ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം
കോഴിക്കോട്: പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എം. എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി.
ഇതിനു മുന്നോടിയായി 13 ന് ജനപ്രതിനിധികളുടേയും വകുപ്പ് തലവന്മാരുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കേണ്ട വികസന പദ്ധതികളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ വകുപ്പ് തലവന്മാര് യോഗത്തില്‍ വിശദീകരിക്കണം. എഡിഎം കെ. ഷറീന, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആൃര്. രത്നേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags :