​​​​​സ്റ്റേ​​​​​​​ൺ ഇ​​​​​​​ക്ക​​​​​​​ണോ​​​​​​​മി​​​​​​​ക് ഫോ​​​​​​​റ​​​​​​​ത്തി​​​​​​​ൽ സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു പു​​​​​​​ടി​​​​​​​ൻ.

യു​​​​​​​എ​​​​​​​സ്, ചൈ​​​​​​​ന ഉ​​​​​​​ൾ​​​​​​​പ്പ​​​​​​​ടെ​​​​​​​യു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​ച​​​​​​​ർ​​​​​​​ച്ച​​​​​​​ക​​​​​​​ളെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യ്ക്കാ​​​​​​​ൻ ത​​​​​​​യാ​​​​​​​റാ​​​​​​​ണെ​​​​​​​ന്ന് പു​​​​​​​ടി​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞു. എ​​​​​​​ന്നാ​​​​​​​ൽ റ​​​​​​​ഷ്യ​​​​​​​യും യു​​​​​​​ക്രെ​​​​​​​യ്നും ത​​​​​​​മ്മി​​​​​​​ലാ​​​​​​​ണ് ഈ ​​​​​​​പ്ര​​​​​​​ശ്നം പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. ച​​​​​​​ർ​​​​​​​ച്ച​​​​​​​ക​​​​​​​ൾ​​​​​​​ക്കു സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ടോ​​​​​​​യെ​​​​​​​ന്നു ചോ​​​​​​​ദി​​​​​​​ച്ചാ​​​​​​​ൽ, ഉ​​​​​​​ണ്ട് എ​​​​​​​ന്നു​​​​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് എ​​​​​​​ന്‍റെ മ​​​​​​​റു​​​​​​​പ​​​​​​​ടി-​​​​​​​പു​​​​​​​ടി​​​​​​​ൻ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​നീ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ശു​​​​​​​ഭാ​​​​​​​പ്തി​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്ന് യു​​​​​​​ക്രെ​​​​​​​യ്നും വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ-​​​​​​​ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര നീ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ വീ​​​​​​​ണ്ടും സ​​​​​​​ജീ​​​​​​​വ​​​​​​​മാ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പു​​​​​​​തി​​​​​​​യൊ​​​​​​​രു മാ​​​​​​​റ്റം പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യും കീ​​​​​​​വി​​​​​​​ൽ മാ​​​​​​​ധ്യ​​​​​​​മ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രോ​​​​​​​ടു സം​​​​​​​സാ​​​​​​​രി​​​​​​​ക്ക​​​​​​​വെ യു​​​​​​​ക്രെ​​​​​​​യ്ൻ വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ​​​​​​​മ​​​​​​​ന്ത്രി ആ​​​​​​​ൻ​​​ഡ്രി സി​​​​​​​ബി​​​​​​​ഹ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​മാ​​​​​​​യി ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ മ​​​​​​​ധ്യ​​​​​​​സ്ഥ​​​​​​​ത​​​​​​​യി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​രു​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും ച​​​​​​​ർ​​​​​​​ച്ച ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്.

International

അ​​​വ​​​സാ​​​നമില്ലാത്ത യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം: മോദി

ബി​​​ഷ്‌​​​കെ​​​ക്ക്: അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത യു​​​ദ്ധം എ​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.

യു​​​ക്രെ​​​യ്ൻ സം​​​ഘ​​​ർ​​​ഷം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ ന​​​ൽ​​​കു​​​മെ​​​ന്നും റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌​​​ളാഡി​​​മി​​​ര്‍ പു​​​ടി​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ മോ​​​ദി ഉ​​​റ​​​പ്പ് ന​​​ൽ​​​കി.

കി​​​ര്‍ഗി​​​സ്ഥാ​​​നി​​​ലെ ബി​​​ഷ്‌​​​കെ​​​ക്കി​​​ല്‍ ഷാ​​​ങ്ഹാ​​​യി കോ​​​ര്‍പ്പ​​​റേ​​​ഷ​​​ന്‍ ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ (എ​​​സ്‌​​​സി​​​ഒ) ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ട്ട​​​താ​​​യി പു​​​ടി​​​നും പ​​​റ​​​ഞ്ഞു.

International

യുക്രെയ്നിൽ അണ്വായുധം പ്രയോഗിക്കാനുള്ള ആലോചനയിൽ പുടിൻ; അരുതെന്ന് ഇന്ത്യയും ചൈനയും

 


മോസ്കോ: യുക്രെയ്ൻ യുദ്ധം അന്തമില്ലാതെ നീളുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്‍റ് പുടിൻ അറ്റകൈപ്രയോഗം എന്ന നിലയിൽ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. പുടിനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ ബ്ലൂംബെർഗ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.

യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ വികസിപ്പിച്ച ടാക്ടിക്കൽ അണ്വായുധങ്ങളാണ് പുടിന്‍റെ പരിഗണനയിലുള്ളത്. നഗരങ്ങളെ നശിപ്പിക്കുന്ന സ്ട്രാറ്റജിക് അണ്വായുധങ്ങളെ അപേക്ഷിച്ച് ടാക്‌ടിക്കൽ ആയുധങ്ങൾക്ക് പ്രഹരശേഷി കുറവാണ്. എന്നിരുന്നാലും വലിയ തോതിലുള്ള നാശത്തിനു പുറമേ അണുവികിരണത്തിനും പരിസ്ഥിതിപ്രശ്നങ്ങൾക്കും ഇവ കാരണമാകും.

അണ്വായുധം പ്രയോഗിക്കുന്നതിനെതിരേ ഇന്ത്യയും ചൈനയും പുടിനു മുന്നറിയിപ്പു നല്കിയതായും റിപ്പോർട്ടിൽ പറയുന്നു. അങ്ങനയൊരു ആലോചനയേ വേണ്ടെന്ന സന്ദേശമാണ് ചൈന പുടിനു കൈമാറിയത്. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയും യൂറോപ്യൻ നേതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിലുണ്ട്.

യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുടെ മധ്യസ്ഥതയിലടക്കം നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പുടിൻ കടുത്ത തീരുമാനത്തിലേക്കു നീങ്ങുന്നത്. അടുത്തിടെ യുക്രെയ്ൻ സേന റഷ്യയിലെ വ്യവസായ കേന്ദ്രങ്ങളിൽ തുടരെത്തുടരെ ഡ്രോൺ ആക്രമണം നടത്തി വലിയ നാശങ്ങളുണ്ടാക്കുന്നതിലും പുടിൻ അസ്വസ്ഥനാണ്.

റഷ്യയിൽ ആക്രമണം നടത്താൻ നാറ്റോ രാജ്യങ്ങളുടെ ആയുധങ്ങളും സാങ്കേതിക സഹായവും യുക്രെയ്നു ലഭിക്കുന്നതിൽ റഷ്യക്കു പരാതിയുണ്ട്. യുക്രെന്‍റെ ആക്രമണത്തെ നാറ്റോയുടെ ആക്രമണമായിട്ടാണത്രേ റഷ്യ പരിഗണിക്കുന്നത്.

നാറ്റോയിൽ അംഗമായ ഏതെങ്കിലുമൊരു രാജ്യത്തെ പ്രകോപിപ്പിക്കാൻ പുടിൻ വരും വർഷങ്ങളിൽ മുതിർന്നേക്കുമെന്നാണ് യുഎസ് ഇന്‍റലിജൻസ് ഏജൻസികളുടെ നിഗമനം. സൈബർ ആക്രമണമോ ചെറിയ തോതിലുള്ള കരയാക്രമണമോ ആകാമിത്.

അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മേധാവി ജോൺ റാറ്റ്ക്ലിഫ് ഏതാനും ദിവസം മുന്പ് മോസ്കോയിലെത്തിയത് ഈ സാഹചര്യത്തിലാണ്. നാറ്റോയെ തൊട്ടുകളിക്കാൻ മുതിരരുത് എന്ന സന്ദേശമാണ് അദ്ദേഹം റഷ്യൻ നേതൃത്വത്തിനു നല്കിയത്.

International

ഇന്ത്യ-ചൈന ബന്ധം സങ്കീർണം; മധ്യസ്ഥതയ്ക്കില്ലെന്ന് പുടിൻ

സെ​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ർ​​​ഗ്: ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം അ​​​തീ​​​വ​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ണെ​​​ന്നും വി​​​ഷ​​​യ​​​ത്തി​​​ൽ മൂ​​​ന്നാ​​​മ​​​തൊ​​​രു രാ​​​ജ്യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ റ​​​ഷ്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ്ര​​​സി​​​ഡ​​ന്‍റ് വ്‌​​​ളാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ.

