x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്കൽ കോ​ള​ജി​ലെ എം​ആ​ർ​ഐ സ്കാ​നിം​ഗ് മെ​ഷീ​ൻ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണമെന്ന്

വെബ്ഡെസ്ക്
Published: November 1, 2026 08:07 AM IST | Updated: November 1, 2026 08:07 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, റോ​ഡ്-​പാ​ലം നി​ർ​മാ​ണം, വി​ദ്യാ​ഭ്യാ​സം, പൊ​തു​ജ​നാ​രോ​ഗ്യം, ക്ര​മ​സ​മാ​ധാ​നം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പു​രോ​ഗ​തി വി​ക​സ​ന സ​മി​തി യോ​ഗം വി​ല​യി​രു​ത്തി.

മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള എം​ആ​ർ​ഐ സ്കാ​നിം​ഗ് മെ​ഷീ​ൻ ഒ​രു മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും സ്കാ​നിം​ഗ് വൈ​കു​ന്ന​തു മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ടി​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും എം.​ റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പി​എം അ​ഭീം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 23.75 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണം 78 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചെന്നും ഡി​സം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​കു​മെ​ന്നും എം.​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

മ​ഞ്ചേ​രി​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ബ​സ് സ്റ്റാ​ൻ​ഡ്, ബീ​വ​റേ​ജ് ഒൗ​ട്ട‌്‌ലെ‌​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up