x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി; വി​ദ്യാ​ർ​ഥി​കള​ട​ക്കം 15 പേ​ർ​ക്ക് പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 1, 2026 08:21 AM IST | Updated: November 1, 2026 08:21 AM IST

ച​ങ്ങ​രം​കു​ളം: ച​ങ്ങ​രം​കു​ളം - ചെ​റ​വ​ല്ലൂ​ർ റോ​ഡി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 15പേ​ർ​ക്ക് പ​രി​ക്ക്.
ന​ന്നം​മു​ക്ക്, കാ​ട്ട​കാ​മ്പാ​ൽ സ്വ​ദേ​ശി​ക​ളാ​യ കു​മാ​ർ (46), നി​ബി​ൻ (41), വ​സ​ന്ത (60), അ​ശ്വ​തി(30), റി​ഷാ​ൻ (14), ഫ​ർ​ഹാ​ൻ (14), ഹൃ​ദ്യ (12), ര​ജി​ത (41), അ​ജി​ത (45), ശ്വേ​ത (22), മ​ണി​ക​ണ്ഠ​ൻ (46), സു​ബ്ര​ഹ്മ​ണ്യ​ൻ (65), മ​ങ്ങാ​ട് അ​മ്മി​ണി (70), സോ​ന (20), നി​ദ (16) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.​ കു​ന്നം​കു​ള​ത്തുനി​ന്ന് ച​ങ്ങ​രം​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ദേ​വി​ക ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.​

നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.പ​രി​ക്കേ​റ്റ​വ​രെ ച​ങ്ങ​രം​കു​ളം സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags :

Recent News

Corehub Up