അ​​​തി​​​ർ​​​ത്തി​​​ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ജി​​​ൻ​​​പിം​​​ഗും ചേ​​​ർ​​​ന്ന് സൗ​​​ഹാ​​​ർ​​​ദപ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ത​​​ന്‍റെ വി​​​ശ്വാ​​​സ​​​മെ​​​ന്നും പു​​​ടി​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് പു​​​ടി​​​ൻ ത​​​ന്‍റെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​യു​​​മാ​​​യും ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള റ​​​ഷ്യ​​​യു​​​ടെ ബ​​​ന്ധം തി​​​ക​​​ച്ചും സ്വ​​​ത​​​ന്ത്ര​​​മാ​​​ണ്.​

ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും നേ​​​തൃ​​​ത്വം വ​​​ള​​​രെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള​​​വ​​​രാ​​​ണ്. ഇ​​​രു​ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ദേ​​​ശീ​​​യ താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​ണ് മോ​​​ദി​​​യും ഷി​​​യും. ഭാ​​​വി മു​​​ൻ​​​കൂ​​​ട്ടി കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ന്ന ഇ​​​ത്ത​​​രം നേ​​​താ​​​ക്ക​​​ളു​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം ഏ​​​ത് പ്ര​​​ശ്‌​​​ന​​​വും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും പു​​​ടി​​​ൻ പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ-​​​ചൈ​​​ന ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ൽ പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​ർ ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത് കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കും. റ​​​ഷ്യ, ചൈ​​​ന, ഇ​​​ന്ത്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു​​​ള്ള ത്രി​​​ക​​​ക്ഷി സ​​​ഖ്യ​​​മാ​​​ണ് പി​​​ന്നീ​​​ട് വി​​​പു​​​ലീ​​​ക​​​രി​​​ച്ച് ബ്രി​​​ക്‌​​​സ് സ​​​ഖ്യ​​​മാ​​​യി മാ​​​റി​​​യ​​ത് -പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന്, ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ത​​​നി​​​ക്ക് വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പു​​​ടി​​​ന്‍റെ മ​​​റു​​​പ​​​ടി.

എ​​​ന്നാ​​​ൽ, പാ​​​ക്കി​​​സ്ഥാ​​​ൻ പൂ​​​ർ​​​ണ​​​മാ​​​യി ചൈ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്നു വാ​​​ദ​​​ത്തോ​​​ട് അ​​​ദ്ദേ​​​ഹം യോ​​​ജി​​​ച്ചി​​​ല്ല. ചൈ​​​ന​​​യു​​​മാ​​​യി പാ​​​ക്കി​​​സ്ഥാ​​​ന് പ്ര​​​തി​​​രോ​​​ധ-​​​സാ​​​മ്പ​​​ത്തി​​​ക ബ​​​ന്ധ​​​മു​​​ണ്ടെ​​​ങ്കി​​​ലും റ​​​ഷ്യ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി അ​​​വ​​​ർ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പു​​​ടി​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

സെലൻസ്കിയുടെ നിർദേശം തള്ളി പുടിൻ

സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ്: നേ​​രി​​ട്ടു കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്താ​​മെ​​ന്ന യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് വോ​​ളോ​​ഡി​​മി​​ർ സെ​​ല​​ൻ​​സ്കി​​യു​​ടെ നി​​ർ​​ദേ​​ശം ത​​ള്ളി റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ദി​​മി​​ർ പു​​ടി​​ൻ.

സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ.

ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് നേ​​രി​​ട്ട് സ​​മാ​​ധാ​​ന ച​​ർ​​ച്ച ന​​ട​​ത്താ​​മെ​​ന്ന നി​​ർ​​ദേ​​ശം യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് സെ​​ല​​ൻ​​സ്കി മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്.

International

ഷി ​ജി​ൻ​പിം​ഗും പു​ടി​നും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും, ഉ​റ്റു​നോ​ക്കി ലോ​കം

ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നും ത​മ്മി​ൽ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​സ്പ​ര വി​ശ്വാ​സ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​ൻ ഈ ​സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​കൂ​ടി​ക്കാ​ഴ്ച​യും അ​തി​ലു​ണ്ടാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​യി​രി​ക്കും വി​ല​യി​രു​ത്ത​പ്പെ​ടു​ക.

അ​മേ​രി​ക്ക​യു​മാ​യു​ള്ള ചൈ​ന​യു​ടെ ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ റ​ഷ്യ​യു​മാ​യി ന​ട​ത്തു​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച പു​തി​യ സ​ഖ്യ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണോ എ​ന്ന് ലോ​കം നി​രീ​ക്ഷി​ക്കു​ന്നു. ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​നം സൃ​ഷ്ടി​ച്ച ന​യ​ത​ന്ത്ര പ്ര​തി​ഫ​ല​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ റ​ഷ്യ-​ചൈ​ന കൂ​ട്ടു​കെ​ട്ടി​ന് സാ​ധി​ക്കു​മോ എ​ന്നാ​ണ് വി​ദ​ഗ്ദ്ധ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

International

റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ക്കു​ന്നു; പു​ടി​ൻ

മോ​സ്കോ: റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ. നാ​ല് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നീ​ണ്ടു​നി​ന്ന പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച യു​എ​സി​ന് ന​ന്ദി​യെ​ന്നും പു​ട്ടി​ൻ പ​റ​ഞ്ഞു. യു​ക്രെ​യ്നും റ​ഷ്യ​യും മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും യു​ദ്ധ​ത്ത​ട​വു​കാ​രെ കൈ​മാ​റ​ണ​മെ​ന്നു​മു​ള്ള ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പു​ടി​ന്‍റെ പ്ര​തി​ക​ര​ണം.

‘‘ച​ർ​ച്ച​ക​ൾ സു​ഗ​മ​മാ​ക്കി​യ​തി​ന് യു​എ​സി​ന് ഞ​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണ്. പ​ക്ഷെ ഇ​ത് റ​ഷ്യ​യ്ക്കും യു​ക്രെ​യ്നും വേ​ണ്ടി​യു​ള്ള കാ​ര്യ​മാ​ണ്. യു​ക്രെ​യ്ൻ സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ക​യാ​ണ്. ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശി​ച്ച യു​ദ്ധ​ത്ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​നാ​യി, യു​ക്രെ​യ്‌​നി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് റ​ഷ്യ. ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് യു​ക്രെ​യ്ൻ പ്ര​തി​ക​രി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഇ​തു​വ​രെ ഞ​ങ്ങ​ൾ​ക്ക് ഒ​രു നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ല’’ - പു​ട്ടി​ൻ പ​റ​ഞ്ഞു.

മേ​യ് ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ മൂ​ന്ന് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. 1000 യു​ദ്ധ​ത്ത​ട​വു​കാ​രെ പ​ര​സ്പ​രം കൈ​മാ​റാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

International

മ​ധ്യേ​ഷ്യ​യി​ൽ സ​മാ​ധാ​നം വേ​ണം; ഇ​റാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പു​ടി​ൻ

മോ​സ്കോ: മ​ധ്യേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ്മി​ർ പു​ടി​ൻ പി​ന്തു​ണ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ റ​ഷ്യ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നും നി​ല​പാ​ടു​ക​ൾ​ക്കും റ​ഷ്യ​ൻ പി​ന്തു​ണ പു​ടി​ൻ ആ​വ​ർ​ത്തി​ച്ചു. മ​ധ്യേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധാ​വ​സ്ഥ എ​ത്ര​യും വേ​ഗം അ​വ​സാ​നി​ക്ക​ണ​മെ​ന്നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​രാ​ഗ്ചി​യെ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ റ​ഷ്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ മോ​സ്കോ ത​യ്യാ​റാ​ണെ​ന്ന് പു​ടി​ൻ വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മോ​സ്കോ​യി​ൽ എ​ത്തി​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​ടെ ഈ ​നീ​ക്കം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

International

യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പ​രാ​ജ​യം; മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യ്യാ​റാ​ണെ​ന്ന് വ്ലാ​ദ്മി​ർ പു​ടി​ൻ

മോ​സ്കോ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക​മാ​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്‌​മി​ർ പു​ടി​ൻ. ഞാ​യ​റാ​ഴ്ച ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പു​ടി​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ശ്ചി​മേ​ഷ്യ​യി​ൽ നീ​തി​യു​ക്ത​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ രാ​ഷ്ട്രീ​യ​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കാ​ൻ റ​ഷ്യ ത​യ്യാ​റാ​ണെ​ന്ന് ക്രെം​ലി​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 21 മ​ണി​ക്കൂ​ർ നീ​ണ്ട മു​ഖാ​മു​ഖ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ഒ​രു ധാ​ര​ണ​യി​ലെ​ത്താ​ൻ സാ​ധി​ക്കാ​തെ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി സം​ഘം പാ​കി​സ്ഥാ​നി​ൽ നി​ന്ന് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​ടി​ന്‍റെ ഈ ​നീ​ക്കം.

International

റഷ്യ-യുക്രെയ്ൻ ഈസ്റ്റർ വെടിനിർത്തൽ

മോ​സ്കോ: ​റഷ്യൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭയുടെ ഈ​സ്റ്ററാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റ​ഷ്യ​യും യു​ക്രെ​യ്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന വെ​ടി​നി​ർ​ത്ത​ൽ നാ​ളെ ഞാ​യ​ർ വ​രെ ഉ​ണ്ടാ​കു​മെ​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ അ​റി​യി​ച്ചു. റ​ഷ്യ​ൻ സൈ​നി​ക​ർ ആ​ക്ര​മ​ണം നി​ർ​ത്തും.

ശ​ത്രു​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ‌ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും പു​ടി​ൻ സൈ​നി​ക​രോ​ട് നി​ർ​ദേ​ശി​ച്ചു. സ​മാ​ന ന​ട​പ​ടി​ക​ളോ​ടെ വെ​ടി​ നി​ർ​ത്തു​മെ​ന്നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​യും അ​റി​യി​ച്ചു.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തങ്ങൾക്ക് തു​റ​ന്നു​കി​ട്ടി; അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ

മോ​സ്കോ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് മി​ക്ക രാ​ജ്യ​ങ്ങ​ൾ​ക്കും മു​ന്നി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​മ്പോ​ഴും ത​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ രം​ഗ​ത്ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ശ​ക​ൻ യൂ​റി ഉ​ഷാ​ക്കോ​വാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​തം മ​റ്റ് ക​പ്പ​ലു​ക​ൾ​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും റ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് അ​വി​ടെ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റ​ഷ്യ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ര​ണ്ടാ​യി​ര​ത്തോ​ളം ക​പ്പ​ലു​ക​ളാ​ണ് പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​നു​ള്ളി​ൽ നി​ല​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ഇ​റാ​ൻ, ചൈ​ന, ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ചു​രു​ക്കം ചി​ല ക​പ്പ​ലു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ൽ ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഇ​റാ​ൻ-​റ​ഷ്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ത​മ്മി​ൽ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഉ​ഷാ​ക്കോ​വി​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ നാ​വി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും വി​ശ​ദ​മാ​യി സം​സാ​രി​ച്ച​താ​യി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

International

പുടിനെ ഫോണിൽ വിളിച്ച് ട്രംപ്

മോ​​​​​സ്‌​​​​​കോ: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​ദി​​​​​മ​​​​​ർ പു​​​​​ടി​​​​​നു​​​​​മാ​​​​​യി ടെ​​​​​ലി​​​​​ഫോ​​​​​ണി​​​​​ലൂ​​​​​ടെ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്.

ഇ​​​​​റാ​​​​​ൻ യു​​​​​ദ്ധ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചി​​​​​ടേ​​​​​ണ്ടിവ​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലും ആ​​​​​ഗോ​​​​​ള ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഊ​​​​​ർ​​​​ജ പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലു​​​​​മാ​​​​​ണ് ട്രം​​​​​പും പു​​​​​ടി​​​​​നും ത​​​​​മ്മി​​​​​ൽ ടെ​​​​​ലി​​​​​ഫോ​​​​​ൺ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ന്ന​​​​​ത്. ഒ​​​​​രു​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം നീ​​​​​ണ്ട ടെ​​​​​ലി​​​​​ഫോ​​​​​ൺ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും ഇ​​​​​റാ​​​​​ൻ, യു​​​​​ക്രെ​​​​​യ്ൻ യു​​​​​ദ്ധ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന് ക്രെം​​​​​ലി​​​​​ൻ വി​​​​​ദേ​​​​​ശ​​​​​ന​​​​​യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് യൂ​​​​​റി ഉ​​​​​ഷാ​​​​​ക്കോ​​​​​വ് പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും നി​​​​​ല​​​​​വി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള ആ​​​​​ശ​​​​​ങ്ക​ പ​​​​​ങ്കു​​​​​വ​​​​​ച്ചു. ഇ​​​​​റാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മ​​​​​സൂ​​​​​ദ് പെ​​​​​ഷേ​​​​​ഷ്‌​​​​​കി​​​​​യാ​​​​​നു​​​​​മാ​​​​​യും ഗ​​​​​ൾ​​​​​ഫ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​മാ​​​​​യും താ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി പു​​​​​ടി​​​​​ൻ ട്രം​​​​​പി​​​​​നോ​​​​​ടു വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചെ​​​​​ന്നും ഉ​​​​​ഷാ​​​​​ക്കോ​​​​​വ് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റെ​​​​​ടു​​​​​ത്ത ശേ​​​​​ഷം പു​​​​​ടി​​​​​നു​​​​​മാ​​​​​യി ട്രം​​​​​പ് ന​​​​​ട​​​​​ത്തു​​​​​ന്ന 11-ാമ​​​​​ത്തെ ടെ​​​​​ലി​​​​​ഫോ​​​​​ൺ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​മാ​​​​​ണി​​​​​ത്. ഇ​​​​​രു​ നേ​​​​​താ​​​​​ക്ക​​​​​ളും ഈ ​​​​​വ​​​​​ർ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന ടെ​​​​​ലി​​​​​ഫോ​​​​​ൺ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​മാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ന​​​​​ട​​​​​ന്ന​​​​​ത്.

നേ​​​​​ര​​​​​ത്തെ, പു​​​​​ടി​​​​​ൻ രാ​​​​​ജ്യ​​​​​ത്തെ ഊ​​​​​ർ​​​​​ജ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല യോ​​​​​ഗം വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യും ചൈ​​​​​ന​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ത​​​​​ങ്ങ​​​​​ളു​​​​​ടെ സു​​​​​ഹൃ​​​​​ദ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു റ​​​​​ഷ്യ എ​​​​​ന്നും വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​ണെ​​​​​ന്നു പു​​​​​ടി​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. ത​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​രേയു​​​​​ള്ള ഉ​​​​​പ​​​​​രോ​​​​​ധം പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചാ​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ണ്ണ​​​​​വി​​​​​ത​​​​​ര​​​​​ണം ന​​​​​ട​​​​​ത്താ​​​​​മെ​​​​​ന്നും പു​​​​​ടി​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തി​​​​​നു​ പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണു ട്രം​​​​​പ് പു​​​​​ടി​​​​​നു​​​​​മാ​​​​​യി ടെ​​​​​ലി​​​​​ഫോ​​​​​ണി​​​​​ൽ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​ഗോ​​​​​ള എ​​​​​ണ്ണ​-​​​​വാ​​​​​ത​​​​​ക വി​​​​ത​​​​ര​​​​ണ​​​​​ത്തെ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നു നേ​​​​​ര​​​​​ത്തേ പു​​​​​ടി​​​​​ൻ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചി​​​​​ട്ട സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു പു​​​​​ടി​​​​​ൻ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലൊ​​​​​രു പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

International

യുദ്ധം പുതിയ തലത്തിലേക്ക്; ഇ​റാ​നു റ​ഷ്യ​ൻ സ​ഹാ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ്-​ ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ റ​ഷ്യ കൈ​മാ​റി​യ​താ​യി അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങി​യ യു​ദ്ധ​ത്തി​ൽ റ​ഷ്യ​യു​ടെ നേ​രി​ട്ടു​ള്ള ആ​ദ്യ ഇ​ട​പെ​ട​ലാ​യാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

സൈനിക വിന്യാസം

അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക വി​ന്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​റാ​നു​ കൈമാറിയത്. അതേസമയം, ഈ ​വി​വ​ര​ങ്ങ​ളുടെ അടിസ്ഥാനത്തിൽ എ​ന്തൊക്കെ ചെ​യ്യ​ണ​മെ​ന്ന് റ​ഷ്യ നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഖമനയ്‌യുടെ കൊലയ്ക്കുപി​ന്നാ​ലെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ട​നീ​ളം ഇ​റാ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ സ​ഹാ​യം.

യുദ്ധഗതി മാറുമോ?

ഇ​റാ​നു​മാ​യി നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ​റ​ഞ്ഞു. എ​ങ്കി​ലും സൈ​നി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഇ​റാ​ന്‍റെ സഹായം റ​ഷ്യ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ, ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം റ​ഷ്യക്കു നില​വി​ൽ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

അതേസമയം, റ​ഷ്യ​യു​ടെ ഇ​ട​പെ​ട​ൽ യു​ദ്ധ​ഗ​തി​യെ മാ​റ്റി​ല്ലെ​ന്നാ​ണ് വൈ​റ്റ് ഹൗ​സി​ന്‍റെ നി​ല​പാ​ട്. ഇ​റാ​നി​ലെ സൈ​നി​ക സം​വി​ധാ​ന​ങ്ങ​ളെ യുഎസ് പൂ​ർണ​മാ​യും ത​ക​ർ​ക്കു​ക​യാ​ണ്. റ​ഷ്യ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ഒ​രു മാറ്റത്തിനു വഴിയൊരുക്കില്ലെന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെവീ​റ്റ് പ​റ​ഞ്ഞു.

നേരിടുമെന്ന് യുഎസ്

ആരൊക്കെയാണ് ര​ഹ​സ്യ​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തെന്നു പ്ര​സി​ഡന്‍റ് ട്രം​പി​നു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്നും ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
റ​ഷ്യ​യു​ടെ നീ​ക്കം, ആ​ഗോ​ളത​ല​ത്തി​ലേ​ക്കു സംഘർഷം വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർധി​പ്പി​ക്കു​ന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

International

യു​ക്രെ​യ്ൻ-​റ​ഷ്യ യുദ്ധം: യു​എ​ഇ​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക

ദാ​വോ​സ്: യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ന് അ​റു​തിവ​രു​ത്താ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അമേരിക്ക-റഷ്യ-യു​ക്രെ​യ്ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ത്രി​രാഷ്‌ട്ര ച​ർ​ച്ച​ക​ൾ​ക്ക് ഇ​ന്നു യു​എ​ഇ​യി​ൽ തു​ട​ക്ക​മാ​കും.

