x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി പി.​കെ. ബ​ഷീ​ർ

വെബ്ഡെസ്ക്
Published: November 1, 2026 08:14 AM IST | Updated: November 1, 2026 08:14 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി പി.​കെ. ബ​ഷീ​ർ പ്ര​സം​ഗി​ക്കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് നി​ർ​മാ​ണം ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ ഉ​റ​പ്പു​ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യോ ഫ​ണ്ടി​ല്ലാ​യ്മ​യോ ത​ട​സ​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​ക്ക് പ്ര​ധാ​ന ത​ട​സ​മാ​യി നി​ന്നി​രു​ന്ന​ത് സ്ഥ​ല​മേ​റ്റെ​ടു​പ്പി​ലെ കാ​ല​താ​മ​സ​മാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും വ്യാ​പാ​രി​ക​ളോ​ടു​മാ​യി പു​തി​യൊ​രു നി​ർ​ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വി​ലയ്​ക്ക് മു​ൻ​കൂ​റാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​യാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​രി​ട്ട് ആ ​സ്ഥ​ലം ഏ​റ്റെ​ടു​ക്കും. ഇ​ങ്ങ​നെ സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും.

സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​വ​ർ​ക്ക് ആ​റു​മാ​സ​ത്തി​ന​കം പ​ണം ല​ഭ്യ​മാ​ക്കു​ന്ന പു​തി​യൊ​രു സം​വി​ധാ​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി, റ​വ​ന്യുമ​ന്ത്രി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​പു​തി​യ പ​ദ്ധ​തി​യൊ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തു​ക​ളോ മു​ൻ​സി​പ്പാ​ലി​റ്റി​യോ നേ​രി​ട്ട് സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ൽ പി​ന്നീ​ട് ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ട്. ന​ഗ​രം ക​ട​ന്നു​പോ​കാ​ൻ നി​ല​വി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി, എം​എ​ൽ​എ​മാ​രാ​യ ന​ജീ​ബ് കാ​ന്ത​പു​രം, മ​ഞ്ഞ​ളാം​കു​ഴി അ​ലി എ​ന്നി​വ​രു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യാ​ണ് ഇ​പ്പോ​ൾ വേ​ഗ​ത്തി​ലാ​കു​ന്ന​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ്, ഉ​പാ​ധ്യ​ക്ഷ​ൻ ഫ​സ​ൽ മു​ഹ​മ്മ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​കു​മാ​ര​ൻ, എ.​കെ. മു​സ്ത​ഫ, എ.​കെ. നാ​സ​ർ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up