x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളെ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​ക്കാ​ൻ ഇ​നി ജോ​ൺ മാ​ഷി​ല്ല

ഫ്രാൻസിസ് തയ്യൂർ
Published: November 1, 2026 07:37 AM IST | Updated: November 1, 2026 07:37 AM IST

ജോൺ മാത്യു

വ​ട​ക്ക​ഞ്ചേ​രി: കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന -ദേ​ശീ​യ -രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്തി​രു​ന്ന പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ കാ​യി​ക അ​ധ്യാ​പ​ക​ൻ ജോ​ൺ മാ​ത്യു ഓ​ർ​മ​യാ​യി. മൂ​വാ​റ്റു​പ്പു​ഴ വാ​ഴ​ക്കു​ള​ത്ത് ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 63 വ​യ​സു​ള്ള ജോ​ൺ മാ​സ്റ്റ​ർ ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ന്‍റെ പേ​രും പെ​രു​മ​യും രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു പി​ന്നി​ൽ ജോ​ൺ മാ​ഷി​ന്‍റെ പ​ങ്ക് ചെ​റു​ത​ല്ല.

ഹോ​ക്കി​യി​ലൂ​ടെ​യാ​ണ് ജോ​ൺ മാ​ഷ് ത​ന്‍റെ കു​ട്ടി​ക​ളെ ദേ​ശീ​യ - രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. കാ​യി​ക മി​ക​വു​ക​ളി​ൽ ജോ​ലി ല​ഭി​ച്ച​വ​രും ഏ​റെ പേ​രു​ണ്ട്. അ​തി​രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ളി​ൽ ജോ​ൺ മാ​ഷു​ണ്ടാ​കും. ക​ർ​ക്ക​ശ​മാ​യ പ​രി​ശീ​ല​ന​വും പു​തി​യ അ​ട​വു​ക​ളും ത​ന്ത്ര​ങ്ങ​ളു​മാ​യി ക​ളി​ക്ക​ള​ങ്ങ​ളി​ലും മേ​ള​ക​ളി​ലും മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​കാ​ലം നി​റ​ഞ്ഞു നി​ന്ന ജോ​ൺ മാ​ഷി​ന്‍റെ നേ​ര​ത്തെ​യു​ള്ള വേ​ർ​പാ​ട് വ​ലി​യ നൊ​മ്പ​ര വാ​ർ​ത്ത​യാ​യി. 34 വ​ർ​ഷം പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ന്‍റെ മാ​ത്ര​മ​ല്ല ജി​ല്ല​യി​ലേ​യും സം​സ്ഥാ​ന​ത്തെ​യും കാ​യി​കാ​ധ്യാ​പ​ക​രു​ടെ മു​ൻ നി​ര​ക്കാ​ര​നാ​യി​രു​ന്നു.

ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന ഹോ​ക്കി പ​രി​ശീ​ല​ക​നാ​യി​രു​ന്നു. ഹോ​ക്കി​യി​ലെ ദേ​ശീ​യ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബെ​സ്റ്റ് സ്കൂ​ൾ ടീം ​പ​ദ​വി നി​ര​വ​ധി വ​ർ​ഷം പ​ന്ത​ലാം​പാ​ടം സ്കൂ​ൾ ടീം ​നേ​ടി​യി​ട്ടു​ണ്ട്. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലും ട്രോ​ഫി​ക​ൾ വാ​രി​കൂ​ട്ടി. ഇ​തി​ന്‍റെ​യെ​ല്ലാം ക്രെ​ഡി​റ്റ് ജോ​ൺ മാ​ത്യു​വി​ന് മാ​ത്ര​മു​ള്ള​താ​ണെ​ന്ന് സ്കൂ​ളി​ലെ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ സ​ണ്ണി ന​ട​യ​ത്ത് പ​റ​ഞ്ഞു. പ​ന്ത​ലാം​പാ​ട​ത്ത് താ​മ​സി​ച്ചി​രു​ന്ന ജോ​ൺ മാ​സ്റ്റ​റും കു​ടും​ബ​വും വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി വീ​ടും സ്ഥ​ല​വും വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്ന​പ്പോ​ഴാ​ണ് 2021 ൽ ​വാ​ഴ​ക്കു​ള​ത്തേ​ക്ക് താ​മ​സം മാ​റി​യ​ത്. പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഭാ​ര്യ മേ​രി​ക്കു​ട്ടി ടീ​ച്ച​ർ 2013 ൽ ​മ​രി​ച്ചു. മൂ​ന്ന് മ​ക്ക​ളുണ്ട്.

Tags :

Recent News

Corehub Up