x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ ​ബൈ കോ​ഴി​ക്കോ​ട്...

വെബ്ഡെസ്ക്
Published: November 1, 2026 07:37 AM IST | Updated: November 1, 2026 07:37 AM IST

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ വി​ജ​യി​ച്ച കാ​യി​ക താ​ര​ങ്ങ​ളു​ടെ ആ​വേ​ശം.

കോ​ഴി​ക്കോ​ട്: ഒ​രാ​ഴ്ച... രാ​ത്രി ഒ​മ്പ​തു വ​രെ നീ​ണ്ട മ​ൽ​സ​ര​ങ്ങ​ൾ .. ആ​ർ​പ്പ് വി​ളി​ക​ൾ കു​തി​ച്ചും കി​ത​ച്ചും താ​ര​ങ്ങ​ൾ... കോ​ഴി​ക്കോ​ട്ടു​കാ​രെ ത്രി​ല്ല​ടി​പ്പി​ച്ച കാ​യി​ക​ല​ഹ​രി​ക്ക് സ​മാ​പ​നം. കൗ​മാ​ര​പ്ര​തി​ഭ​ക​ൾ മി​ക​വി​ന്‍റെ പു​തി​യ അ​ധ്യാ​യ​ങ്ങ​ൾ തീ​ർ​ത്ത ഏ​ഴ് ദി​വ​സ​ങ്ങ​ൾ മി​ക​ച്ച സം​ഘാ​ട​ന​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സാ​ക്ഷ്യ​മാ​യി.

ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.14 ജി​ല്ല​ക​ളി​ൽ​നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്നു​മെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മേ​ള​യു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി​യ​ത്. വ്യ​ക്തി​ഗ​ത മി​ക​വി​നൊ​പ്പം ജി​ല്ല​ക​ൾ ത​മ്മി​ലു​ള്ള ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​വും മേ​ള​യെ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​ക്കി. സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച​വ​രെ​ല്ലാം സം​ഘാ​ട​ന മി​ക​വി​നെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

കൗ​മാ​ര​ക്ക​രു​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ൾ നേ​രി​ൽ​ക്കാ​ണാ​ൻ എ​ന്‍​ഐ​ടി​യി​ലെ മേ​ജ​ര്‍ ധ്യാ​ന്ച​ന്ദ് സ്പോ​ര്‍​ട്സ് കോം​പ്ല​ക്സി​ലെ ഗാ​ല​റി​ക​ളി​ലേ​ക്ക് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മീ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. ആ​ർ​പ്പു​വി​ളി​ക​ളി​ലൂ​ടെ​യും കൈ​യ​ടി​ക​ളി​ലൂ​ടെ​യും കാ​ണി​ക​ൾ കാ​യി​ക​പ്ര​തി​ഭ​ക​ളു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി.

പ്ര​ധാ​ന വേ​ദി​യാ​യ എ​ന്‍​ഐ​ടി​ക്ക് പു​റ​മെ കോ​ഴി​ക്കോ​ടി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള വേ​ദി​ക​ളി​ലും സ​മാ​ന​മാ​യ ആ​വേ​ശ​മാ​ണ് അ​ല​യ​ടി​ച്ച​ത്. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും കൗ​മാ​ര​താ​ര​ങ്ങ​ൾ മി​ക​വ് തെ​ളി​യി​ച്ചു. റേ​സ് വാ​ക്ക്, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഓ​ട്ട​മ​ത്സ​ര​ങ്ങ​ൾ, ജം​പ്, ത്രോ ​ഇ​ന​ങ്ങ​ൾ, റി​ലേ എ​ന്നി​വ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. വി​ജ​യ പ​രാ​ജ​യ​ങ്ങ​ൾ ക​ല​ർ​ന്ന മേ​ള​യു​ടെ അ​വ​സാ​നം ഭാ​വി കാ​യി​ക കേ​ര​ള​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്.

Tags :

Recent News

Corehub Up