നിലമ്പൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കെപിസിസി അംഗം വി.എ. കരീം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷന വഹിച്ചു.
കെപിസിസി അംഗവും നിലമ്പൂർ നഗരസഭാ ചെയർ പേഴ്സണുമായ പത്മിനി ഗോപിനാഥ്. ജില്ലാ പഞ്ചായത്തംഗം എൻ.എ.കരീം, ഡിസിസി ജനറൽ സെക്രട്ടറി എ. ഗോപിനാഥ്, എം.കെ. ബാലകൃഷ്ണൻ,അഡ്വ. ബാബു മോഹന കുറുപ്പ്, ബാബു വർഗീസ്, എൻ.എം. ബഷീർ, സി. വേണുഗോപാൽ, അമീർ പൊറ്റമ്മൽ എന്നിവർ പ്രസംഗിച്ചു.
മമ്പാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിലുള്ള ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സദസ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ പന്താർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മമ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പാലോളി നിഷാദ്, ബ്ലോക്ക് ഭാരവാഹികളായ പത്മനാഭൻ എന്ന അപ്പു, തൈക്കണ്ടി അബ്ദുള്ള, എം.കെ. മുസ്തഫ, യു. ഗോപാലൻ, ബ്ലോക്ക് പഞ്ചായത്തംഗംപി.പി. റസാഖ്, മണ്ഡലം ഭാരവാഹികളായ റഹ്മത്തുള്ള, ജോണി പൂവേലി, സാദിഖ് താളിപ്പൊയൽ, മാലപ്ര ചന്ദ്രൻ, സി.എച്ച്. റസാഖ് എന്നിവർ പ്രസംഗിച്ചു.
എടക്കര: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വഴിക്കടവ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടം ഉദ്ഘാടനം ചെയ്തു.
ജാഫർ പുലിയോടൻ അധ്യക്ഷത വഹിച്ചു. കെ.ടി. ഉബൈദ്, ബിജു പാലത്തിങ്ങൽ, പി.കെ. റജീബ്, സി. രാമകൃഷ്ണൻ, മാനു കോന്നാടൻ, അസീസ് പാറപ്പുറം, ജെസി തോമസ്, അലവി കുരിക്കൾ, പി. സുകുമാരൻ, കെ.ആർ. ബാബു, കെ.പി. ഹൈദരലി, മോഹനൻ മരുതക്കളം, എം. മുജീബ് എന്നിവർ പ്രസംഗിച്ചു.
കീഴാറ്റൂർ: കീഴാറ്റൂർ ഒന്പതാം വാർഡ് കോണ്ഗ്രസ് കമ്മിറ്റി രാജീവ്ഭവനിൽ ഇന്ദിരാഗാന്ധി അനുസമരണ യോഗം നടത്തി. വാർഡ് മെംബർ ബിന്ദു മാത്യു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
മത്തളിയിൽ നാരായണൻ, വി.പി. പ്രമോദ്, എം. കുഞ്ഞിരാമൻ, എ. രാജൻ, കെ. സഫീർ, സി.ടി. അബ്ദുസലാം, വി.വി. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ: ചാലിയാർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി അകന്പാടം കോണ്ഗ്രസ് ഓഫിസിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് തോണിയിൽ സുരേഷ് പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. നാലകത്ത് ഹൈദരലി, ബെന്നി കൈതോലിൽ, ടി. സനോജ്, ഗ്രാമപഞ്ചായത്തംഗം പ്രവീണ സുരേഷ്, നിർമൽ ജോസ്, സുരേഷ് കോരംകോട്, ഷെമീം എരഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :