മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ട്രാൻസ്ഫോർമർ റൂമിനകത്ത് മൂർഖൻ പാന്പിനെ കാണപ്പെട്ടു. പതിവുപരിശോധനയ്ക്കെത്തിയ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനാണ് മൂർഖനെ കണ്ടത്.
തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആറടിയോളം നീളം വരുന്ന മൂർഖൻ പാന്പ് ഏറെ നേരം പരിസരത്ത് പരിഭ്രാന്തി പരത്തി. ഒടുവിൽ സ്നേക് റസ്ക്യൂവറും പാന്പ് സംരക്ഷണ പ്രവർത്തകനുമായ പാപ്പിനിപ്പാറ ഉസ്മാൻ എത്തി നപാന്പിനെ തൂണിസഞ്ചിയിലാക്കി വനം വകുപ്പിന് കൈമാറി.
Tags :