മാർത്ത് മറിയം വലിയപള്ളിയിൽ കൂദാശ് ഏത്ത തിരുനാളിനോടനുബന്ധിച്ച് പുരാതന ആചാരവിധിപ്രകാരം നടന്ന ദേവാലയപ്രവേശനത്തിൽ മാർ ഒൗഗിൻ കുരിയാക്കോസ് മെത്രാപ്പോല
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ മാർത്ത് മറിയം വലിയപള്ളിയിൽ 212-ാമത് കൂദാശ് ഏത്ത (സഭാ ശുദ്ധീകരണ) തിരുനാളിനു ഭക്തിനിർഭരമായ തുടക്കം. പുരാതന ആചാരവിധിപ്രകാരമുള്ള ദേവാലയപ്രവേശനവും പുഷ്പത്തിൽനിന്നുള്ള സഭാ ശുദ്ധീകരണതിരുനാൾ സന്ദേശവും നടന്നു.
ചടങ്ങുകൾക്ക് മാർ ഒൗഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ പ്രദക്ഷിണത്തിന് ഫാ. ഡിജിൻ ഡേവിസ് നേതൃത്വം നൽകി. തുടർന്ന് ശ്രീരാഗം നയിച്ച ബാൻഡ് സെറ്റും അരങ്ങേറി.
തിരുനാൾദിനമായ ഇന്നുരാവിലെ ഏഴിന് മാർ ഒൗഗിൻ കുരിയക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ സുറിയാനി പാട്ടുകുർബാന ഉണ്ടായിരിക്കും. വൈകീട്ട് ആറിനു നടക്കുന്ന തിരുനാൾ പൊതുസമ്മേളനം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഡേവിസ് തലോക്കാരൻ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി ഡോണ്‍ ഡേവിസ്, കൈക്കാരൻമാരായ രാജു ഇമ്മട്ടി, വിൽസണ്‍ ഇമ്മട്ടി, തിരുനാൾ കണ്‍വീനർ ചാൾസ് ചിറ്റിലപ്പിള്ളി, പബ്ലിസിറ്റി കണ്‍വീനർ സോജൻ പി. ജോണ്‍, ഇലുമിനേഷൻ കണ്‍വീനർ ഇ.ഐ. റോയ് എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റിയാണു തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നാളെ രാവിലെ ഏഴിനു വിശുദ്ധ കുർബാനയും വൈകീട്ട് 5.30-ന് റംശ പ്രാർഥനയും തുടർന്ന് രാത്രി ഏഴിന് കോഴിക്കോട് റെഡ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.
Tags :