x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​ക്ക​ര സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; പ​ണം പി​ടി​കൂ​ടി

വെബ്ഡെസ്ക്
Published: November 1, 2026 08:19 AM IST | Updated: November 1, 2026 08:19 AM IST

പ്രതീകാത്മക ചിത്രം

എ​ട​ക്ക​ര: എ​ട​ക്ക​ര സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കാ​നാ​യി ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ ഏ​ജ​ന്‍റ് കൊ​ണ്ടു​വ​ന്ന 36,500 രൂ​പ​യും ജീ​വ​ന​ക്കാ​രി​ൽനി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 2,000 രൂ​പ​യും പി​ടി​കൂ​ടി. സ​ബ് ര​ജി​സ്ട്രാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​തം വയ്​ക്കേ​ണ്ട തു​ക​യു​ടെ ക​ണ​ക്കു​ക​ൾ എ​ഴു​തി​യ പേ​പ്പ​റും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു.

മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്‌ട​ർ എം. ​സു​ജി​ത്ത്, എ​എ​സ്ഐ കെ. ​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോടെ​യാ​ണ് ര​ജി​സ്റ്റ​ർ ഓ​ഫി​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ണ​വു​മാ​യി ഏ​ജ​ന്‍റ് എ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​പ്ര​തീ​ക്ഷി​ത ഇടപെടൽ. ഓ​രോ ദി​വ​സ​ത്തെ​യും കൈ​ക്കൂ​ലി പ​ണം വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ഓ​ഫി​സി​ൽ കൃ​ത്യ​മാ​യി എ​ത്തി​ക്കാ​റു​ണ്ടെ​ന്ന് ഏ​ജ​ന്‍റ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ര​ജി​സ്റ്റ​ർ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന.

Tags :

Recent News

Corehub Up