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ന്ന ‌വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​നു ശേ​ഷം ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് യു​ക്രെ​യ്ൻ പ്ര​സി​ഡന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി ഈ ​സു​പ്ര​ധാ​ന വി​വ​രം അ​റി​യി​ച്ച​ത്. ഇന്നും നാളെയും സാ​ങ്കേ​തി​ക ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണു ന​ട​ക്കു​ക. യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം മൂ​ന്നു രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ചി​രി​ക്കു​ന്ന ആ​ദ്യ ത്രി​ക​ക്ഷി ച​ർ​ച്ച​യാ​ണി​ത്.

ട്രം​പു​മാ​യി കൂ​ടിക്കണ്ട് സെ​ല​ൻ​സ്‌​കി

അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ദാ​വോ​സി​ൽ ന​ട​ത്തി​യ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് സെ​ല​ൻ​സ്‌​കി യു​എ​ഇ ച​ർ​ച്ച​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ട്രം​പു​മാ​യു​ള്ള ച​ർ​ച്ച ശു​ഭ​ക​ര​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി യു​ക്രെ​യ്ൻ സം​ഘം ഇ​ന്ന് അ​മേ​രി​ക്ക​ൻ സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ൾ റ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​നാ​യി റ​ഷ്യ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും സെ​ല​ൻ​സ്‌​കി ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​റോ​പ്പി​ന്‍റെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക

യൂ​റോ​പ്പ് ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​മേ​രി​ക്ക​യെ മാ​ത്രം അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​തി​നെയും സെ​ല​ൻ​സ്‌​കി വി​മ​ർ​ശി​ച്ചു. യൂറോ​പ്പി​നു സ്വ​ന്ത​മാ​യി സൈ​നി​കശക്തി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധ​മു​ണ്ടാ​യാ​ൽ നാ​റ്റോ സ​ഹാ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​പ്പോ​ൾ യൂ​റോ​പ്പ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക സ​ഹാ​യി​ക്കാ​ത്ത ഒ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന ചോ​ദ്യം യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ മ​നസി​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർമി​പ്പി​ച്ചു.
യു​ക്രെ​യ്ൻ നാ​റ്റോ​യി​ൽ അം​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ ഗ്രീ​ൻ​ലാ​ൻ​ഡ് തീ​ര​ത്തു​കൂ​ടി സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന റ​ഷ്യ​ൻ ക​പ്പ​ലു​ക​ളെ നേ​രി​ടാ​ൻ ത​ങ്ങ​ൾ​ക്കു ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രി​മി​യ​യി​ൽ റ​ഷ്യ​ൻ ക​പ്പ​ലു​ക​ളെ മു​ക്കി​യ​തു​പോ​ലെ അ​വി​ടെ​യും ത​ങ്ങ​ൾ​ക്കു ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

International

പു​ടി​ന്‍റെ വ​സ​തി​ക്കു​നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് റ​ഷ്യ

മോ​സ്കോ: വ്ളാ​ദി​മി​ര്‍ പു​ടി​ന്‍റെ വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ റ​ഷ്യ പു​റ​ത്തു​വി​ട്ടു. യു​ക്രെ​യ്ൻ തൊ​ടു​ത്ത​വി​ട്ട ഡ്രോ​ണാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് റ​ഷ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ നൊ​വ്ഗൊ​റോ​ദി​ലെ വ​സ​തി​ക്ക് നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 91 ഡ്രോ​ണു​ക​ളാ​ണ് യു​ക്രെ​യ്ൻ അ​യ​ച്ച​തെ​ന്നും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ​ല്ലാം ത​ക​ർ​ത്തെ​ന്നും റ​ഷ്യ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​തി​യി​ലു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക ഇ​ട​പെ​ട​ൽ ന​ട​ത്തു​മ്പോ​ഴാ​ണ് പു​ടി​ന്‍റെ വ​സ​തി​ക്ക് നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

 

International

യുക്രെയ്നു സമാധാനത്തിൽ താത്പര്യമില്ലെന്ന് പുടിൻ

മോ​​​സ്കോ: ​​​യു​​​ക്രെ​​​യ്നു സ​​​മാ​​​ധാ​​​ന​​​ത്തി​​​ൽ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ങ്കി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ തി​​​ടു​​​ക്കം കാ​​​ണി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പു​​​ടി​​​ൻ ആ​​​രോ​​​പി​​​ച്ചു.

യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പാ​​​ണു പു​​​ടി​​​ൻ ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ന്ന​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ൽ ന​​​ട​​​ന്ന സെ​​​ല​​​ൻ​​​സ്കി-​​​ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച.

International

മക്രോണുമായി കൂടിക്കാഴ്ചയ്ക്ക് പുടിൻ തയാറെന്ന് ക്രെംലിൻ

മോ​​​സ്കോ: ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്ക് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു.

വ്യ​​​ക്ത​​​മാ​​​യ ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യും പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടെ​​​യും ആ​​​യി​​​രി​​​ക്ക​​​ണം ച​​​ർ​​​ച്ച. യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളും യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ക്രോ​​​ൺ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​തി​​​നോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ്വ​​​ന്തം നി​​​ല​​​പാ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ പു​​​ടി​​​ൻ എ​​​പ്പോ​​​ഴും ത​​​യാ​​​റാ​​​ണെ​​​ന്ന് പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു. മ​​​ര്യാ​​​ദ​​​ക്കാ​​​രാ​​​യ ആ​​​രോ​​​ടും പു​​​ടി​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്‌​​​റോ​​​വും പ​​​റ​​​ഞ്ഞു.

ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ൾ റ​​​ഷ്യ​​​യു​​​മാ​​​യി ബ​​​ന്ധം പു​​നഃ​​സ്ഥാ​​​പി​​​ച്ച കാ​​​ര്യം മ​​​ക്രോ​​​ൺ വെ​​​ള്ളി​​​യാ​​​ഴ്ച ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. യൂ​​​റോ​​​പ്പും യു​​​ക്രെ​​​യ്നും പു​​​ടി​​​നു​​​മാ​​​യി ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു ഗു​​​ണ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ക്രോ​​​ൺ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

കൂ​​​ടം​​​കു​​​ളം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ണ​​​വ​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​മാ​​​യ കൂ​​​ടം​​​കു​​​ളം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ റ​​​ഷ്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പു ന​​​ൽ​​​കി പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ൻ.

സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പു​​​ടി​​​ന്‍റെ വാ​​​ഗ്ദാ​​​നം. ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ ഈ ​​​പ​​​ദ്ധ​​​തി വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ആ​​​റു റി​​​യാ​​​ക്‌​​​ട​​​ർ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ ഗ്രി​​​ഡു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

National

റഷ്യൻ പ്രസിഡന്‍റ് പുടിൻ ഇന്ന് ഇന്ത്യയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ - റ​​​ഷ്യ വാ​​​ർ​​​ഷി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മ​​​ർ പു​​​ടി​​​ൻ ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തും. അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ആ​​​രാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ഇ​​​നി​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​ണു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ങ്കി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നേ​​​രി​​​ട്ടെ​​​ത്തി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ പു​​​ടി​​​ന് ഇ​​​ന്ന് അ​​​ത്താ​​​ഴ​​​വി​​​രു​​​ന്ന് ഒ​​​രു​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കും. രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നു പു​​​റ​​​ത്ത് മൂ​​​ന്ന് സാ​​​യു​​​ധ സേ​​​ന​​​യു​​​ടെ​​​യും ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ ഉ​​​ണ്ടാ​​​കും. തു​​​ട​​​ർ​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഹൗ​​​സി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും പു​​​ടി​​​നും ത​​​മ്മി​​​ൽ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തും. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും വ്യ​​​വ​​​സാ​​​യ നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും നാ​​​ളെ ന​​​ട​​​ക്കും. ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ലാ​​​ണ് ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വൈ​​​ദ​​​ഗ്ധ്യം തെ​​​ളി​​​യി​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കൈ​​​മാ​​​റ്റ​​​ത്തി​​​ന് ഇ​​​ന്ത്യ​​​യും റ​​​ഷ്യ​​​യും ത​​​മ്മി​​​ൽ ഉ​​​ട​​​ൻ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ടു​​​മെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. ഇ​​​തി​​​നു​​​പു​​​റ​​​മെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര- സാ​​​ന്പ​​​ത്തി​​​ക ബ​​​ന്ധ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കും.

ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ലു​​​ള്ള പ്ര​​​തി​​​രോ​​​ധ ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്നി​​​ട്ടു​​​ള്ള ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഇ​​​രു നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.2021ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി പു​​​ടി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

International

യുക്രെയ്ൻ വെടിനിർത്തൽ: യുഎസ് പദ്ധതി മുഴുവനോടെ അംഗീകരിക്കാൻ പുടിനു മടി

മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ‌ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ലെ ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു. ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​ടി​​​ൻ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്ര ത​​​വ​​​ണ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നും റ​​​ഷ്യ ത​​​യാ​​​റാ​​​ണ്.

മോ​​​സ്കോ​​​യി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്, പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി പു​​​ടി​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു പെ​​​സ്കോ​​​വ് ഇ​​​ക്കാ​​ര്യം അ​​റി​​​യി​​​ച്ച​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​ണു റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി പു​​​ടി​​​ൻ അ​​​പ്പാ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു​​​വെ​​​ന്ന വാ​​​ർ​​​ത്ത ശ​​​രി​​​യ​​​ല്ലെ​​​ന്ന് പെ​​​സ്കോ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ചി​​​ല​​​ത് നി​​​ര​​​സി​​​ക്കു​​​ന്ന​​​തും ച​​​ർ​​​ച്ച​​​യി​​​ൽ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ​​​ക്കു ന​​​ന്ദി​​​യു​​​ണ്ട്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് ഗു​​​ണ​​​ക​​​ര​​​മാ​​കി​​​ല്ലെ​​​ന്നാ​​ണു റ​​​ഷ്യ​​​ൻ നി​​​ല​​​പാ​​​ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച​​​ത്. ഇ​​​തി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യ്ൻ സ്വ​​​ന്തം ഭൂ​​​മി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, യു​​​ക്രെ​​​യ്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ ഇ​​​ട​​​പെ​​​ട്ട് പ​​​ദ്ധ​​​തി​​​യി​​​ലെ പ​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ളു​​​ടെ നീ​​​ക്കം സ​​​മാ​​​ധാ​​​ന​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു തു​​​ര​​​ങ്കം വ​​​യ്ക്കു​​​മെ​​​ന്നു പു​​​ടി​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

International

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ്ശ​ങ്ക​ർ

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

ക്രെം​ലി​നി​ലെ സെ​ന​റ്റ് കൊ​ട്ടാ​ര​ത്തി​ലെ പ്ര​തി​നി​ധി ഓ​ഫീ​സി​ൽ വ​ച്ച് പു​ടി​ൻ ജ​യ്ശ​ങ്ക​റി​നെ സ്വീ​ക​രി​ച്ച​താ​യി റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ടാ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

"ഇ​ന്ന് മോ​സ്കോ​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശം​സ​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു'- ജ​യ്ശ​ങ്ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന വാ​ർ​ഷി​ക ഇ​ന്ത്യ-​റ​ഷ്യ ഉ​ച്ച​കോ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക, ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ന​മ്മു​ടെ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ​യും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളെ​യും ആ​ഴ​ത്തി​ൽ വി​ല​മ​തി​ക്കു​ന്നു'- മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​യ്ശ​ങ്ക​റി​നൊ​പ്പം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ന​യ് കു​മാ​റും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​യ​ങ്ക് സിം​ഗും ഉ​ണ്ടാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഹെ​ഡ് മാ​ക്സിം ഒ​റെ​ഷ്കി​ൻ, പ്ര​സി​ഡ​ൻ​ഷ്യ​ൽ സ​ഹാ​യി യൂ​റി ഉ​ഷാ​ക്കോ​വ്, സാ​മ്പ​ത്തി​ക വി​ക​സ​ന മ​ന്ത്രി മാ​ക്സിം റെ​ഷെ​റ്റ്നി​ക്കോ​വ്, ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ൻ​ഡ്രി റു​ഡെ​ൻ​കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​ർ​ഷാ​വ​സാ​ന​ത്തി​ൽ പു​ടി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വാ​ർ​ഷി​ക ഉ​ച്ച​കോ​ടി ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ വ്ളാ​ഡി​മി​ർ പു​ടി​ൻ ഡി​സം​ബ​ർ അ​ഞ്ചി​ന് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

International

റഷ്യയുമായി വ്യാപാരം: കടുത്ത ഉപരോധമുണ്ടാകുമെന്ന് ട്രംപ്

 ന്യൂ​​​യോ​​​ർ​​​ക്ക്/​​​വാ​​​ഷിം​​​ഗ്ട​​​ൺ: റ​​​ഷ്യ​​​യു​​​മാ​​​യി വ്യാ​​​പാ​​​ര​​​ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന ഏ​​​തൊ​​​രു രാ​​​ജ്യ​​​വും ക​​​ടു​​​ത്ത ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മ​​​ർ പു​​​ടി​​​ന് മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്താ​​​നു​​​ള്ള നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മ​​​ല്ലേ​​​യെ​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളു‌​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് “റി​​​പ്ല​​​ബ്ലി​​​ക്ക​​​ന്മാ​​​ർ അ​​​ത് ചെ​​​യ്യു​​​ന്നു​​​ണ്ട്..​​​റ​​​ഷ്യ​​​യു​​​മാ​​​യി വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു മേ​​​ൽ ക​​​ടു​​​ത്ത ഉ​​​പ​​​രോ​​​ധ​​​മു​​​ണ്ടാ​​​കും.     

ഇ​​​റാ​​​നെ​​​യും പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കും..​​​ഞാ​​​നാ​​​ണ് അ​​​ത് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്” എ​​​ന്നാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ മ​​​റു​​​പ​​​ടി. റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങി മ​​​റി​​​ച്ചു​​​വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 500 ശ​​​ത​​​മാ​​​നം താ​​​രി​​​ഫ് ചു​​​മ​​​ത്തു​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​ണ് സെ​​​ന​​​റ്റ​​​ർ ലി​​​ൻ​​​ഡ്സേ ഗ്ര​​​ഹാം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ല്ലി​​​ൽ ഉ​​​ള്ള​​​ത്.

ഗ്ര​​​ഹാ​​​മും മ​​​റ്റൊ​​​രു സെ​​​ന​​​റ്റ​​​റാ​​​യ റി​​​ച്ചാ​​​ർ​​​ഡ് ബ്ലു​​​മെ​​​ന്ത​​​ലും ചേ​​​ർ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ‘സാ​​​ങ്ക്ഷ​​​നിം​​​ഗ് റ​​​ഷ്യ അ​​​ക്‌‌​​​ട് 2025’ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത് റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​നു​​ഫ​​​ണ്ട് ചെ​​​യ്യു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ അ​​​ധി​​​ക തീ​​രു​​വ​​യും ഉ​​​പ​​​രോ​​​ധ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ്.      

സെ​​​ന​​​റ്റി​​​ൽ ഈ ​​​നി​​​യ​​​മ​​​ത്തി​​​ന് 85 സ​​​ഹ സ്പോ​​​ൺ​​​സ​​​ർ​​​മാ​​​രു​​​ണ്ട്. യു​​​ദ്ധം നി​​​ർ​​​ത്താ​​​ൻ വേ​​​ണ്ട​​​ത് ചൈ​​​ന, ഇ​​​ന്ത്യ, ബ്ര​​​സീ​​​ൽ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ തീ​​രു​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണെ​​​ന്ന് ജൂ​​​ലൈ മാ​​​സം ബ്ലു​​​മെ​​​ന്ത​​​ലും ഗ്ര​​​ഹാ​​​മും സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. 

International

യുഎസ് അന്തർവാഹിനി റഷ്യൻ തീരത്ത്; പുടിന് ട്രംപിന്‍റെ മുന്നറിയിപ്പ്

ടോ​​​ക്കി​​​യോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ആ​​​ണ​​​വ റി​​​യാ​​​ക്‌​​​ട​​​ർ എ​​​ൻ​​​ജി​​​ൻ ഘ​​​ടി​​​പ്പി​​​ച്ച ബു​​​റെ​​​വെ​​​സ്റ്റ്നി​​​ക് ക്രൂ​​​സ് മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു​​​വെ​​​ന്നു റ​​​ഷ്യ അ​​​റി​​​യി​​​ച്ച​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്. പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ 14,000 കി​​​ലോ​​​മീ​​​റ്റ​​​ർ മി​​​സൈ​​​ൽ പ​​​റ​​​ന്നു​​​വെ​​​ന്നാ​​ണു റ​​​ഷ്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

“ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തേ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നു​​​വ​​​ച്ചാ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ത്തി​​​ന് 14,000 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​റ​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ തീ​​​രേ​​​ണ്ട യു​​​ക്രെ​​​യ്ൻ യു​​​ദ്ധം നാ​​​ലാം വ​​​ർ​​​ഷ​​​ത്തി​​​ലെ​​​ത്തി.

പു​​​ടി​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണു നോ​​​ക്കേ​​​ണ്ട​​​ത്”-ട്രം​​പ് പ​​റ​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക എ​​​പ്പോ​​​ഴും മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. റ​​​ഷ്യ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു ക​​​ളി​​​ക്കാ​​​ൻ മു​​​തി​​​രാ​​​റി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യ്ക്കു റ​​​ഷ്യ​​​യോ​​​ടു ക​​​ളി​​​ക്കാ​​​നും താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ദേ​​​ശീ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​യു​​​ധ​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് ട്രം​​​പി​​​നു മ​​​റു​​​പ​​​ടി ന​​​ല്കി.

മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള റ​​​ഷ്യ​​​യു​​​ടെ ബ​​​ന്ധ​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ച്ചേ​​​ർ​​​ത്തു.

International

സ​മ​യം പാ​ഴാ​ക്കാ​നി​ല്ലെ​ന്ന് ട്രം​പ് ; പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി. യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ ഇ​രു​നേ​താ​ക്ക​ളും ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്‌​റ്റി​ൽ ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്  വൈ​റ്റ് ഹൗ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


ക​ഴി​ഞ്ഞ​ദി​വ​സം യു​എ​സ് സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യും റ​ഷ്യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ഗെ​യ് ലാ​വ്റോ​വും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണു കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്‌​ച റ​ദ്ദാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വൈ​റ്റ് ഹൗ​സ് വ്യ​ക്‌​ത​മാ​ക്കി​യി​ട്ടി​ല്ല.


ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ന​ട​ന്ന ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ൽ റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തും വൈ​റ്റ് ഹൗ​സി​ന്‍റെ നി​ല​പാ​ട് മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.
അ​തേ​സ​മ​യം പു​ടി​നു​മാ​യി പാ​ഴാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സ​മ​യം പാ​ഴാ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Leader Page

ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച ഇ​​​​സ്ര​​​​യേ​​​​ൽ- ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ മൂ​​​​ന്നു കൂ​​​​ട്ട​​​​ർ വി​​​​ജ​​​​യം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​റാ​​​​നും ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പും.

ത​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​നാ താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് മി​​​​സൈ​​​​ൽ അ​​​​യ​​​​ച്ച​​​​തോ​​​​ടെ വി​​​​ര​​​​ണ്ട അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും യു​​​​ദ്ധം നി​​​​ർ​​​​ത്തി എ​​​​ന്നാ​​​​ണ് ഇ​​​​റാ​​​​ന്‍റെ രാ​​​​ജ്യ​​​​ര​​​​ക്ഷാ കൗ​​​​ൺ​​​​സി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത്. (ആ ​​​​മി​​​​സൈ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കു​​​​ന്ന കാ​​​​ര്യം മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ച്ച​​​​തി​​​​ന് ട്രം​​​​പ് ഇ​​​​റാ​​​​നോ​​​​ടു പ​​​​ര​​​​സ്യ​​​​മാ​​​​യി ന​​​​ന്ദി പ​​​​റ​​​​ഞ്ഞ കാ​​​​ര്യം ഇ​​​​റാ​​​​ൻ ജ​​​​ന​​​​ത​​​​യെ മാ​​​​ത്രം അ​​​​റി​​​​യി​​​​ച്ചി​​​​ല്ല!)

ഇ​​​​റാ​​​​ന്‍റെ അ​​​​ണ്വാ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ ശേ​​​​ഷി പാ​​​​ടേ ന​​​​ശി​​​​പ്പി​​​​ച്ചു എ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. ര​​​​ണ്ടു കൂ​​​​ട്ട​​​​രും ല​​​​ക്ഷ്യം നേ​​​​ടി. അ​​​​തു വ​​​​സ്തു​​​​ത. ഒ​​​​രു ക​​​​ര​​​​യു​​​​ദ്ധം കൂ​​​​ടാ​​​​തെ അ​​​​തു സാ​​​​ധി​​​​ച്ച​​​​തും നേ​​​​ട്ടം.

ഇ​​​​നി ജ​​​​ന​​​​കീ​​​​യ വി​​​​പ്ല​​​​വ​​​​മോ? കൊ​​​​ട്ടാ​​​​ര വി​​​​പ്ല​​​​വ​​​​മാോ?

ഇ​​​​റാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ജ​​​​യം അ​​​​ന്നാ​​​​ട്ടി​​​​ലെ ജ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മോ എ​​​​ന്നു കു​​​​റ​​​​ച്ചു കാ​​​​ലം കൊ​​​​ണ്ടേ അ​​​​റി​​​​യാ​​​​നാ​​​​കൂ. ആ​​​​യ​​​​ത്തു​​​​ള്ള ഖ​​​​മ​​​​നെ​​​​യ്​​​​യു​​​​ടെ വാ​​​​ഴ്ച തു​​​​ട​​​​രു​​​​മോ ഇ​​​​ല്ല​​​​യോ എ​​​​ന്നു നോ​​​​ക്കി​​​​യേ യു​​​​ദ്ധ​​​​ഫ​​​​ല​​​​ത്തെ ഇ​​​​റാ​​​​ൻ ജ​​​​ന​​​​ത എ​​​​ങ്ങ​​​​നെ കാ​​​​ണു​​​​ന്നു എ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ പ​​​​റ്റൂ. ആ ​​​​വാ​​​​ഴ്ച തു​​​​ട​​​​ർ​​​​ന്നാ​​​​ലും ത​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​കൂ​​​​ടം വേ​​​​ണ്ട​​​​ത്ര ശ​​​​ക്ത​​​​മ​​​​ല്ലെ​​​​ന്ന ധാ​​​​ര​​​​ണ രാ​​​​ജ്യ​​​​ത്തു പ​​​​ര​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കും. ഒ​​​​രു ജ​​​​ന​​​​കീ​​​​യ വി​​​​പ്ല​​​​വ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ങ്ങി എ​​​​ന്നു ക​​​​രു​​​​താ​​​​നാ​​​​വി​​​​ല്ല. പ​​​​ക്ഷേ ഒ​​​​രു കൊ​​​​ട്ടാ​​​​ര​​​​വി​​​​പ്ല​​​​വ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം രൂ​​​​പ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട് എ​​​​ന്ന​​​​തു തീ​​​​ർ​​​​ച്ച. അ​​​​ത് എ​​​​ന്ന്, എ​​​​ങ്ങ​​​​നെ എ​​​​ന്ന​​​​തു കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാം.

നി​​​​ര​​​​വ​​​​ധി രാ​​​​ഷ്‌​​​ട്രീ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളും നേ​​​​രി​​​​ടു​​​​ന്ന ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നും പ​​​​ദ​​​​വി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ പ​​​​റ്റു​​​​മാോ എ​​​​ന്ന ചോ​​​​ദ്യം ഉ​​​​ണ്ട്. അ​​​​തു യു​​​​ദ്ധ​​​​വി​​​​ജ​​​​യ​​​​ത്തെ​​​​പ്പ​​​​റ്റി​​​യു​​​​ള്ള ഒ​​​​രു ഹി​​​​ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നു ബി​​​​ബി എ​​​​ന്ന നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നു പ​​​​റ​​​​യാം. യു​​​​ദ്ധ​​​​വി​​​​ജ​​​​യം ഇ​​​​സ്ര​​​​യേ​​​​ലി​​​​നു മാ​​​​ത്രം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​ത​​​​ല്ല താ​​​​നും. അ​​​​മേ​​​​രി​​​​ക്ക പാ​​​​റ​​​​തു​​​​ര​​​​പ്പ​​​​ൻ ബോം​​​​ബ് പ്ര​​​​യോ​​​​ഗി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മൊ​​​​ന്നും ന​​​​ട​​​​ത്താ​​​​ൻ പ​​​​റ്റു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ച​​​​രി​​​​ത്രം തി​​​​രു​​​​ത്തി ട്രം​​​​പ്

അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളും ജ​​​​ന​​​​പി​​​​ന്തു​​​​ണ​​​​യും അ​​​​വി​​​​ടെ നി​​​​ൽ​​​​ക്ക​​​​ട്ടെ. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ ഉ​​​​രു​​​​ണ്ടു​​​​കൂ​​​​ടി​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ക​​​​രി​​​​മേ​​​​ഘ​​​​ങ്ങ​​​​ളെ ത​​​ത്കാ​​​​ല​​​​ത്തേ​​​​ക്കെ​​​​ങ്കി​​​​ലും മാ​​​​റ്റി​​​വി​​​​ട്ട​​​​തി​​​​ൽ ഒ​​​​രു ജേ​​​​താ​​​​വേ ഉ​​​​ള്ളൂ. ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് മാ​​​​ത്രം. വി​​​​യ​​​​റ്റ്നാ​​​​മും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നും ഇ​​​​റാ​​​​ക്കും ല​​​​ബ​​​​ന​​​​നും സി​​​​റി​​​​യ​​​​യും ലി​​​​ബി​​​​യ​​​​യും യെ​​​​മ​​​​നും വ​​​​രെ അ​​​​മേ​​​​രി​​​​ക്ക പ​​​​ല യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ലും ചെ​​​​ന്നു​​​പെ​​​​ട്ടി​​​​ട്ട് തൊ​​​​ലി ര​​​​ക്ഷി​​​​ച്ച ഒ​​​​രി​​​​ടം പോ​​​​ലു​​​​മി​​​​ല്ല. പ​​​​ലേ​​​​ട​​​​ത്തും വ​​​​ലി​​​​യ നാ​​​​ണ​​​​ക്കേ​​​​ടും തോ​​​​ൽ​​​​വി​​​​യും ഉ​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ ഇ​​​​റാ​​​​നി​​​​ൽ ട്രം​​​​പ് ച​​​​രി​​​​ത്രം തി​​​​രു​​​​ത്തി എ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യാം.

‘ഈ ​​​​ബോം​​​​ബിം​​​​ഗ് മാ​​​​ത്രം’ എ​​​​ന്ന ന്യാ​​​​യം പ​​​​റ​​​​ഞ്ഞാ​​​​ണ് ത​​​​ന്‍റെ യു​​​​ദ്ധ​​​​വി​​​​രു​​​​ദ്ധ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ ട്രം​​​​പ് ഒ​​​​തു​​​​ക്കി നി​​​​ർ​​​​ത്തി​​​​യ​​​​ത്. ഈ ​​​​ബോം​​​​ബിം​​​​ഗുകൊ​​​​ണ്ടു മ​​​​തി​​​​യാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ന്നാ​​​​ലെ പ​​​​റ്റം പ​​​​റ്റ​​​​മാ​​​​യി വ​​​​രു​​​​മെ​​​​ന്ന് ഇ​​​​റാ​​​​നെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലും രാ​​​​ജ്യാ​​​​ന്ത​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലും പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​ക​​​​ൾ കൈ​​​​വി​​​​ട്ടു നീ​​​​ങ്ങു​​​​ന്ന ട്രം​​​​പ് ആ ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​ടെ ചൂ​​​​ണ്ട​​​​യി​​​​ൽ ഇ​​​​റാ​​​​ന്‍റെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ​​​​യും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ കു​​​​ടു​​​​ക്കി.

പ​​​​രി​​​​ഹാ​​​​രം എ​​​​ളു​​​​പ്പ​​​​മ​​​​ല്ല

പു​​​​തി​​​​യ യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​യെ വ​​​​ലി​​​​ച്ചി​​​​ഴ​​​​യ്ക്കി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​കൊ​​​​ണ്ടാ​​​​ണ് ട്രം​​​​പ് പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തും ജ​​​​യി​​​​ച്ച​​​​തും. നെ​​​​ത​​​​ന്യാ​​​​ഹു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേ​​​​ണ്ട ഭാ​​​​രം ത​​​​ന്നി​​​​ൽ വ​​​​ന്ന​​​​പ്പോ​​​​ൾ ട്രം​​​​പി​​​​ന് അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ കൂ​​​​ടെ​​​​ക്കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ഏ​​​​റെ പ​​​​ണി​​​​പ്പെ​​​​ടേ​​​​ണ്ടി വ​​​​ന്നു. അ​​​​തി​​​​നൊ​​​​രു ഗു​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി. ഇ​​​​ട​​​​പെ​​​​ട​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ ര​​​​ണ്ടാ​​​​ഴ്ച എ​​​​ന്ന ത​​​​ന്ത്രം ഇ​​​​റ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മാ​​​​യി.

ഇ​​​​പ്പോ​​​​ഴ​​​​ത്തെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല. ഇ​​​​സ്ര​​​​യേ​​​​ലും ഇ​​​​റാ​​​​നും ര​​​​മ്യ​​​​ത​​​​യി​​​​ലാ​​​​കാ​​​​ൻ ഇ​​​​തൊ​​​​ന്നും പോ​​​​രാ. ശാ​​​​ശ്വ​​​​ത സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും എ​​​​ന്ന് വി​​​​ളി​​​​ച്ചു​​​പ​​​​റ​​​​ഞ്ഞ യു​​​​എ​​​​സ് വൈ​​​​സ് പ്ര​സി​ഡ​ന്‍റ് ജെ.ഡി. വാ​​​​ൻ​​​​സും എ​​​​ത്ര വ​​​​ലി​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണു കാ​​​​ലു വ​​​​യ്ക്കു​​​​ന്ന​​​​ത് എ​​​​ന്നു ധ​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​ണു​​​ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണ​​​​മ​​​​ല്ല യ​​​​ഥാ​​​​ർ​​​​ഥ വി​​​​ഷ​​​​യം. ഇ​​​​സ്ര​​​​യേ​​​​ലി​​​ന്‍റെ അ​​​​സ്തി​​​​ത്വ​​​​മാ​​​​ണു വി​​​​ഷ​​​​യം. ഇ​​​​സ്ര​​​​യേ​​​​ൽ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച് യ​​​​ഹൂ​​​​ദ​​​​രെ അ​​​​വി​​​​ടെ കു​​​​ടി​​​​യി​​​​രു​​​​ത്തി​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ ഇ​​​​റാ​​​​നും ഇ​​​​റാ​​​​നോ​​​​ടു മി​​​​ക്ക കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും വി​​​​യോ​​​​ജി​​​​ക്കു​​​​ന്ന അ​​​​റ​​​​ബി രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്നി​​​​ല്ല. 1948 മു​​​​ത​​​​ൽ യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ലു​​​​ടെ​​​​യും ഒ​​​​ളി​​​​പ്പോ​​​​രു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് എ​​​​ല്ലാ​​​​വ​​​​രും. ആ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​ന്‍റെ കാ​​​​ത​​​​ലി​​​​ലേ​​​​ക്ക് ചെ​​​​ല്ലു​​​​മ്പോ​​​​ൾ യോ​​​​ജി​​​​പ്പി​​​​ന്‍റെ പാ​​​​ത ക​​​​ണ്ടെ​​​​ത്ത​​​​ൽ പ്ര​​​​യാ​​​​സ​​​​മാ​​​​ണ്.

റ​​​​ഷ്യ​​​​ക്കും ചൈ​​​​ന​​​​യ്ക്കും തി​​​​രി​​​​ച്ച​​​​ടി

അ​​​​തെ​​​​ന്താ​​​​യാ​​​​ലും പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന യു​​​​ദ്ധം ഒ​​​​രു വ​​​​ലി​​​​യ കാ​​​​ര്യം സാ​​​​ധി​​​​ച്ചു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ​​​​യും ചൈ​​​​ന​​​​യു​​​​ടെ​​​​യും സ്വാ​​​​ധീ​​​​നം കു​​​​റ​​​​ച്ചു. അ​​​​വ​​​​രെ വ​​​​ല്ലാ​​​​തെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​റാ​​​​ൻ. ആ​​​​വ​​​​ശ്യ​​​​നേ​​​​ര​​​​ത്ത് അ​​​​വ​​​​ർ സ​​​​ഹാ​​​​യ​​​​ത്തി​​​​നി​​​​ല്ലെ​​​​ന്ന് ഈ ​​​​യു​​​​ദ്ധം തെ​​​​ളി​​​​യി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ശാ​​​സി​​​​ക്കു​​​​ന്ന പ്ര​​​​മേ​​​​യം യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നോ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​നോ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​യി​​​​ല്ല. റ​​​​ഷ്യ യു​​​​ദ്ധം തു​​​​ട​​​​ങ്ങും മു​​​​ൻ​​​​പ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത പ്ര​​​​ധാ​​​​ന​​​​കാ​​​​ര്യം ഇ​​​​റാ​​​ന്‍റെ സ​​​​മ്പു​​​​ഷ്ട യു​​​​റേ​​​​നി​​​​യം സൂ​​​​ക്ഷി​​​​ക്കു​​​​ന്ന ജോ​​​​ലി ത​​​​ങ്ങ​​​​ൾ ഏ​​​​ൽ​​​​ക്കാം എ​​​​ന്ന​​​​തു മാ​​​​ത്ര​​​​മാ​​​​ണ്.

ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വ ​രാ​​​​ഷ്‌​​​ട്ര​​​​മാ​​​​കു​​​​ന്ന​​​​തി​​​​ൽ ഈ ​​​​വ​​​​ൻ ശ​​​​ക്തി​​​​ക​​​​ൾ​​​​ക്കും താ​​​​ത്​​​​പ​​​​ര്യ​​​​മി​​​​ല്ല. ഇ​​​​റാ​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽനി​​​​ന്ന് ഏ​​​​തെ​​​​ങ്കി​​​​ലും ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ കൈ​​​​യി​​​​ലേ​​​​ക്ക് സ​​​​മ്പു​​​​ഷ്ട യു​​​​റേ​​​​നി​​​​യ​​​​മോ അ​​​​ണു​​​​ബോം​​​​ബാേ ചെ​​​​ന്നുപെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യി​​​​ൽ അ​​​​വ​​​​രും ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​രാ​​​​ണ് എ​​​​ന്നു ചു​​​​രു​​​​ക്കം.

ആ​​​​ണ​​​​വ ഇ​​​​റാ​​​​ൻ എ​​​​ന്ന ഭീ​​​​ഷ​​​​ണി

ആ​​​​ണ​​​​വ​​​​ശ​​​​ക്തി​​​​യാ​​​​കു​​​​ന്ന ഇ​​​​റാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു മാ​​​​ത്ര​​​​മ​​​​ല്ല റ​​​​ഷ്യ​​​​ക്കും ചൈ​​​​ന​​​​യ്ക്കും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. റ​​​​ഷ്യ​​​​യു​​​​ടെ തെ​​​​ക്കു മു​​​​സ്‌​​​​ലിം ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ള്ള മ​​​​ധ്യേ​​​​ഷ്യ​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കു​​​​ക​​​​ൾ പ​​​​ല​​​​തു​​​​ണ്ട്. ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വ​​​​ശ​​​​ക്തി​​​​യാ​​​​യാ​​​​ൽ ആ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​ന്‍റെ സ്വാ​​​​ധീ​​​​ന വ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​കും. മ​​​​ധ്യേ​​​​ഷ്യ​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കു​​​​ക​​​​ൾ​​​​ക്കു കി​​​​ഴ​​​​ക്ക് ചൈ​​​​ന. മു​​​​സ്‌​​​ലിം​​​​ക​​​​ൾ ന​​​​ല്ല സം​​​​ഖ്യ​​​​യു​​​​ള്ള​​​​താ​​​​ണ് ആ ​​​​പ്ര​​​​ദേ​​​​ശം. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വി​​​​ടെ ചൈ​​​​നാ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നി​​​​രു​​​​ന്നു. ഇ​​​​റാ​​​​ൻ ശ​​​​ക്ത​​​​മാ​​​​കു​​​​മ്പോ​​​​ൾ അ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ണ്ടും അ​​​​സ്വ​​​​സ്ഥ​​​​ത പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ടാം.

വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ മോ​​​​സ്കോ​​​​യി​​​​ൽ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​തി​​​യാ​​​യ ശേ​​​​ഷം ടെ​​​​ഹ​​​​്റാ​​​​നി​​​​ലെ മ​​​​ത​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി ന​​​​ല്ല ബ​​​​ന്ധം കാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഏ​​​​റെ ശ്ര​​​​മി​​​​ച്ചു. നാ​​​​റ്റോ​​​​യ്ക്കു ബ​​​​ദ​​​​ലാ​​​​യി പു​​​​ടി​​​​ൻ രൂ​​​​പംകൊ​​​​ടു​​​​ത്ത ക​​​​ള​​​​ക്ടീ​​​​വ് സെ​​​​ക്യൂ​​​​രി​​​​റ്റി ട്രീ​​​​റ്റി ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ ക്ഷ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടു. ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ റ​​​​ഷ്യ​​​​യും ഇ​​​​റാ​​​​നും ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ സ​​​​മ​​​​ഗ്ര സ​​​​ഖ്യ ഉ​​​​ട​​​​മ്പ​​​​ടി ഒ​​​​പ്പു​​​​വ​​​​ച്ചു. പ​​​​ക്ഷേ പ​​​​ര​​​​സ്പ​​​​രം സ​​​​ഹാ​​​​യി​​​​ക്കേ​​​​ണ്ട സൈ​​​​നി​​​​ക സ​​​​ഖ്യ​​​​മ​​​​ല്ല ഇ​​​​ത്. ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും അ​​​​ത് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ സി​​​​റി​​​​യ​​​​യി​​​​ൽ റ​​​​ഷ്യാ അ​​​​നു​​​​കൂ​​​​ല അ​​​​സ​​​​ദ് ഭ​​​​ര​​​​ണ​​​​ത്തെ താ​​​​ങ്ങി​​​​നി​​​​ർ​​​​ത്താ​​​​ൻ റ​​​​ഷ്യ ശ്ര​​​​മി​​​​ച്ചു. പ​​​​ക്ഷേ ഇ​​​​റാ​​​​ൻ പ്ര​​​​ശ്ന​​​​ത്തി​​​​ലാ​​​​യ​​​​പ്പോ​​​​ൾ റ​​​​ഷ്യ​​​​യി​​​​ൽ​​​നി​​​​ന്നു പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ മാ​​​​ത്രം.

ചൈ​​​​ന ത​​​​ങ്ങ​​​​ളു​​​​ടെ ബ്രി​​​​ഡ്ജ്- റോ​​​​ഡ് ഇ​​​​നി​​​​ഷ്യേ​​​​റ്റീ​​​​വി​​​​ൽ (ബി​​​​ആ​​​​ർ​​​​ഐ) ഇ​​​​റാ​​​​നെ ചേ​​​​ർ​​​​ത്ത് പ​​​​ഴ​​​​യ സി​​​​ൽ​​​​ക്ക് പാ​​​​ത പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം പ​​​​ല​​​​തും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഉ​​​​ണ്ടാ​​​​യ 25 വ​​​​ർ​​​​ഷ ചൈ​​​​ന-​​​ഇ​​​​റാ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ക​​​​രാ​​​​ർ 40,000 കോ​​​​ടി ഡോ​​​​ള​​​​ർ നി​​​​ക്ഷേ​​​​പം ഇ​​​​റാ​​​​നി​​​​ൽ ചൈ​​​​ന ന​​​​ട​​​​ത്തും എ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. ചൈ​​​​ന ന​​​​യി​​​​ക്കു​​​​ന്ന ഷാ​​​​ങ്ഹാ​​​​യ് കോ​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നി​​​​ൽ ഇ​​​​റാ​​​​നെ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്. ചൈ​​​​ന​​​​യു​​​​ടെ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 45 ശ​​​​ത​​​​മാ​​​​നം ഇ​​​​റാ​​​​നി​​​​ൽ​​​നി​​​​ന്നാ​​​​ണ്. ഇ​​​​ങ്ങ​​​​നെ വ​​​​ലി​​​​യ അ​​​​ടു​​​​പ്പം ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മി​​​​ച്ചപ്പോ​​​​ഴും അ​​​​മേ​​​​രി​​​​ക്ക ഇ​​​​ട​​​​പെ​​​​ട്ട​​​​പ്പോ​​​​ഴും ചെെ​​​​ന​​​​യി​​​​ൽ​​​നി​​​​ന്നു പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം സ​​​​ഹാ​​​​യ​​​​മൊ​​​​ന്നും കി​​​​ട്ടി​​​​യി​​​​ല്ല. ഷി ​​​​ചി​​​​ൻ പി​​​​ങ്ങി​​​​ന്‍റെ രാ​​​​ഷ്‌​​​ട്ര​​​​ത​​​​ന്ത്ര​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ഒ​​​​രു സൈ​​​​നി​​​​ക ബ​​​​ലാ​​​​ബ​​​​ലം ഇ​​​​പ്പോ​​​​ൾ ഇ​​​​ല്ല.

ഇ​​​​റാ​​​​ന്‍റെ ന​​​​യം മാ​​​​റു​​​​മോ?

ഈ ​​​​വ​​​​ൻ​​​​ശ​​​​ക്തി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​നേ​​​​ര​​​​ത്ത് ഉ​​​​ത​​​​കാ​​​​ത്ത​​​​ത് ഇ​​​​നി വ​​​​രു​​​​ന്ന ഇ​​​​റാ​​​​ൻ-​​​അ​​​​മേ​​​​രി​​​​ക്ക ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ ഗ​​​​തി​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കും. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ഇ​​​​ണ​​​​ങ്ങി​​​​പ്പോ​​​​കു​​​​ന്ന​​​​താ​​​​ണു ന​​​​ല്ല​​​​ത് എ​​​​ന്ന ചി​​​​ന്ത​​​​യി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ മാ​​​​റി​​​​യേ​​​​ക്കാം. അ​​​​ഥ​​​​വാ ഇ​​​​നി കു​​​​റേ​​​​ക്കാ​​​​ല​​​​ത്തേ​​​​ക്കു റ​​​​ഷ്യ​​​​യെ​​​​യും ചൈ​​​​ന​​​​യെ​​​​യും താ​​​​ങ്ങിനില്‍ക്കാന്‍ ഇ​​​​റാ​​​​നു താ​​​​ത്​​​​പ​​​​ര്യം ഉ​​​​ണ്ടാ​​​​കി​​​​ല്ല എ​​​​ന്നു ക​​​​രു​​​​താം. അ​​​​താ​​​​യ​​​​ത് ഇ​​​​സ്ര​​​​യേ​​​​ൽ- ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന റ​​​​ഷ്യ​​​​യും ചൈ​​​​ന​​​​യു​​​​മാ​​​​ണു യു​​​​ദ്ധാ​​​​ന​​​​ന്ത​​​​രം വ​​​​ലി​​​​യ ന​​​​ഷ്ടം വ​​​​രു​​​​ന്ന ശ​​​​ക്തി​​​​ക​​​​ൾ.

അ​​​​മേ​​​​രി​​​​ക്ക​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം കാ​​​​ര്യ​​​​മാ​​​​യ വി​​​​ഷ​​​​മം കൂ​​​​ടാ​​​​തെ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​തി​​​​ർ ശ​​​​ക്തി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. അ​​​​താ​​​​ണു യു​​​​ദ്ധ​​​​ത്തി​​​​ൽ ട്രം​​​​പി​​​​ന്‍റെ വ​​​​ലി​​​​യ വി​​​​ജ​​​​യം.

Latest News

Corehub Up